Your Image Description Your Image Description

തെലങ്കാനയിൽ 86 മാവോയിസ്റ്റുകൾ കീഴടങ്ങി.ഭദ്രാദ്രി കൊത്തഗുഡെം ജില്ലാ പൊലീസ് ആസ്ഥാനത്താണ് മാവോയിസ്റ്റുകൾ കീഴടങ്ങിയത്. കീഴടങ്ങിയ 86 മാവോയിസ്റ്റുകളിൽ 82 പേർ ഭദ്രാദ്രി-കോതഗുഡെം ജില്ലയിൽ നിന്നുള്ളവരും നാല് പേർ മുളുഗു ജില്ലയിൽ നിന്നുള്ളവരുമാണ്. ഇവരെല്ലാം ഛത്തീസ്ഗഡ് ജില്ലയിലെ ബിജാപൂർ വനങ്ങളിലാണ് പ്രവർത്തിക്കുന്നതെന്ന് ഐജി എസ് ചന്ദ്രശേഖര റെഡ്ഡി പറഞ്ഞു.

ഈ വർഷം തെലങ്കാനയിൽ മാവോയിസ്റ്റുകൾ കീഴടങ്ങുന്ന രണ്ടാമത്തെ പ്രധാന സംഭവമാണിത്. കഴിഞ്ഞ മാസം ഭദ്രാദ്രി-കോതഗുഡെം പൊലീസിന് മുന്നിൽ 64 പേർ കീഴടങ്ങിയതിനു ശേഷമാണ് ഇത്. ഈ വർഷം വിവിധ കേഡറുകളിലായി ആകെ 224 മാവോയിസ്റ്റുകൾ കീഴടങ്ങിയതായും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *