നിയന്ത്രണം വിട്ട കാർ മതിലിടിച്ചു കിണറ്റിലേക്ക് മറിഞ്ഞു; കാർ യാത്രക്കാരന് പരിക്ക്
Kerala Kerala Mex Kerala mx Kozhikode
1 min read
35

നിയന്ത്രണം വിട്ട കാർ മതിലിടിച്ചു കിണറ്റിലേക്ക് മറിഞ്ഞു; കാർ യാത്രക്കാരന് പരിക്ക്

August 18, 2024
0

കോഴിക്കോട് : നിയന്ത്രണം വിട്ട കാർ മതിലിടിച്ചു കിണറ്റിലേക്ക് മറിഞ്ഞു. കാർ യാത്രക്കാരന് പരിക്ക് . ചേവായൂർ സ്വദേശി രാധാകൃഷ്ണന്റെ കാറാണ് മറിഞ്ഞത്. ശനിയാഴ്ച രാത്രി പത്തു മണിയോടെയായിരുന്നു സംഭവം . പോക്കറ്റ് റോഡിൽനിന്നു പ്രധാന റോഡിലേക്ക് കയറുന്നതിനിടയിൽ നിയന്ത്രണം വിട്ട കാർ സമീപത്തുള്ള വീടിന്റെ മതിൽ തകർത്ത് കിണറ്റിലേക്ക് വീഴുകയായിരുന്നു . തുടർന്ന്തലകീഴായി വീണ കാർ കിണറിന്റെ ഇരുമ്പുനെറ്റിൽ തങ്ങി . തുടർന്ന് വെള്ളിമാടുകുന്ന് അഗ്നിരക്ഷാ സേയെ വിവരമറിയിച്ചതിനെ

Continue Reading
ബംഗാളിൽ യുവതിയെ ബിജെപി നേതാവ്‌ നഗ്നയാക്കി മർദ്ദിച്ചു
Crime Kerala Kerala Mex Kerala mx National
1 min read
42

ബംഗാളിൽ യുവതിയെ ബിജെപി നേതാവ്‌ നഗ്നയാക്കി മർദ്ദിച്ചു

August 18, 2024
0

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ യുവതിയെ ബിജെപി നേതാവ്‌ നഗ്നയാക്കി മർദ്ദിച്ചു. പശ്ചിമബംഗാളിലെ നന്ദിഗ്രാമിലാണ്‌ സംഭവം . ബിജെപിയിൽ നിന്ന്‌ തൃണമൂലിലേക്ക്‌ മാറിയ യുവതിയെയാണ്‌ നഗ്നയാക്കി മർദിച്ചത്‌. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം അരങ്ങേറിയത് . നന്ദിഗ്രാം ബിജെപി ബൂത്ത് പ്രസിഡന്റ് തപൻ ദാസിനെതിരെ യുവതി പൊലീസ്‌ പരാതി കൊടുത്തു . തുടർന്ന് പോലീസ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു . കുടുംബവുമായി വീട്ടിരിക്കെ യുവതിയെ തപൻ ദാസ് വീട്ടിൽ അതിക്രമിച്ചു

Continue Reading
വയനാട് ഉരുൾപൊട്ടൽ ദുരന്തം : 401 പേരുടെ ഡിഎൻഎ പരിശോധനകൾ നടത്തി ; ഇനി വേണ്ടത് 119 പേർക്കായുള്ള തിരച്ചിൽ
Kerala Kerala Mex Kerala mx Wayanad
1 min read
28

വയനാട് ഉരുൾപൊട്ടൽ ദുരന്തം : 401 പേരുടെ ഡിഎൻഎ പരിശോധനകൾ നടത്തി ; ഇനി വേണ്ടത് 119 പേർക്കായുള്ള തിരച്ചിൽ

August 18, 2024
0

മേപ്പാടി: വയനാട് ഉരുൾപൊട്ടലിൽ ഇനി കണ്ടെത്താനുള്ളത് 119 പേരെയെന്ന് കണക്കുകൾ. അതേസമയം ഡി എൻഎ ഫലം ലഭിച്ചതോടെയാണ് കാണാതായവരെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്ത് വന്നത് . നേരത്തെ സർക്കാർ കണക്കുകൾ പ്രകാരം 128 പേരാണ് കാണാതായവരുടെ പട്ടികയിൽ ഉൾപ്പെട്ടിരുന്നത് . അധികൃതർ ഡിഎൻഎ പരിശോധനയിലൂടെ മൃതദേഹം തിരിച്ചറിയുന്നതിനൊപ്പം കാണാതായവരുടെ പട്ടിക പുതുക്കാനാകുമെന്നും നേരത്തെ അറിയിച്ചിരുന്നു .401 ഡിഎൻഎ പരിശോധനകളാണ് ഓഗസ്റ്റ് 14 വരെ നടന്നത്. അതിൽ ചിലവരുടെ അഴുകിയ

Continue Reading
വീണാ ജോർജിന്റെ ഭർത്താവിനെതിരെ ആരോപണം നടത്തിയ സിപിഎം ജില്ലാ കമ്മിറ്റി അംഗത്തിന് പാർട്ടിയുടെ താക്കീത്.
Kerala Kerala Mex Kerala mx Pathanamthitta Top News
1 min read
43

വീണാ ജോർജിന്റെ ഭർത്താവിനെതിരെ ആരോപണം നടത്തിയ സിപിഎം ജില്ലാ കമ്മിറ്റി അംഗത്തിന് പാർട്ടിയുടെ താക്കീത്.

August 18, 2024
0

പത്തനംതിട്ട: ആരോഗ്യമന്ത്രി മന്ത്രി വീണാജോർജിന്റെ ഭർത്താവിനെതിരെ ആരോപണം നടത്തിയ സിപിഎം ജില്ലാ കമ്മിറ്റി അംഗത്തിന് നേരെ പാർട്ടിയുടെ താക്കീത്. കൊടുമൺ പ‍ഞ്ചായത്ത് പ്രസിഡന്റ് ആയ കെ.കെ.ശ്രീധരനാണ് പാർട്ടി താക്കീത് നൽകിയത് . ശ്രീധരൻ കിഫ്ബി റോഡ് നിർമാണത്തിൽ മന്ത്രിയുടെ ഭർത്താവ് ജോർജ് ജോസഫ് ഇടപെട്ട് ഓടയുടെ ഗതി മാറ്റിച്ചെന്ന് മാധ്യമങ്ങളിലൂടെ ആരോപണം നടത്തിയിരുന്നു . ഒപ്പം ജോർജ് ജോസഫ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി ഓടയുടെ നിർമാണത്തിന്റെ ഗതിമാറ്റി ച്ചതായി ശ്രീധരൻ ആരോപിക്കുകയും

Continue Reading
റഷ്യയിൽ ഭൂചലന൦ : അഗ്നിപർവതം പൊട്ടിത്തെറിച്ചു; ആളപായമില്ല
Kerala Kerala Mex Kerala mx World
1 min read
49

റഷ്യയിൽ ഭൂചലന൦ : അഗ്നിപർവതം പൊട്ടിത്തെറിച്ചു; ആളപായമില്ല

August 18, 2024
0

മോസ്കോ : കിഴക്കൻ റഷ്യയിൽ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ഷിവേലുച്ച് അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു. കാംചത്ക മേഖലയിലാണ്‌ ഭൂചലനം അനുഭവപ്പെട്ടത് . റഷ്യൻ മാധ്യമമായ ടാസ് ആണ് ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്. അതേസമയം സംഭവത്തിൽ ആർക്കും പരിക്കില്ല . റഷ്യയുടെ കിഴക്കൻ പ്രദേശമായ കംചത്കയിലാണ് അഗ്നിപർവ്വതം സ്ഥിതി ചെയ്യുന്നത്. 181,000 ജനസംഖ്യയുള്ള തീരദേശ നഗരമായ പെട്രോപാവ്ലോവ്സ്ക്-കാംചത്കിയിൽ നിന്ന് 280 മൈൽ അകലെയാണ് ഷിവേലുച്ച് അഗ്നിപർവ്വതം ഉള്ളത് . ഭൂകമ്പത്തിൽ

Continue Reading
ചിങ്ങം പിറന്നു, ഗുരുവായൂരിൽ ആഘോഷത്തിന്റെ ദിനങ്ങൾ
Kerala Kerala Mex Kerala mx Thrissur Top News
1 min read
32

ചിങ്ങം പിറന്നു, ഗുരുവായൂരിൽ ആഘോഷത്തിന്റെ ദിനങ്ങൾ

August 18, 2024
0

ഗുരുവായൂർ : ചിങ്ങം പിറന്നതോടെ ഗുരുവായൂരിൽ ആഘോഷ ദിനങ്ങൾ. ഇന്ന് ചിങ്ങം രണ്ടിന് ക്ഷേത്രത്തിൽ ഇല്ലംനിറയാണ്. ഭഗവാനു പുതുതായി കൊയ്തെടുത്ത കതിർക്കറ്റകൾ സമർപ്പിച്ച് പൂജ ചെയ്യുന്ന ചടങ്ങാണ് ഇല്ലംനിറ എന്ന് പറയുന്നത് .അതിൽ പൂജക്കായി രണ്ടായിരത്തോളം കതിർക്കറ്റകൾ ഒരുക്കുന്നു .ഞായറാഴ്ച രാവിലെ മേൽശാന്തി പള്ളിശേരി മധുസൂദനൻ നമ്പൂതിരിയുടെ മേൽനോട്ടത്തിൽ കതിരുകൾക്കു പൂജ ചെയ്ത് ഒരു കെട്ട് കതിർ ഗുരുവായൂരപ്പന്റെ തൃപ്പാദങ്ങളിൽ സമർപ്പിക്കും. ശേഷം പൂജിച്ച കതിരുകൾ ഭക്തർക്ക് പ്രസാദമായി വിതരണം

Continue Reading
സുനാമി മുന്നറിയിപ്പ്: റഷ്യയിൽ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം റിപ്പോർട്ട് ചെയ്തു
Kerala Kerala Mex Kerala mx World
0 min read
51

സുനാമി മുന്നറിയിപ്പ്: റഷ്യയിൽ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം റിപ്പോർട്ട് ചെയ്തു

August 18, 2024
0

മോസ്കോ ∙ റഷ്യയിലെ കാംചത്ക മേഖലയിൽ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം റിപ്പോർട്ട് ചെയ്തു . കാംചത്ക മേഖലയുടെ കിഴക്കൻ തീരത്ത് സമുദ്രനിരപ്പിൽ നിന്ന് 51 കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് യൂറോപ്യൻ മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെന്റർ അറിയിച്ചു. പിന്നാലെ യുഎസ് ദേശീയ സുനാമി മുന്നറിയിപ്പ്കേന്ദ്രം സുനാമി മുന്നറിയിപ്പും പ്രഖ്യാപിച്ചിട്ടുണ്ട് .

Continue Reading
വെസ്റ്റ് ബാങ്കിൽ ഇസ്രയേൽ വ്യോമാക്രമണം: രണ്ട് പലസ്തീൻ സ്വദേശികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്
Kerala Kerala Mex Kerala mx World
0 min read
51

വെസ്റ്റ് ബാങ്കിൽ ഇസ്രയേൽ വ്യോമാക്രമണം: രണ്ട് പലസ്തീൻ സ്വദേശികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

August 18, 2024
0

ജറുസലം : വെസ്റ്റ് ബാങ്കിലെ ജെനിനിൽ ഇസ്രയേൽ വ്യോമാക്രമണത്തിൽ രണ്ട് പലസ്തീൻ സ്വദേശികൾ കൊല്ലപ്പെട്ടതായി പലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതേസമയം ജെനിൻ മേഖലയിലെ സായുധ പോരാളികൾക്കെതിരെ വ്യോമാക്രമണം നടത്തിയതായി ഇസ്രയേൽ സൈന്യം അറിയിച്ചു . എന്നാൽ മറ്റു വിവരങ്ങൾ ഒന്നും പുറത്തുവിട്ടിട്ടില്ല. തുടർച്ചയായി നടക്കുന്ന അക്രമം അവസാനിപ്പിക്കുന്നതിന് വേണ്ടി ദോഹയിൽ അടുത്തയാഴ്ച സമാധാന ചർച്ച ആരംഭിക്കാനിരിക്കെയാണ് വീണ്ടും അക്രമം നടന്നത് .

Continue Reading
കൊൽക്കത്ത വനിതാ ഡോക്ടറുടെ കൊലപാതകം : 7 ദിവസത്തേക്ക് നിരോധനാജ്ഞ; ഓരോ 2 മണിക്കൂറിലും റിപ്പോർട്ട് നൽകണമെന്ന് ആഭ്യന്തരമന്ത്രാലയം നിർദേശം നൽകി
Crime Kerala Kerala Mex Kerala mx National Top News
1 min read
53

കൊൽക്കത്ത വനിതാ ഡോക്ടറുടെ കൊലപാതകം : 7 ദിവസത്തേക്ക് നിരോധനാജ്ഞ; ഓരോ 2 മണിക്കൂറിലും റിപ്പോർട്ട് നൽകണമെന്ന് ആഭ്യന്തരമന്ത്രാലയം നിർദേശം നൽകി

August 18, 2024
0

കൊൽക്കത്ത : കൊൽക്കത്തയിലെ ആർ.ജി.കാർ മെഡിക്കൽ കോളജിലെ പിജി ഡോക്ടർ പീഡനത്തിനിരയായി കൊല്ലപ്പെട്ട കോളേജ് പരിസരത്ത് പൊലീസ്ഏഴു ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഒപ്പം കോളജിന് സമീപത്ത് ധർണയോ റാലിയോ പാടില്ലെന്ന് കൊൽക്കത്ത പൊലീസ് അറിയിച്ചു. ഡോക്ടറുടെ കൊലപാതകവുമായി ബന്ധപെട്ടു ആശുപത്രിക്ക് സമീപം വൻതോതിൽ പ്രതിഷേധങ്ങൾ നടന്നിരുന്നു . അതിനാലാണ് മെഡിക്കൽ കോളേജ് പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. കൊലപാതകത്തിൽ പ്രതിഷേധിച്ചു രാജവ്യാപക തുടരുന്ന സാഹചര്യത്തിൽ ഓരോ രണ്ട് മണിക്കൂറിലും ക്രമസമാധാന നിലയെക്കുറിച്ച്

Continue Reading
വിജയ്‌ ഇരട്ട വേഷത്തിൽ ‘ഗോട്ട്’ ട്രെയിലർ പുറത്ത്; സെപ്‌തംബറിൽ തീയേറ്ററുകളിൽ എത്തും
Cinema Kerala Kerala Mex Kerala mx
1 min read
51

വിജയ്‌ ഇരട്ട വേഷത്തിൽ ‘ഗോട്ട്’ ട്രെയിലർ പുറത്ത്; സെപ്‌തംബറിൽ തീയേറ്ററുകളിൽ എത്തും

August 18, 2024
0

ചെന്നൈ : പ്രശസ്ത സംവിധായകൻ വെങ്കട് പ്രഭു രചിച്ചു സംവിധാനത്തിൽ വിജയ്‌ ഇരട്ട വേഷത്തിൽ എത്തുന്ന ‘ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടെെം’ (ഗോട്ട്)ന്റെ ട്രെയിലർ പുറത്ത്. ഗോട്ടിന്റെ നിർമാണം എജിഎസ് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറിൽ കൽപാത്തി എസ് അഘോരം, കൽപാത്തി എസ് ഗണേഷ്, കൽപാത്തി എസ് സുരേഷ് എന്നിവരാണ് നിർവഹിക്കുന്നത് . ചിത്രം സെപ്തംബർ അഞ്ചിന് കേരളത്തിൽ ഗോകുലം മൂവീസാണ്‌ വിതരണം ചെയ്യുന്നത്‌. ചിത്രത്തിൽ വിജയ്‌യെ കൂടാതെ മീനാക്ഷി ചൗധരി,

Continue Reading