Your Image Description Your Image Description

മോസ്കോ : കിഴക്കൻ റഷ്യയിൽ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ഷിവേലുച്ച് അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു. കാംചത്ക മേഖലയിലാണ്‌ ഭൂചലനം അനുഭവപ്പെട്ടത് . റഷ്യൻ മാധ്യമമായ ടാസ് ആണ് ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്. അതേസമയം സംഭവത്തിൽ ആർക്കും പരിക്കില്ല . റഷ്യയുടെ കിഴക്കൻ പ്രദേശമായ കംചത്കയിലാണ് അഗ്നിപർവ്വതം സ്ഥിതി ചെയ്യുന്നത്. 181,000 ജനസംഖ്യയുള്ള തീരദേശ നഗരമായ പെട്രോപാവ്ലോവ്സ്ക്-കാംചത്കിയിൽ നിന്ന് 280 മൈൽ അകലെയാണ് ഷിവേലുച്ച് അഗ്നിപർവ്വതം ഉള്ളത് .

ഭൂകമ്പത്തിൽ വലിയ നാശനഷ്ടങ്ങൾ രേഖപ്പെടുത്ത സാഹചര്യത്തിൽ കെട്ടിടങ്ങൾക്ക്‌ കേടുപാടുകൾ സംഭവിക്കാൻ സാധ്യതയുള്ളതിനാൽ കൂടുതൽ പരിശോധനകൾ നടത്തുവാൻ തീരുമാനിച്ചതായി ടാസ്‌ റിപ്പോർട്ട്‌ ചെയ്തു.

 

 

Leave a Reply

Your email address will not be published. Required fields are marked *