Your Image Description Your Image Description

പത്തനംതിട്ട: ആരോഗ്യമന്ത്രി മന്ത്രി വീണാജോർജിന്റെ ഭർത്താവിനെതിരെ ആരോപണം നടത്തിയ സിപിഎം ജില്ലാ കമ്മിറ്റി അംഗത്തിന് നേരെ പാർട്ടിയുടെ താക്കീത്. കൊടുമൺ പ‍ഞ്ചായത്ത് പ്രസിഡന്റ് ആയ കെ.കെ.ശ്രീധരനാണ് പാർട്ടി താക്കീത് നൽകിയത് . ശ്രീധരൻ കിഫ്ബി റോഡ് നിർമാണത്തിൽ മന്ത്രിയുടെ ഭർത്താവ് ജോർജ് ജോസഫ് ഇടപെട്ട് ഓടയുടെ ഗതി മാറ്റിച്ചെന്ന് മാധ്യമങ്ങളിലൂടെ ആരോപണം നടത്തിയിരുന്നു . ഒപ്പം ജോർജ് ജോസഫ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി ഓടയുടെ നിർമാണത്തിന്റെ ഗതിമാറ്റി ച്ചതായി ശ്രീധരൻ ആരോപിക്കുകയും ചെയ്തു .

ജില്ലാ സെക്രട്ടറി ഉൾപ്പെടെയുള്ളവർ ആരോപണത്തിന്റെ പേരിൽ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും സംസ്ഥാന നേതൃത്വം ഇതിൽ നടപടികൾ എടുക്കാൻ വിസമ്മതിച്ചു . അതേസമയം കോൺഗ്രസ്സ് ഈ വിഷയത്തിൽ നേരത്തെയും ആരോപണം ഉന്നയിച്ചിരുന്നു. അതിൽ 12 മീറ്റർ വീതിയിൽ നിർമിക്കുന്ന റോഡിൽ ഓട നിർമാണത്തിന്റെ ഗതിമാറ്റിയാൽ റോഡിന്റെ വീതി കുറയുമെന്ന് കോൺഗ്രസ് ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *