Your Image Description Your Image Description

മേപ്പാടി: വയനാട് ഉരുൾപൊട്ടലിൽ ഇനി കണ്ടെത്താനുള്ളത് 119 പേരെയെന്ന് കണക്കുകൾ. അതേസമയം ഡി എൻഎ ഫലം ലഭിച്ചതോടെയാണ് കാണാതായവരെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്ത് വന്നത് . നേരത്തെ സർക്കാർ കണക്കുകൾ പ്രകാരം 128 പേരാണ് കാണാതായവരുടെ പട്ടികയിൽ ഉൾപ്പെട്ടിരുന്നത് .

അധികൃതർ ഡിഎൻഎ പരിശോധനയിലൂടെ മൃതദേഹം തിരിച്ചറിയുന്നതിനൊപ്പം കാണാതായവരുടെ പട്ടിക പുതുക്കാനാകുമെന്നും നേരത്തെ അറിയിച്ചിരുന്നു .401 ഡിഎൻഎ പരിശോധനകളാണ് ഓഗസ്റ്റ് 14 വരെ നടന്നത്. അതിൽ ചിലവരുടെ അഴുകിയ ശരീരഭാഗങ്ങളുടെ ഡിഎൻഎ പരിശോധനാഫലങ്ങള്‍ ലഭിക്കാൻ വൈകിയിരുന്നു.തുടർന്ന് അവരുടെ ഡിഎൻഎ ബന്ധുക്കളുടെ ഡിഎൻഎയുമായി ഒത്തുനോക്കിയാണ് ആളുകളെ തിരിച്ചറിയാൻ കഴിഞ്ഞത് .

 

Leave a Reply

Your email address will not be published. Required fields are marked *