Your Image Description Your Image Description

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ യുവതിയെ ബിജെപി നേതാവ്‌ നഗ്നയാക്കി മർദ്ദിച്ചു.
പശ്ചിമബംഗാളിലെ നന്ദിഗ്രാമിലാണ്‌ സംഭവം . ബിജെപിയിൽ നിന്ന്‌ തൃണമൂലിലേക്ക്‌ മാറിയ യുവതിയെയാണ്‌ നഗ്നയാക്കി മർദിച്ചത്‌. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം അരങ്ങേറിയത് . നന്ദിഗ്രാം ബിജെപി ബൂത്ത് പ്രസിഡന്റ് തപൻ ദാസിനെതിരെ യുവതി പൊലീസ്‌ പരാതി കൊടുത്തു . തുടർന്ന് പോലീസ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു .

കുടുംബവുമായി വീട്ടിരിക്കെ യുവതിയെ തപൻ ദാസ് വീട്ടിൽ അതിക്രമിച്ചു കയറിവന്ന് മർദിക്കുകയും വീടിന് പുറത്തേക്ക് കൊണ്ടുപോവുകയും തുടർന്ന് റോഡിലൂടെ നഗ്നയാക്കി വലിച്ചിഴയ്ക്കുകയുമായിരുന്നു. സംഭവമറിഞ്ഞ് പൊലീസ് ഉടൻ സ്ഥലത്തെത്തിയപ്പോഴേക്കും പ്രതികൾ ഓടി രക്ഷപ്പെട്ടു.

എന്നാൽ ഈ സംഭവത്തെ ബിജെപി നിഷേധിച്ചു. മർദനത്തിന് കാരണം കുടുംബപ്രശ്നമാണെന്നാണ്‌ ബിജെപി പറയുന്നത്‌.യുവതിയും കുടുംബവും ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിലാണ് ബിജെപി വിട്ട്‌ തൃണമൂലിൽ ചേർന്നത്.

 

 

 

Leave a Reply

Your email address will not be published. Required fields are marked *