
തൃശൂരിൽ 139 പഴയ കെട്ടിടങ്ങൾ പൊളിക്കും
തൃശൂർ: നഗരത്തിൽ അപകടഭീഷണിയിലുള്ള 139 പഴയ കെട്ടിടങ്ങൾ പൊളിക്കും. കോർപറേഷൻ കൗൺസിലിലാണ് തീരുമാനം. കഴിഞ്ഞ കാലവർഷത്തിൽ അഞ്ചു പഴയ കെട്ടിടങ്ങൾ നിലംപൊത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണു സംസ്ഥാന ദുരന്ത നിവാരണ സമിതിയും കോർപറേഷനും സംയുക്തമായി പരിശോധന നടത്തിയ പഴയ കെട്ടിടങ്ങൾ കണ്ടെതും.

തൃശൂര്‍ പൂരം വെടിക്കെട്ടിന് എങ്ങനെ അനുമതി ലഭിക്കും: സുരേഷ് ഗോപിയോട് ചോദ്യവുമായി ജോസഫ് ടാജറ്റ്
തിരുവനന്തപുരം: തൃശൂര്‍ പൂരം വെടിക്കെട്ടിന് എങ്ങനെ അനുമതി ലഭിക്കുമെന്ന് എംപി വ്യക്തമാക്കണമെന്ന് ഡി സി സി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ്. വെടിക്കെട്ട് ഗംഭീരമായി ജനങ്ങള്‍ നടത്തുമെന്ന് പറഞ്ഞൊഴിയാനല്ല സുരേഷ് ഗോപി ശ്രമിക്കേണ്ടതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വിശ്വാസികളും, പൂരപ്രേമികളും കടുത്ത ആശങ്കയിലാണ്. സ്വന്തം മന്ത്രാലയത്തിന്റെ നിര്‍ദ്ദേശങ്ങള്‍ പിന്‍വലിക്കാന്‍ ഏറെ സമയമുണ്ടായിട്ടും പൂരം വിളിപ്പാട് അകലെ എത്തിയപ്പോള്‍ വ്യക്തതയില്ലാതെ മറുപടി പറയുകയാണ് കേന്ദ്രമന്ത്രി. ഇത് ശരിയല്ല. വെടിക്കെട്ട് വിവാദം തരികട പരിപാടിയെന്ന്

തൃശ്ശൂർ പൂരം ; ഇപ്പോഴത്തെ വിവാദം തരികിട പരിപാടിയാണെന്ന് സുരേഷ് ഗോപി
തൃശൂർ : തൃശ്ശൂർ പൂരം വെടിക്കെട്ടുമായി ബന്ധപ്പെട്ട് തുടരുന്ന അനിശ്ചിതത്വത്തിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഇപ്പോഴത്തെ വിവാദം തരികിട പരിപാടിയാണെന്ന് സുരേഷ് ഗോപി പറഞ്ഞു. സുരേഷ് ഗോപിയുടെ പ്രതികരണം… പൂരം വെടിക്കെട്ട് ഗംഭീരമായി നടക്കും. പാറമേക്കാവിന്റെയും തിരുവമ്പാടിയുടെയും ദേവസ്വ ഭാരവാഹികളെ കേന്ദ്രമന്ത്രി പീയൂഷ് ഗോയലിന്റെ മുൻപിൽ കൊണ്ടുപോയി ഇരുത്തി അവരുമായി രണ്ടു മണിക്കൂർ ചർച്ച ചെയ്ത് കാര്യങ്ങൾ മുഴുവൻ പറഞ്ഞു മനസ്സിലാക്കിയിട്ടുണ്ട്. പിറ്റേദിവസം ഓരോ വകുപ്പിനെയും വിളിച്ചിരുത്തിയാണ് അവർ

‘എമ്പുരാൻ’ വിഷയത്തിൽ പ്രതികരിക്കാതെ കേന്ദ്രമന്ത്രി സുരേഷ് ഗോപി
തൃശൂർ: ‘എമ്പുരാൻ’ ചിത്രത്തെ കുറിച്ച് പ്രതികരിക്കാതെ കേന്ദ്രമന്ത്രി സുരേഷ് ഗോപി. എമ്പുരാനെക്കുറിച്ചുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് നല്ല കാര്യങ്ങളെക്കുറിച്ച് സംസാരിക്കൂ എന്നാണ് സുരേഷ് ഗോപി മറുപടി പറഞ്ഞത്.തൃശുരിൽ വച്ചാണ് എന്പുരാനെക്കുറിച്ച് സുരേഷ് ഗോപിയോട് അഭിപ്രായം തേടിയത്.

ചാലക്കുടിയിൽ വീണ്ടും പുലിയിറങ്ങി; വളർത്തു നായെ ആക്രമിച്ചു
തൃശൂര്‍: ചാലക്കുടിയില്‍ ജനവാസമേഖലയിലിറങ്ങിയ പുലി വളർത്തു നായെ ആക്രമിച്ചു. അന്നനാട് കുറവക്കാടവിലെ അമ്മിണിയമ്മയുടെ വീട്ടിലാണ് വെള്ളിയാഴ്ച രാത്രി 10.30ന് പുലിയെത്തിയത്. നായ കുരയ്ക്കുന്നത് കണ്ട് ജനലിലൂടെ നോക്കിയപ്പോൾ വളർത്തുനായെ പുലി ആക്രമിക്കുന്നതാണ് കണ്ടതെന്ന് വീട്ടുകാർ പറഞ്ഞു. വീട്ടുകാർ ബഹളം വച്ചതോടെ പുലി ഓടിമറഞ്ഞു. വനംവകുപ്പ് അധികൃതർ സ്ഥലത്ത് എത്തി. കഴിഞ്ഞ ദിവസം ചാലക്കുടി പട്ടണ നടുവിലെ ജനവാസമേഖലയിൽ പുലി ഇറങ്ങിയതായി വനംവകുപ്പ് സ്ഥിരീകരിച്ചത്.

സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം വർധിപ്പിക്കേണ്ടത് അനിവാര്യം ; തോമസ് ഐസക്ക്
തൃശൂർ : കേരളത്തിന്റെ പുരോഗതിക്കും വികസനത്തിനും സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം വർധിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് വിജ്ഞാനകേരളം മുഖ്യ ഉപദേഷ്ടാവും മുൻ ധനകാര്യ മന്ത്രിയുമായ ഡോ. ടി. എം. തോമസ് ഐസക്ക്. പുരുഷന്മാരുടെ തൊഴിൽ പങ്കാളിത്തം 70 ശതമാനമായിരിക്കുമ്പോൾ, കേരളത്തിലെ സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം 40 ശതമാനത്തിൽ താഴെയാണ്. തൊഴിൽനൈപുണ്യവും തൊഴിൽ അവസരങ്ങളും വർധിപ്പിക്കുന്നതിലൂടെ ഈ ലിംഗപരമായ തൊഴിൽ അന്തരം കുറയ്ക്കാനാകുമെന്ന് തോമസ് ഐസക്ക് പറഞ്ഞു. എപ്രിൽ 26 ന് നടക്കാനിരിക്കുന്ന തൊഴിൽ

ചാലക്കുടിയില്‍ വീണ്ടും പുലി ഇറങ്ങി
തൃശൂര്‍: ചാലക്കുടിയില്‍ വീണ്ടും പുലിയെ കണ്ടതായി നാട്ടുകാര്‍. എസ്എച്ച് കോളജിന് സമീപം കൃഷിത്തോട്ടലാണ് പുലി കണ്ടത്.രാവിലെ 6.20ഓടെ പ്രദേശവാസിയാണ് പുലിയെ കണ്ടത്. വനംവകുപ്പ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തുന്നുണ്ട്. അതെ സമയം , ചാലക്കുടി പട്ടണ നടുവിലെ ജനവാസമേഖലയിൽ കഴിഞ്ഞ ദിവസം പുലി ഇറങ്ങിയതായി വനംവകുപ്പ് സ്ഥിരീകരിച്ചിരുന്നു. കണ്ണമ്പുഴ ക്ഷേത്രം റോഡിൽ, ദേശീയപാതയിൽ നിന്നു നൂറു മീറ്റർ മാത്രം അകലെ ഒരു വീട്ടിലെ സിസിടിവിയിലാണ് പുലിയുടെ ദൃശ്യം പതിഞ്ഞത്.

ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് വയോധികൻ മരിച്ചു
തൃശൂർ: പെരിഞ്ഞനം ബീച്ച് റോഡിൽ ടിപ്പറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. പെരിഞ്ഞനം പഞ്ചാരവളവ് സ്വദേശി പീടികപ്പറമ്പിൽ ചന്ദ്രൻ(74) ആണ് മരണപ്പെട്ടത്. ഇന്ന് രാവിലെ എട്ടോടെ പെരിഞ്ഞനം പഞ്ചാരവളവ് പാലത്തിന് കിഴക്ക് ഭാഗത്താണ് അപകടമുണ്ടായത്. ഉടൻ തന്നെ ഇദ്ദേഹത്തെ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കരുവന്നൂർ കേസിൽ കെ. രാധാകൃഷ്ണൻ എംപിക്ക് സാവകാശം അനുവദിച്ച് ഇഡി
തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ചോദ്യം ചെയ്യലിനു ഹാജരാകാൻ കെ. രാധാകൃഷ്ണൻ എംപിക്ക് സാവകാശം അനുവദിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. നേരത്തെ ഈ മാസം ആദ്യ ആഴ്ചകളിൽ രണ്ട് തവണ രാധാകൃഷ്ണനോട് ഹാജരാകാൻ ആവശ്യപ്പെട്ട് ഇഡി നോട്ടീസ് അയച്ചിരുന്നു. എന്നാൽ പാർലമെന്റ് സമ്മേളനം അടക്കണം ചൂണ്ടിക്കാട്ടി രാധാകൃഷ്ണൻ രേഖാമൂലം അസൗകര്യം അറിയിച്ചിരുന്നു.

ചാലക്കുടിയിൽ കണ്ടത് പുലിയെന്ന് വനംവകുപ്പ്
തൃശൂർ∙ ചാലക്കുടി നഗരത്തിൽ കണ്ടത് പുലിയെന്ന് സ്ഥിരീകരിച്ച് വനംവകുപ്പ്. പരിശോധനയ്ക്കു ശേഷമാണ് സിസിടിവി ദൃശ്യങ്ങളിലുള്ളത് പുലി ആണെന്ന് സ്ഥിരീകരിച്ചത്. അയിനിക്കാട്ടുമഠത്തിൽ ശങ്കരനാരായണന്റെ വീട്ടിൽ സ്ഥാപിച്ച സിസിടിവിയിൽ തിങ്കളാഴ്ച 4.53ന് പുലിയുടെ ദൃശ്യങ്ങൾ പതിഞ്ഞത്. വീട്ടുകാർ അറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് ആർആർടി സംഘം പരിശോധന നടത്തി പുലിയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.