തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ചോദ്യം ചെയ്യലിനു ഹാജരാകാൻ കെ. രാധാകൃഷ്ണൻ എംപിക്ക് സാവകാശം അനുവദിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്.
നേരത്തെ ഈ മാസം ആദ്യ ആഴ്ചകളിൽ രണ്ട് തവണ രാധാകൃഷ്ണനോട് ഹാജരാകാൻ ആവശ്യപ്പെട്ട് ഇഡി നോട്ടീസ് അയച്ചിരുന്നു. എന്നാൽ പാർലമെന്റ് സമ്മേളനം അടക്കണം ചൂണ്ടിക്കാട്ടി രാധാകൃഷ്ണൻ രേഖാമൂലം അസൗകര്യം അറിയിച്ചിരുന്നു.