Your Image Description Your Image Description

ക​ണ്ണൂ​ർ: കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ ത​ഹ​സി​ൽ​ദാ​ർ പി​ടി​യി​ൽ. ക​ണ്ണൂ​ർ ത​ഹ​സി​ൽ​ദാ​ർ സു​രേ​ഷ് ച​ന്ദ്ര​ബോ​സാ​ണ് വി​ജി​ല​ൻ​സ് അറസ്റ്റ് ചെയ്‌തത്‌. പ​ട​ക്ക ക​ട​യ്ക്ക് ലൈ​സ​ൻ​സ് പു​തു​ക്കു​ന്ന​തി​നാ​യി കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് സു​രേ​ഷ് പി​ടി​ക്ക​പ്പെ​ട്ട​ത്.

ജോ​യി​ന്‍റ് കൗ​ൺ​സി​ൽ സം​സ്ഥാ​ന സ​മി​തി അം​ഗ​മാ​ണ് പി​ടി​യി​ലാ​യ സു​രേ​ഷ് ച​ന്ദ്ര​ബോ​സ്. ക​ട​യു​ട​മ​യു​ടെ ബ​ന്ധു​വി​ല്‍ നി​ന്നാ​ണ് ത​ഹ​സി​ല്‍​ദാ​ര്‍ കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ട്ട​ത്. 3000 രൂ​പ​യാ​ണ് കൈ​ക്കൂ​ലി​യാ​യി ആ​വ​ശ്യ​പ്പെ​ട്ട​ത്.കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ വി​ജി​ല​ന്‍​സ് സം​ഘം ഇ​യാ​ളെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *