‘ശോഭ സുരേന്ദ്രനെ നേരിട്ട് പരിചയമില്ല, തൃശ്ശൂരിലോ ദില്ലിയിലോ വെച്ചോ കണ്ടിട്ടില്ല’; നടന്നത് ഗൂഢാലോചനയെന്ന് ഇപി
Kannur Kerala Kerala Mex Kerala mx
1 min read
22

‘ശോഭ സുരേന്ദ്രനെ നേരിട്ട് പരിചയമില്ല, തൃശ്ശൂരിലോ ദില്ലിയിലോ വെച്ചോ കണ്ടിട്ടില്ല’; നടന്നത് ഗൂഢാലോചനയെന്ന് ഇപി

April 28, 2024
0

  കണ്ണൂർ: ബിജെപിയിൽ ചേരാൻ ശ്രമം നടത്തിയെന്ന ആരോപണങ്ങൾക്കിടെ മാധ്യമങ്ങളോട് പ്രതികരിച്ച് ഇടതുമുന്നണി കൺവീനർ ഇ പി ജയരാജൻ. തനിക്കെതിരെ ഗൂഢാലോചന നടന്നെന്ന് ആവർത്തിക്കുകയാണ് ഇ പി ജയരാജൻ. ബിജെപി നേതൃത്വത്തിൽ ഗൂഢാലോചന നടന്നു. കാര്യങ്ങൾ അന്വേഷിക്കാതെ മാധ്യമങ്ങളും ഒപ്പം ചേർന്നുവെന്നും ഇപി വിമർശിച്ചു. ശോഭ സുരേന്ദ്രനെ നേരിട്ട് പരിചയമില്ലെന്നും തൃശ്ശൂരിലോ ദില്ലിയിലോ വെച്ച് ശോഭ സുരേന്ദ്രനെ കണ്ടിട്ടില്ലെന്നും ഇ പി ജയരാജൻ മാധ്യമങ്ങളോട് പ്രതികരിച്ചു. താൻ ബിജെപിയിലേക്ക് പോകുമെന്ന്

Continue Reading
ബിജെപിയിലേക്ക് പോകാൻ സുധാകരൻ തയ്യാറെടുത്തു കഴിഞ്ഞു; ആരോപണങ്ങൾക്ക് മറുപടിയുമായി ഇപി ജയരാജൻ
Kannur Kerala Kerala Mex Kerala mx
1 min read
25

ബിജെപിയിലേക്ക് പോകാൻ സുധാകരൻ തയ്യാറെടുത്തു കഴിഞ്ഞു; ആരോപണങ്ങൾക്ക് മറുപടിയുമായി ഇപി ജയരാജൻ

April 25, 2024
0

  കണ്ണൂർ: കെ സുധാകരൻറെ ആരോപണങ്ങൾക്ക് മറുപടിയുമായി എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. കെ സുധാകരനാണ് ബിജെപിയിലേക്ക് പോകാൻ തയ്യാറായി നിൽക്കുന്നതെന്നും നേരത്തെ സുധാകരൻ ബിജെപിയിലേക്ക് പോകാൻ വണ്ടി കയറി ചെന്നൈയിലെത്തിയതാണെന്നും കോൺഗ്രസ് നേതാക്കൾ ഇടപെട്ട് തിരിച്ചയക്കുകയായിരുന്നുവെന്നും ഇപി ജയരാജൻ തുറന്നടിച്ചു. കെ സുധാകരൻ ബിജെപിയിലേക്ക് പോകാൻ എത്ര തവണ ശ്രമം നടത്തിയെന്നും ഇപി ജയരാജൻ ചോദിച്ചു. അമിത് ഷായെ കണ്ട് ബിജെപിയിൽ പോകാൻ സുധാകരൻ നീക്കം നടത്തി. ചെന്നെയിലെ

Continue Reading
‘വളർത്തുനായക്ക് വിവേകമുണ്ട്, അത് ബിജെപിയിൽ പോകില്ല’; സുധാകരന്റെ പട്ടി പരാമർശത്തിൽ എംവി ജയരാജൻ
Kannur Kerala Kerala Mex Kerala mx Loksabha election 2024 Top News
1 min read
20

‘വളർത്തുനായക്ക് വിവേകമുണ്ട്, അത് ബിജെപിയിൽ പോകില്ല’; സുധാകരന്റെ പട്ടി പരാമർശത്തിൽ എംവി ജയരാജൻ

April 25, 2024
0

  കണ്ണൂർ: പട്ടി പോലും ബിജെപിയിൽ പോകില്ലെന്ന യുഡിഎഫ് സ്ഥാനാർത്ഥി കെ സുധാകരന്റെ പരാമർശത്തോട് പ്രതികരിച്ച് സിപിഎം നേതാവും കണ്ണൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥിയുമായ എംവി ജയരാജൻ. വളർത്തുനായക്ക് വിവേകമുണ്ടെന്നും അത് ബിജെപിയിൽ പോകില്ലെന്നുമായിരുന്നു എംവി ജയരാജന്റെ പ്രതികരണം. ബിജെപി വളർത്തുകയല്ല കൊല്ലുകയാണ് ചെയ്യുകയെന്ന് അതിനറിയാം. രാഷ്ട്രീയ വിവേകമില്ലായ്മയാണ് പ്രശ്നമെന്നും എംവി ജയരാജൻ പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിൽ കണ്ണൂരിൽ അവസാന മണിക്കൂറിൽ പ്രചാരണം കേന്ദ്രീകരിച്ചത് കെ.സുധാകരൻ ബിജെപിയിലേക്ക് പോകുമോ എന്ന ചോദ്യത്തെ

Continue Reading
ഇഡി മുഖ്യമന്ത്രിയെ ജയിലിലാക്കാത്തത് എന്തുകൊണ്ട്? 24 മണിക്കൂറും മുഖ്യമന്ത്രി തന്നെ ആക്രമിക്കുന്നുവെന്ന് രാഹുൽ ഗാന്ധി
Kannur Kerala Kerala Mex Kerala mx Top News
1 min read
29

ഇഡി മുഖ്യമന്ത്രിയെ ജയിലിലാക്കാത്തത് എന്തുകൊണ്ട്? 24 മണിക്കൂറും മുഖ്യമന്ത്രി തന്നെ ആക്രമിക്കുന്നുവെന്ന് രാഹുൽ ഗാന്ധി

April 18, 2024
0

  കണ്ണൂർ: കേരള മുഖ്യമന്ത്രി പിണറായി വിജയനെതിരെ രാഹുൽ ഗാന്ധി. എന്തുകൊണ്ടാണ് കേരള മുഖ്യമന്ത്രിക്ക് ഒന്നും സംഭവിക്കാത്തതെന്നും അദ്ദേഹത്തെ ഇഡി എന്താണ് ചോദ്യം ചെയ്യാത്തതെന്നും രാഹുൽ ഗാന്ധി ചോദിച്ചു. അദ്ദേഹം എന്താണ് ജയിലിലാകാത്തത്? മുഖ്യമന്ത്രി 24 മണിക്കൂറും എന്നെ ആക്രമിക്കുകയാണ്. ഈ നിലപാട് ആശ്ചര്യകരമാണ്. ബിജെപിക്കെതിരെ ആശയ പോരാട്ടം നടത്തുന്നു എന്ന് പിണറായി പറയുന്നു. എന്നാൽ അദ്ദേഹത്തിനെതിരെ ബിജെപി ഒന്നും ചെയ്യുന്നില്ല. ആരെങ്കിലും ബിജെപിയെ ആക്രമിച്ചാൽ ബിജെപി 24 മണിക്കൂറും

Continue Reading
കണ്ണൂരിൽ പള്‍സ് പോളിയോ തുള്ളിമരുന്ന് വിതരണം മാര്‍ച്ച് മൂന്നിന്; 1,74,030 കുട്ടികള്‍ക്ക് വാക്‌സിൻ നല്‍കും
Kannur Kerala Kerala Mex Kerala mx
1 min read
55

കണ്ണൂരിൽ പള്‍സ് പോളിയോ തുള്ളിമരുന്ന് വിതരണം മാര്‍ച്ച് മൂന്നിന്; 1,74,030 കുട്ടികള്‍ക്ക് വാക്‌സിൻ നല്‍കും

March 2, 2024
0

കണ്ണൂർ ജില്ലയില്‍ പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടി മാര്‍ച്ച് മൂന്നിന് നടക്കും. 2143 ബൂത്തുകളിലായി 174030 കുട്ടികള്‍ക്ക് പോളിയോ തുള്ളിമരുന്ന് നല്‍കും. ജില്ലാതല ഉദ്ഘാടനം മൂന്നിന് രാവിലെ 10 മണിക്ക് ജില്ലാ ആശുപത്രിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി. ദിവ്യ നിര്‍വ്വഹിക്കും. ജില്ലാ വികസന കമ്മീഷണര്‍ സന്ദീപ് കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാതല ടാസ്‌ക് ഫോഴ്‌സ് യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. അഞ്ച് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കാണ് പോളിയോ തുള്ളിമരുന്ന് നല്‍കുന്നത്.

Continue Reading
അധ്യാപകര്‍ക്ക് പരിശീലനം നല്‍കി
Kannur Kerala Kerala Mex Kerala mx
1 min read
28

അധ്യാപകര്‍ക്ക് പരിശീലനം നല്‍കി

February 29, 2024
0

ഹരിത കേരളം, വിദ്യാകിരണം മിഷനുകളുടെ നേതൃത്വത്തില്‍ ജില്ലയിലെ ജല ഗുണതാ ലാബുകള്‍ സജ്ജമായ സ്‌കൂളുകളിലെ ഹയര്‍ സെക്കൻഡറി കെമിസ്ട്രി അധ്യാപകര്‍ക്ക് പരിശീലനം നല്‍കി. ചാല ഗവ ഹൈസ്‌കൂളില്‍ ഹയര്‍സെക്കൻഡറി വിദ്യാഭ്യാസം ജില്ലാ കോഓര്‍ഡിനേറ്റര്‍ എം കെ അനൂപ് കുമാര്‍ ഉദ്ഘാടനം ചെയ്തു. വിദ്യാകിരണം ജില്ലാ കോഓര്‍ഡിനേറ്റര്‍ കെ സി സുധീഷ് അധ്യക്ഷത വഹിച്ചു. ഹരിതകേരളം മിഷന്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ ഇ കെ സോമശേഖരന്‍ പദ്ധതി വിശദീകരിച്ചു. ഹയര്‍സെക്കൻഡറി അധ്യാപകരായ കെ

Continue Reading
മട്ടന്നൂര്‍ അഗ്നിരക്ഷാ നിലയത്തിന്റെ പുതിയ കെട്ടിടം ഉദ്‌ഘാടനം ചെയ്തു
Kannur Kerala Kerala Mex Kerala mx
1 min read
16

മട്ടന്നൂര്‍ അഗ്നിരക്ഷാ നിലയത്തിന്റെ പുതിയ കെട്ടിടം ഉദ്‌ഘാടനം ചെയ്തു

February 22, 2024
0

കണ്ണൂർ ജില്ലയിലെ മട്ടന്നൂര്‍ അഗ്നിരക്ഷാ നിലയത്തിന്റെ പുതിയ കെട്ടിടം നിർമിച്ചു. കെട്ടിടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വ്വഹിച്ചു. മട്ടന്നൂര്‍-തലശ്ശേരി റോഡില്‍ നിടുവോട്ടുംകുന്ന് പ്രദേശത്ത് പഴശ്ശി ഇറിഗേഷന്‍ വിട്ടുനല്‍കിയ 1.03 ഏക്കറിലാണ് പുതിയ കെട്ടിടം പണിതത്. സംസ്ഥാന സര്‍ക്കാരിന്റെ വാര്‍ഷിക പദ്ധതി വിഹിതത്തില്‍ നിന്നും 5.53 കോടി രൂപ ചെലവഴിച്ച് പൊതുമരാമത്ത് വകുപ്പിന്റെ മേല്‍നോട്ടത്തിലാണ് നിര്‍മാണ പ്രവൃത്തി പൂര്‍ത്തിയാക്കിയത്. 1062 ചതുരശ്ര മീറ്ററുള്ള താഴത്തെ നിലയില്‍ വാഹനങ്ങള്‍ക്കുള്ള ഗ്യാരേജ്,

Continue Reading
കണ്ണൂർ ജില്ലയില്‍ ഡിജിറ്റല്‍ റീസര്‍വ്വെ രണ്ടാംഘട്ടം തുടങ്ങി
Kannur Kerala Kerala Mex Kerala mx
1 min read
17

കണ്ണൂർ ജില്ലയില്‍ ഡിജിറ്റല്‍ റീസര്‍വ്വെ രണ്ടാംഘട്ടം തുടങ്ങി

February 20, 2024
0

എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന പ്രഖ്യാപിത ലക്ഷ്യവുമായി സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഡിജിറ്റല്‍ റീസര്‍വ്വെ രണ്ടാംഘട്ടത്തിന് കണ്ണൂർ ജില്ലയിൽ തുടക്കം. കണ്ണൂര്‍ താലൂക്കിലെ വലിയന്നൂര്‍, ചിറക്കല്‍, എടക്കാട്, കല്യാശ്ശേരി വില്ലേജുകള്‍, തളിപ്പറമ്പ് താലൂക്കിലെ ചുഴലി, തളിപ്പറമ്പ് വില്ലേജുകള്‍, ഇരിട്ടി താലൂക്കിലെ കീഴൂര്‍, കേളകം വില്ലേജുകള്‍, തലശ്ശേരി താലൂക്കിലെ കീഴല്ലൂര്‍ വില്ലേജ് എന്നിവിടങ്ങളിലാണ് രണ്ടാം ഘട്ടം ആരംഭിച്ചത്. ജനങ്ങളുടെ പൂര്‍ണ സഹകരണം ഉണ്ടാകണമെന്ന് റീസര്‍വ്വേ അസി.ഡയറക്ടര്‍

Continue Reading
കൃഷിഭൂമി ഉപ്പുവെള്ളത്തിൽ
Kannur Kerala Kerala Mex Kerala mx
0 min read
33

കൃഷിഭൂമി ഉപ്പുവെള്ളത്തിൽ

February 18, 2024
0

ചെറുകുന്ന് : ചെറുകുന്ന് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ഉപ്പുവെള്ളം കയറി പൊറുതിമുട്ടിയിരിക്കുകയാണ് ജനങ്ങൾ. കൃഷിഭൂമിയിലാകെ ഉപ്പുവെള്ളം കെട്ടിക്കിടക്കുന്നത് ദുരിതമായിരിക്കുകയാണ്. ഇതോടെ ആശങ്കയിലാണ് കർഷകരും. ചെറുകുന്ന് പഞ്ചായത്തിലെ താവം, മുട്ടിൽ, കട്ടക്കുളം, പള്ളിക്കര പ്രദേശങ്ങളിലാണ് വ്യാപകമായി ഉപ്പുവെള്ളം കയറുന്നത്. കൃഷിഭൂമിയിൽ ഉപ്പ് വെള്ളം കയറിയാൽ ആ പ്രദേശങ്ങളിൽ കൃഷിചെയ്യാൻ സാധിക്കില്ല. കിണറുകളിലും മറ്റും ഉപ്പിന്റെ അംശം വർധിക്കുന്നതും ഇത് കാരണമാകുന്നു. താവം വടക്ക് പാടശേഖരത്തിൽ ഇത്തവണ വ്യാപകമായി ഉപ്പുവെള്ളം കയറിയ അവസ്ഥയാണ്.

Continue Reading
എംപ്ലോയബിലിറ്റി സെന്റര്‍ നടത്തുന്ന രജിസ്‌ട്രേഷന്‍ ക്യാമ്പ് ഫെബ്രുവരി 16, 17 തീയതികളില്‍
Kannur Kerala Kerala Mex Kerala mx
1 min read
36

എംപ്ലോയബിലിറ്റി സെന്റര്‍ നടത്തുന്ന രജിസ്‌ട്രേഷന്‍ ക്യാമ്പ് ഫെബ്രുവരി 16, 17 തീയതികളില്‍

February 15, 2024
0

കണ്ണൂർ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ ജോലി ഒഴിവുകളിലേക്ക് വണ്‍ടൈം രജിസ്‌ട്രേഷന്‍ നടത്തുന്നു. ഫെബ്രുവരി 16, 17 തീയതികളില്‍ രാവിലെ 10 മണി മുതല്‍ ഉച്ചക്ക് ഒരു മണി വരെയാണ് ക്യാമ്പ്. 16ന് പയ്യന്നൂര്‍ എംപ്ലോയ്‌മെന്റ് ആന്റ് ഗൈഡന്‍സ് ബ്യൂറോ, 17ന് തലശ്ശേരി ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എന്നിവിടങ്ങളിലാണ് ക്യാമ്പ് നടക്കുക. രജിസ്‌ട്രേഷന്‍ ഫീസ് 250 രൂപ. പ്രായം- 50 വയസില്‍ താഴെ. ഇമെയില്‍

Continue Reading