Your Image Description Your Image Description

കോഴിക്കോട് : നിയന്ത്രണം വിട്ട കാർ മതിലിടിച്ചു കിണറ്റിലേക്ക് മറിഞ്ഞു. കാർ യാത്രക്കാരന് പരിക്ക് . ചേവായൂർ സ്വദേശി രാധാകൃഷ്ണന്റെ കാറാണ് മറിഞ്ഞത്. ശനിയാഴ്ച രാത്രി പത്തു മണിയോടെയായിരുന്നു സംഭവം . പോക്കറ്റ് റോഡിൽനിന്നു പ്രധാന റോഡിലേക്ക് കയറുന്നതിനിടയിൽ നിയന്ത്രണം വിട്ട കാർ സമീപത്തുള്ള വീടിന്റെ മതിൽ തകർത്ത് കിണറ്റിലേക്ക് വീഴുകയായിരുന്നു .

തുടർന്ന്തലകീഴായി വീണ കാർ കിണറിന്റെ ഇരുമ്പുനെറ്റിൽ തങ്ങി . തുടർന്ന് വെള്ളിമാടുകുന്ന് അഗ്നിരക്ഷാ സേയെ വിവരമറിയിച്ചതിനെ തുടർന്ന് കാറിനുള്ളിൽ കുടുങ്ങിയ രാധാകൃഷ്ണനെ രക്ഷപ്പെടുത്തുകയായിരുന്നു. ഇയാളെ ഉടൻ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു . അതേസമയം രാധാകൃഷണന്റെ പരുക്ക് ഗുരുതരമല്ല.

 

 

 

Leave a Reply

Your email address will not be published. Required fields are marked *