Your Image Description Your Image Description

ഗുരുവായൂർ : ചിങ്ങം പിറന്നതോടെ ഗുരുവായൂരിൽ ആഘോഷ ദിനങ്ങൾ. ഇന്ന് ചിങ്ങം രണ്ടിന് ക്ഷേത്രത്തിൽ ഇല്ലംനിറയാണ്. ഭഗവാനു പുതുതായി കൊയ്തെടുത്ത കതിർക്കറ്റകൾ സമർപ്പിച്ച് പൂജ ചെയ്യുന്ന ചടങ്ങാണ് ഇല്ലംനിറ എന്ന് പറയുന്നത് .അതിൽ പൂജക്കായി രണ്ടായിരത്തോളം കതിർക്കറ്റകൾ ഒരുക്കുന്നു .ഞായറാഴ്ച രാവിലെ മേൽശാന്തി പള്ളിശേരി മധുസൂദനൻ നമ്പൂതിരിയുടെ മേൽനോട്ടത്തിൽ കതിരുകൾക്കു പൂജ ചെയ്ത് ഒരു കെട്ട് കതിർ ഗുരുവായൂരപ്പന്റെ തൃപ്പാദങ്ങളിൽ സമർപ്പിക്കും. ശേഷം പൂജിച്ച കതിരുകൾ ഭക്തർക്ക് പ്രസാദമായി വിതരണം ചെയ്യും.

ക്ഷേത്രത്തിൽ 26 ന് ശ്രീകൃഷ്ണജയന്തിയ്ക്കും 28 ന് തൃപ്പുത്തരിയിലും ആഘോഷ രവാണ്. അഷ്ടമിരോഹിണി കണ്ണന്റെ പിറന്നാൾ ദിനമായതിനാൽ പതിനായിരങ്ങൾ ദർശനത്തിനായി എത്തും. അതിൽ ഭക്തർക്ക് നല്കുന്നത് നെയ്യിൽ തയാറാക്കുന്ന അപ്പമാണ് നിവേദ്യമായി നല്കുക . ഒപ്പം ഭക്തർക്ക് പിറന്നാൾ സദ്യയും നൽകും.

28 എന്ന് തൃപ്പുത്തരി ദിവസത്തിൽ പുതിയ നെല്ലിന്റെ അരി കൊണ്ടുള്ള നേദ്യവും പായസവും അപ്പവും ഭഗവാനു നേദിക്കും. മാത്രമല്ല ഉപ്പുമാങ്ങ, പുത്തരിച്ചുണ്ട ഉപ്പേരി, പത്തിലക്കറി എന്നിവയും ഭഗവാന് വിളമ്പും . ഇത് ഉഴിഞ്ഞ വള്ളി ചുറ്റിയ ഉരുളിയിലാണ് പുത്തരിപ്പായസം നേദിക്കുക. ഉച്ചപ്പൂജയ്ക്ക് ശേഷം ഉച്ചശീവേലിയും നടത്തും

 

 

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *