Kerala Kerala Mex Kerala mx Pravasi
1 min read
76

ജുഫൈറിൽ ഫുഡ് ട്രക്കിന് തീപിടിച്ചു; ആളപായമില്ല

February 7, 2025
0

മനാമ: ബഹ്റൈനിലെ ജുഫൈറിൽ ഫുഡ് ട്രക്കിന് തീപിടിച്ചു. വ്യാഴാഴ്ചയായിരുന്നു സംഭവം. സിവിൽ ഡിഫൻസിന്റെ സന്ദർഭോചിതമായ ഇടപെടലിൽ തീ നിയന്ത്രണ വിധേയമാകുകയും വലിയ അപകടത്തിലേക്ക് പോകുന്നത് തടയുകയും ചെയ്തു. പ്രദേശത്ത് മറ്റ് ട്രാക്കുകളുമുണ്ടായിരുന്നു. തീപിടുത്തത്തിൽ ആളപായമില്ലെന്നാണ് റിപ്പോർട്ട്. എന്നാൽ തീപിടുത്തമുണ്ടാകാനുള്ള കാരണം എന്താണെന്ന് വ്യക്തത വന്നിട്ടില്ല. ഗ്യാ​സ് സി​ലി​ണ്ട​റി​ന്‍റെ ചോ​ർ​ച്ച​യോ പെ​ട്രോ​ൾ ചോ​ർ​ച്ച​യോ മൂ​ലം പ്രദേ​ശ​ത്ത് ട്ര​ക്കു​ക​ളി​ൽ തീ ​പിടിക്കുന്ന സംഭവങ്ങൾ മുൻപും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതുകൂടാതെ അശ്രദ്ധയും തീപിടുത്തത്തിന് കാരണമാകാറുണ്ട്.

Continue Reading
Auto Kerala Kerala Mex Kerala mx
1 min read
83

ഗതാഗതനിയമ ലംഘനം: ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും

February 7, 2025
0

സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാരോട് മോശമായി പെരുമാറുകയും നിയമലംഘനം നടത്തുകയും ചെയ്യുന്ന ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ക്കെതിരെ വാഹനത്തിന്റെ പെര്‍മിറ്റ് റദ്ദാക്കുന്നതടക്കമുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ചെങ്ങന്നൂര്‍ ജോയിന്റ് ആര്‍.ടി.ഒ അറിയിച്ചു. ചെങ്ങന്നൂര്‍ താലൂക്കിന്റെ വിവിധ ഭാഗങ്ങില്‍ സര്‍വ്വീസ് നടത്തുന്ന ഓട്ടോറിക്ഷാ തൊഴിലാളികള്‍ക്കെതിരെ വ്യാപക പരാതികള്‍ ഗതാഗത കമ്മിഷണര്‍ക്കും ഗതാഗത വകുപ്പ് മന്ത്രിക്കും ലഭിച്ചതിനെ തുടര്‍ന്നാണ് നടപടി. സ്ത്രീത്വത്തെ അപമാനിക്കല്‍, യാത്രയ്ക്ക് വിസമ്മതിക്കല്‍, ഫെയര്‍ മീറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കാതിരിക്കല്‍, അമിത യാത്രക്കൂലി ഈടാക്കുക, ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്

Continue Reading
Alappuzha Kerala Kerala Mex Kerala mx
1 min read
44

വിജ്ഞാന ആലപ്പുഴ മെഗാ തൊഴിൽമേളയുടെ ഭാഗമായി ഭിന്നശേഷി തൊഴിൽമേളയും; 200 ഭിന്നശേഷി ഉദ്യോഗാർഥികൾക്ക് അവസരം

February 7, 2025
0

ആലപ്പുഴ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന വിജ്ഞാന ആലപ്പുഴ മെഗാ തൊഴിൽമേളയുടെ ഭാഗമായി ഭിന്നശേഷി തൊഴിൽമേള സംഘടിപ്പിക്കുന്നു. വെയർഹൗസ് അസോസിയേറ്റിൻ്റെ ഒഴിവിലേക്ക് കോയമ്പത്തൂരിലാണ് നിയമനം. 200 ഒഴിവുകളാണുള്ളത്. പ്ലസ് ടു പാസായ 18നും 35നും ഇടയിൽ പ്രായമുള്ള ഭിന്നശേഷിക്കാർക്ക് അപേക്ഷിക്കാം. 17625 രൂപയാണ് ശമ്പളം. അപേക്ഷകർ ചലനശേഷി, കേള്‍വി ശക്തി എന്നിവയില്‍ പരിമിതിയുള്ളവരായിരിക്കണം. ട്രാൻസ്ജെൻഡർ വ്യക്തികൾക്കും അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് നൈറ്റ് ഷിഫ്റ്റ്, അറ്റൻഡൻസ് ബോണസ് തുടങ്ങിയ ആകർഷകമായ അനുകൂല്യങ്ങളുമുണ്ടാകും. താല്പര്യമുള്ള

Continue Reading
Kerala Kerala Mex Kerala mx Look back New year Politics
0 min read
47

ആലപ്പുഴ മണ്ഡലത്തിൽ വികസന പദ്ധതികൾക്കായി 17 കോടി രൂപ: പി. പി ചിത്തരഞ്ജൻ എംഎൽഎ

February 7, 2025
0

ആലപ്പുഴ മണ്ഡലത്തെ സംബന്ധിച്ചിടത്തോളം സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങളാണ് നടന്നുവരുന്നതെന്ന് പി. പി ചിത്തരഞ്ജൻ എംഎൽഎ പറഞ്ഞു. ശേഷിക്കുന്ന വികസന പദ്ധതികൾക്കായി 17 കോടി രൂപ ബഡ്ജറ്റിൽ വക കൊള്ളിച്ചിട്ടുണ്ട്. പൊതുമേഖല മരുന്നു നിർമ്മാണ കമ്പനിയായ കെഎസ്ഡിപിയുടെ വികസനത്തിന്‌ 20 കോടി രൂപയും കടലോര ഉൾനാടൻ മത്സ്യബന്ധന മേഖലയ്ക്ക് 121 കോടി രൂപയും അനുവദിച്ച് ജനകീയ ബഡ്ജറ്റ് അവതരിപ്പിച്ച ധനകാര്യ മന്ത്രി കെ എൻ ബാലഗോപാലിനെ അഭിനന്ദിക്കുന്നു. മണ്ഡലത്തിൽ 8 പദ്ധതികൾക്കായി

Continue Reading
Alappuzha Kerala Kerala Mex Kerala mx
1 min read
44

വേമ്പനാട് കായല്‍ ശുചീകരണം: രണ്ടാംഘട്ടത്തില്‍ നീക്കിയത് 9.23 ടണ്‍ പ്ലാസ്റ്റിക് മാലിന്യം

February 7, 2025
0

വേമ്പനാട് കായല്‍ പുനരുജ്ജീവന, സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലാ ഭരണകൂടത്തിന്റെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ജനകീയ പ്ലാസ്റ്റിക് മുക്ത വേമ്പനാട് മെഗാ കാമ്പയിനിന്റെ രണ്ടാം ഘട്ടത്തില്‍ 9235.5 കിലോഗ്രാം പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച് നീക്കിയതായി ജില്ലാ കളക്ടര്‍ അലക്‌സ് വര്‍ഗീസ് അറിയിച്ചു. കാമ്പയിനിന്റെ രണ്ടാം ഘട്ടമെന്ന നിലക്ക് വെള്ളിയാഴ്ച്ച ജില്ലയിലെ 12 കേന്ദ്രങ്ങളിലാണ് രാവിലെ 7 മണി മുതല്‍ ഓരേസമയം ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടന്നത്. ‘പ്ലാസ്റ്റിക് വിമുക്ത വേമ്പനാട്’ കാമ്പയിന്റെ

Continue Reading
Kerala Kerala Mex Kerala mx National
1 min read
49

അവധിയെടുക്കുന്നതുമായി ബന്ധപ്പെട്ട് തർക്കം; നാല് സഹപ്രവർത്തകരെ കുത്തി പരിക്കേൽപ്പിച്ച് സർക്കാർ ജീവനക്കാരൻ

February 7, 2025
0

കൊൽക്കത്ത: അവധിയെടുക്കുന്നത് സംബന്ധിച്ച തർക്കം അവസാനിച്ചത് കയ്യാങ്കളിയിൽ. പശ്ചിമ ബംഗാളിൽ സർക്കാർ ജീവനക്കാരനായ അമിത് എന്നയാളാണ് തന്റെ നാല് സഹപ്രവർത്തകരെ കത്തി കൊണ്ട് കുത്തി പരിക്കേൽപ്പിച്ചത്. ആക്രമണത്തിന് ശേഷം ഇയാൾ രക്തം പുരണ്ട കത്തിയുമായി നടന്ന് പോകുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. കൊല്‍ക്കത്തയിലെ കരിഗാരി ഭവനിലെ ടെക്‌നിക്കല്‍ എജ്യുക്കേഷന്‍ ഡിപ്പാര്‍ട്‌മെന്റിലെ ജീവനക്കാരനാണ് അമിത്. ഓഫീസിലെത്തിയ അമിത് അവധിയെടുക്കുന്നത് സംബന്ധിച്ച് സഹപ്രവര്‍ത്തകരുമായി തര്‍ക്കത്തിലേര്‍പ്പെട്ടു. പിന്നാലെ ഇവരെ ആക്രമിക്കുകയായിരുന്നു. ശേഷം ഇയാള്‍ സംഭവ സ്ഥലത്തുനിന്ന്

Continue Reading
Kerala Kerala Mex Kerala mx Sports
0 min read
55

നിർദേശം പാലിച്ചില്ല; പാകിസ്ഥാൻ ഫുട്ബാൾ ഫെഡറേഷനെ സസ്‌പെൻഡ് ചെയ്ത് ഫിഫ

February 7, 2025
0

ഇസ്ലാമാബാദ്: പാകിസ്ഥാൻ ഫുട്ബാൾ ഫെഡറേഷനെ സസ്‌പെൻഡ് ചെയ്ത് ഫിഫ. നീതിയുക്തമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാനായി ചട്ടങ്ങളിൽ ഭേദഗതി വരുത്താനുള്ള നിർദേശം പാലിക്കാത്തതിനെ തുടർന്നാണ് സസ്‌പെൻഷൻ. ഫിഫയും എ.എഫ്‌.സിയും നിർദേശിച്ച ഭേദഗതികൾ പി.എഫ്.എഫ് കോൺഗ്രസ് അംഗീകരിക്കുന്നതുവരെ സസ്‌പെൻഷൻ നിലനിൽക്കുമെന്ന് ഫിഫ വ്യക്തമാക്കി. 2019 ജൂണിൽ ഫിഫ നിയമിച്ച നോർലൈസേഷൻ കമ്മിറ്റിക്ക് ഇതുവരെ ഈ ഭേദഗതികൾ നടപ്പാക്കാൻ കഴിഞ്ഞിട്ടില്ല.നോർമലൈസേഷൻ കമ്മിറ്റിയിൽ പലതവണ അഴിച്ചുപണികൾ നടന്നെങ്കിലും ഫുട്ബോൾ ഫെഡറേഷനിലോ സമാന്തരമായി പ്രവർത്തിക്കുന്ന മറ്റ് സംഘടനകളിലോ മാറ്റം

Continue Reading
Cinema Kerala Kerala Mex Kerala mx
1 min read
61

വാൾ തുടയിൽ തുളഞ്ഞു കയറി; വടക്കൻ വീരഗാഥയുടെ ഓർമ്മകൾ പങ്കുവെച്ച് മമ്മൂട്ടി

February 7, 2025
0

വടക്കൻ വീരഗാഥയുടെ ചിത്രീകരണത്തിനിടെ വാൾ തുടയിൽ തുളഞ്ഞു കയറിയിട്ടുണ്ടെന്ന് മമ്മൂട്ടി. സിനിമയുടെ റി റിലീസിനോട് അനുബന്ധിച്ച് നൽകിയ അഭിമുഖത്തിലാണ് സംഭവം വെളിപ്പെടുത്തിയത്.ഇപ്പോഴും ആ മുറിവിന്റെ പാട് ഉണ്ടെന്നും ഇതൊക്കെ ഉണ്ടാകുമെന്ന് അറിയാമെന്നും മമ്മൂട്ടി സിനിമയുടെ ഓർമ പങ്കുവെച്ചുകൊണ്ട് പറഞ്ഞു. സിനിമയില്‍ അതിന്റെ ചുവടുകളും ശൈലികളും ആറ്റിറ്റിയൂഡും മതി. ആ കാലത്ത് അതൊക്കെ ചെയ്യാൻ ധൈര്യമുണ്ട്. ചാട്ടവും ഓട്ടവുമൊക്കെ ഒറിജിനല്‍ തന്നെയാണ്. അതില്‍ ഉപയോഗിച്ചിരുന്ന എല്ലാ വാളുകളും മെറ്റല്‍ തന്നെയായിരുന്നു. നല്ല

Continue Reading
Kerala Kerala Mex Kerala mx
0 min read
116

പ്രസാദഗിരി പള്ളി കുർബാന തർക്കം ഫാ. ജെറിനെ പുറത്താക്കണം

February 7, 2025
0

കൊച്ചി: മേജർ അതിരൂപതയിൽ സമാധാനവും തിരുസഭ അംഗീകരിച്ച ഏകീകൃത കുർബാന സഭ മക്കൾക്ക് അർപ്പിച്ചു കിട്ടുവാനുള്ള സാഹചര്യം മേജർ ആർച്ച്ബിഷപ്പും,മെത്രാപ്പോലീത്തൻ വികാരിയും എത്രയും വേഗം ഒരുക്കിതരണമെന്ന് അൽമായ ശബ്ദം ആവശ്യപ്പെട്ടു.തിരുസഭയുടെ തീരുമാനങ്ങൾ അതിരൂപതയിൽ സമ്പൂർണ്ണമായി ഉടൻ നടപ്പാക്കാൻ വേണ്ട നടപടികൾ ത്വരിതപ്പെടുത്തണമെന്ന് അൽമായ ശബ്ദം ഭാരവാഹികളായ കൺവീനർ ബിജു പോൾ നെറ്റിക്കാടൻ, വക്താവ് ഷൈബി പാപ്പച്ചൻ എന്നിവർ ആവശ്യപ്പെട്ടു. തൃപ്പൂണിത്തുറ പ്രസാദഗിരി പള്ളിയിൽ അഡ്മിനിസ്ട്രേറേറ്റർ ഫാ. ജോൺ തോട്ടും പുറത്തിനെ

Continue Reading
Kerala Kerala Mex Kerala mx Pravasi
0 min read
71

വാട്ടർ ​ഗണ്ണുകൾക്കും വാട്ടർ ബലൂണിനും നിരോധനം; മാർച്ച് 31വരെ നിരോധനമുണ്ടാകുമെന്ന് അധികൃതർ

February 7, 2025
0

കുവൈത്ത് സിറ്റി: വാട്ടർ ​ഗണ്ണുകളുടെയും വാട്ടർ ബലൂണിന്റെയും വിൽപ്പനക്ക് വിലക്കേർപ്പെടുത്തി കുവൈത്ത്. വാ​ണി​ജ്യ വ്യ​വ​സാ​യ മന്ത്രാലയമാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. ഫെബ്രുവരി 25, 26 തീയതികളിൽ നടക്കാനിരിക്കുന്ന ദേ​ശീ​യ ദി​നാ​ഘോ​ഷവുമായി ബന്ധപ്പെട്ടാണ് നടപടി. ആഘോഷങ്ങളുടെ ഭാഗമായി ക​ളി​ത്തോ​ക്കി​ൽ വെ​ള്ളം ചീ​റ്റു​ന്ന​തും വാ​ട്ട​ർ ബ​ലൂ​ൺ വാ​ഹ​ന​ങ്ങ​ൾ​ക്ക് നേ​​രെ എ​റി​യു​ന്ന​തും പ​തി​വാ​ണ്. ഇത്തരം പ്രവണതകൾ യാ​ത്ര​ക്കാ​ർ​ക്കും പൊ​തു​ജ​ന​ങ്ങ​ൾ​ക്കും ബു​ദ്ധി​മു​ട്ടുണ്ടാക്കാനിടയുണ്ട്. അതിനാലാണ് വാ​ട്ട​ർ ബ​ലൂ​ൺ വി​ൽ​പ​ന​ക്ക് അ​ധി​കൃ​ത​ർ താ​ൽ​ക്കാ​ലി​കമായി വി​ല​ക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.

Continue Reading