Your Image Description Your Image Description

കുവൈത്ത് സിറ്റി: വാട്ടർ ​ഗണ്ണുകളുടെയും വാട്ടർ ബലൂണിന്റെയും വിൽപ്പനക്ക് വിലക്കേർപ്പെടുത്തി കുവൈത്ത്. വാ​ണി​ജ്യ വ്യ​വ​സാ​യ മന്ത്രാലയമാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. ഫെബ്രുവരി 25, 26 തീയതികളിൽ നടക്കാനിരിക്കുന്ന ദേ​ശീ​യ ദി​നാ​ഘോ​ഷവുമായി ബന്ധപ്പെട്ടാണ് നടപടി. ആഘോഷങ്ങളുടെ ഭാഗമായി ക​ളി​ത്തോ​ക്കി​ൽ വെ​ള്ളം ചീ​റ്റു​ന്ന​തും വാ​ട്ട​ർ ബ​ലൂ​ൺ വാ​ഹ​ന​ങ്ങ​ൾ​ക്ക് നേ​​രെ എ​റി​യു​ന്ന​തും പ​തി​വാ​ണ്. ഇത്തരം പ്രവണതകൾ യാ​ത്ര​ക്കാ​ർ​ക്കും പൊ​തു​ജ​ന​ങ്ങ​ൾ​ക്കും ബു​ദ്ധി​മു​ട്ടുണ്ടാക്കാനിടയുണ്ട്. അതിനാലാണ് വാ​ട്ട​ർ ബ​ലൂ​ൺ വി​ൽ​പ​ന​ക്ക് അ​ധി​കൃ​ത​ർ താ​ൽ​ക്കാ​ലി​കമായി വി​ല​ക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *