Your Image Description Your Image Description

ഇന്ത്യയിൽ ഏകദേശം 1.75 ലക്ഷം ഫോൺ നമ്പറുകൾ ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് (DoT) ബ്ലോക്ക് ചെയ്തു. വഞ്ചനാപരമായ മാർക്കറ്റിംഗ് കോളുകളും നിയമ വിരുദ്ധമായ ടെലികമ്മ്യൂണിക്കേഷൻ പ്രവർത്തനങ്ങളും തടയുക എന്ന ലക്ഷ്യത്തോടെയുള്ള ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (TRAI)യുടെ പുതിയ ആന്റി-സ്പാം നിയന്ത്രണങ്ങളുടെ ഭാഗമായാണ് ഈ നീക്കം.

ട്രായിയുടെ പുതിയ അൺസോളിസിറ്റഡ് കൊമേഴ്‌സ്യൽ കമ്മ്യൂണിക്കേഷൻസ് നിയമങ്ങൾ പ്രകാരമാണ് ഈ നടപടി. ഇതിനായി, ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് പൊതുജന പങ്കാളിത്തത്തോടെ ഒരു ആന്റി-സ്പാം കാമ്പയിൻ ആരംഭിച്ചു. ടെലികമ്മ്യൂണിക്കേഷൻ വകുപ്പിന്റെ സഞ്ചാര്‍ സാഥി പോർട്ടൽ വഴിയാണ് ആളുകൾ ഈ നമ്പറുകളെക്കുറിച്ച് പരാതിപ്പെട്ടത്. ഈ നമ്പറുകൾ ഉപയോഗിച്ചിരുന്നവർക്ക് കനത്ത പിഴ ചുമത്തുമെന്നും ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് അറിയിച്ചു.

അതേസമയം 1.75 ലക്ഷം നേരിട്ടുള്ള ഇൻവേഡ് ഡയലിംഗ് അഥവാ ഡിഐഡി, ലാൻഡ്‌ലൈൻ നമ്പറുകൾ ബ്ലോക്ക് ചെയ്‌തതായി ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് പോസ്റ്റിൽ പറഞ്ഞു. വ്യാജ മാർക്കറ്റിംഗ് കോളുകൾ വിളിക്കാൻ ഈ നമ്പറുകൾ ഉപയോഗിച്ചിരുന്നു. കൂടാതെ, ഈ നമ്പറുകൾ മറ്റ് നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കും ഉപയോഗിച്ചിരുന്നതായും ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് വ്യക്തമാക്കി.

സ്‍പാം കോളുകൾ റിപ്പോർട്ട് ചെയ്യാൻ കഴിയുന്ന ഒരു പ്ലാറ്റ്‌ഫോമായ ചക്ഷു പോർട്ടൽ വഴി പൊതുജന പങ്കാളിത്തത്തോടെയാണ് ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് ഈ വലിയ നടപടി ആരംഭിച്ചത്. ഒന്നിലധികം പരാതികളെ തുടർന്ന്, അനധികൃത മാർക്കറ്റിംഗിനും വഞ്ചനയ്ക്കും ഉപയോഗിക്കുന്ന ആയിരക്കണക്കിന് ഡയറക്ട് ഇൻവേർഡ് ഡയലിംഗ് (ഡിഐഡി), ലാൻഡ്‌ലൈൻ നമ്പറുകൾ ഡിഒടി കണ്ടെത്തി ബ്ലോക്ക് ചെയ്തു.

ബ്ലോക്ക് ചെയ്ത നമ്പറുകൾ 0731, 079, 080 മുതലായവയിൽ നിന്നാണ് ആരംഭിക്കുന്നത്. പിആർഐ, ലീസ്‍ഡ് ലൈൻ, ഇന്റർനെറ്റ് ലീസ്‍ഡ് ലൈൻ, എസ്ഐപി, ഐപിഎൽസി തുടങ്ങിയ വ്യാജ കോളുകൾ ചെയ്യുന്നവർ ദുരുപയോഗം ചെയ്യുന്നതായും കണ്ടെത്തി. പൊതുജന സഹായത്തോടെ, ഈ നമ്പറുകൾ യുസിസിയുടെ കീഴിൽ ചക്ഷു പോർട്ടലിൽ റിപ്പോർട്ട് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *