Your Image Description Your Image Description

ബിഹാറിൽ ഒൻപത് ലിറ്റർ വിദേശ മദ്യവുമായി യുവതി പിടിയിൽ.കതിഹർ ജില്ലയിലാണ് സംഭവം. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ പിടികൂടിയത്. പശ്ചിമ ബം​ഗാളിൽ നിന്നാണ് ഇവർ ബിഹാറിലേക്ക് മദ്യം കടത്തിക്കൊണ്ടു വന്നത്. മുഫാസിൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നാണ് യുവതിയെ പിടികൂടിയത്.

ഇവരെ പരിശോധിച്ചവനിതാ കോൺസ്റ്റബിൾമാർ ഞെട്ടി.ശരീരത്തിൽ കറുത്ത സെലോ ടേപ്പ് ഉപയോ​ഗിച്ച് മദ്യ ബോട്ടിലുകൾ ഓട്ടിച്ചാണ് ഇവർ കടത്തിയത്. ഇത് അറിയാതിരിക്കാൻ പർദ്ദ ധരിക്കുകയായിരുന്നു. ഇവർ കടത്ത് റാക്കറ്റിലെ കണ്ണിയാണെന്നും എക്സൈസ് സംഘം പറഞ്ഞു. ബിഹാറിൽ മദ്യത്തിന്റെ നിർമാണം വിതരണം വില്പന എന്നിവ 2016 മുതൽ നിരോധിച്ചിരുന്നു. എന്നാൽ പശ്ചിമ ബം​ഗാളിൽ നിന്ന് കടത്ത് സജീവമാണ്.

Leave a Reply

Your email address will not be published. Required fields are marked *