Your Image Description Your Image Description

കൊച്ചി: മേജർ അതിരൂപതയിൽ സമാധാനവും തിരുസഭ അംഗീകരിച്ച ഏകീകൃത കുർബാന സഭ മക്കൾക്ക് അർപ്പിച്ചു കിട്ടുവാനുള്ള സാഹചര്യം മേജർ ആർച്ച്ബിഷപ്പും,മെത്രാപ്പോലീത്തൻ വികാരിയും എത്രയും വേഗം ഒരുക്കിതരണമെന്ന് അൽമായ ശബ്ദം ആവശ്യപ്പെട്ടു.തിരുസഭയുടെ തീരുമാനങ്ങൾ അതിരൂപതയിൽ
സമ്പൂർണ്ണമായി ഉടൻ നടപ്പാക്കാൻ വേണ്ട നടപടികൾ ത്വരിതപ്പെടുത്തണമെന്ന് അൽമായ ശബ്ദം ഭാരവാഹികളായ കൺവീനർ ബിജു പോൾ നെറ്റിക്കാടൻ, വക്താവ് ഷൈബി പാപ്പച്ചൻ എന്നിവർ ആവശ്യപ്പെട്ടു. തൃപ്പൂണിത്തുറ
പ്രസാദഗിരി പള്ളിയിൽ അഡ്മിനിസ്ട്രേറേറ്റർ ഫാ. ജോൺ തോട്ടും പുറത്തിനെ കുർബാന മധ്യേ ആക്രമിച്ചവരെ സഭയിൽ നിന്ന് മഹറോൺ ചൊല്ലി പുറത്താക്കാനുള്ള ശിക്ഷ നടപടികൾ നൽകാൻ മേജർ ആർച്ച്ബിഷപ്പും മെത്രാപ്പോലീത്തൻ വികാരിയും അനങ്ങാപ്പാറ നയം വെടിയണമെന്ന് അൽമായ ശബ്ദം നേതാക്കൾ ചൂണ്ടിക്കാട്ടി.
ബലിവേദിയിൽ അക്രമത്തിന് ഇരയായ പുരോഹിതനെ മാർ റാഫേൽ തട്ടിലും ,മാർ ജോസഫ് പ്ലാംപ്ലാനിയും സന്ദർശിക്കാത്തത് ഏറെ പ്രതിഷേധാർഹമാണ്.

നിരന്തരമായി സഭയെ പൊതു സമൂഹത്തിൽ അവമതിപ്പിന് ഇടയാക്കും വിധം പ്രവർത്തിക്കുന്ന ചില പുരോഹിതരയെയും, അവർക്ക് ഒത്താശ ചെയ്യുന്ന അൽമായരെയും പുറത്താക്കാനുള്ള ആർജ്ജവം സഭ നേതൃത്വം കാണിക്കണം. സഭ മക്കളുടെ കുർബാന അവകാശം സംരക്ഷിക്കാൻ സാധിക്കാത്ത മേജർ ആർച്ച്ബിഷപ്പ് ഉൾപ്പെടെയുള്ള സഭ അധികാരികൾ ഇനിയെങ്കിലും മൗനം വെടിയണം. സഭയുടെ വിശ്വാസപ്രമാണങ്ങൾ മുറുകെപ്പിടിച്ച് പീഡനമേൽക്കുന്നവരെയും മറ്റും സഭ നേതൃത്വം കാണാതെ പോകരുത്.
വിലക്ക് ഉള്ള പുരോഹിതർ അർപ്പിക്കുന്ന കുർബാന നിറുത്തലാക്കാനായി കർശന തീരുമാനങ്ങൾ മേജർ ആർച്ച്
ബിഷപ്പും, മെത്രാപ്പോലീത്തൻ വികാരിയും ഇക്കാര്യത്തിൽ വ്യക്തത വരുത്തണമെന്ന് അൽമായ ശബ്ദം നേതാക്കൾ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *