Kerala Kerala Mex Kerala mx
1 min read
38

പിതാവിനെ വാർധക്യത്തിൽ സംരക്ഷിക്കാൻ ആൺമക്കൾ ബാധ്യസ്ഥരാണ്’; ഹൈക്കോടതി ഉത്തരവ്

February 8, 2025
0

കൊച്ചി: മക്കളെ കഷ്ടപ്പെട്ടു വളർത്തുന്ന പിതാവിനെ വാർധക്യത്തിൽ സംരക്ഷിക്കാൻ ആൺമക്കൾ ബാധ്യസ്ഥരാണെന്ന് ഹൈക്കോടതി. മലപ്പുറം വളാഞ്ചേരി എടയൂരിലെ 74-കാരന് ആൺമക്കൾ മാസം തോറും 20,000 രൂപ നൽകണമെന്ന ഉത്തരവിലാണ് കോടതി ഉത്തരവ്. വയോധികനായ പിതാവിനെ അവഗണിക്കുന്നത് സമൂഹത്തിന്റെ അടിത്തറയെ ദുർബലപ്പെടുത്തുമെന്നും ധാർമിക ചുമതല എന്നതിലുപരി നിയമപരമായ ഉത്തരവാദിത്വവുമാണിതെന്നു ജസ്റ്റിസ് ഡോ. കൗസർ എടപ്പഗത്ത് പറഞ്ഞു. പിതാവിന് സ്വന്തം നിലയ്ക്ക് ജീവിക്കാനാകുമെന്ന മക്കളുടെ വാദം അംഗീകരിച്ച് തിരൂർ കുടുംബക്കോടതി ഹർജി തള്ളിയതിനെ

Continue Reading
Kerala Kerala Mex Kerala mx
1 min read
36

കോഴിക്കോട് മെട്രോ റെയിൽ പ്രതീക്ഷയുടെ ട്രാക്കിൽ; സമഗ്ര ഗതാഗതപദ്ധതിയുടെ ഭാഗമായി വീണ്ടും പഠനം നടത്തും

February 8, 2025
0

കോഴിക്കോട്: തിരുവനന്തപുരത്തിനുപിന്നാലെ മെട്രോ കോഴിക്കോട്ടും വരുമെന്ന് ധനവകുപ്പ് മന്ത്രി കെഎൻ ബാലഗോപാൽ. കൊച്ചി മെട്രോ മാതൃകയിൽ കോഴിക്കോട്ടും മെട്രോ ട്രെയിൻ ഓടിക്കാൻ തയ്യാറെടുക്കുന്ന വിവരം വെള്ളിയാഴ്ച ബജറ്റ് പ്രസംഗത്തിലാണ് ധനമന്ത്രി പ്രഖ്യാപിച്ചത്. അന്താരാഷ്ട്ര നിലവാരത്തിലേക്ക് പുതുക്കിനിർമിക്കുന്ന കോഴിക്കോട് റെയിൽവേ സ്റ്റേഷന്റെ കിഴക്കുഭാഗത്ത് മെട്രോ റെയിൽ സ്റ്റേഷന് സ്ഥലംവിട്ടത് വെറുതേയാകില്ലെന്നുള്ളതാണ് കേരള ബജറ്റിൽ നിന്നും വ്യക്തമാകുന്നത്. എന്നാൽ ഇതിനായി ഇതുവരെ തുകയൊന്നും വകയിരുത്തിയില്ല. മോണോ റെയിലും ലൈറ്റ് മെട്രോയും വരുമെന്ന പ്രഖ്യാപനങ്ങൾക്കുശേഷമാണ്

Continue Reading
Kerala Kerala Mex Kerala mx National
0 min read
44

ലൗ ജി​ഹാദ് ആരോപിച്ച് മുസ്ലീം യുവാവിന് ക്രൂരമർദ്ദനം

February 8, 2025
0

ഭോപ്പാൽ: ലൗ ജി​ഹാദ് ആരോപിച്ച് മുസ്ലീം യുവാവിനെ കോടതി വളപ്പിലിട്ട് ക്രൂരമായി മർദ്ദിച്ചു. മധ്യപ്രദേശിലെ ഭോപ്പാലിലെ ജില്ലാ കോടതിയിലാണ് സംഭവം. നർസിങ്പൂർ സ്വദേശിയായ യുവാവിനെയാണ് വലതു സംഘടനയിലെ ആളുകൾ ക്രൂരമായി മർദ്ദിച്ചതെന്നാണ് റിപ്പോർട്ട് എൻഡിടിവിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. യുവാവിനെ ഒരുസംഘം ആളുകൾ ക്രൂരമായി മർദ്ദിക്കുന്നതിന്റെ വീഡിയോ സൈബർ ലോകത്ത് വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഹിന്ദു യുവതിയെ വിവാഹം കഴിക്കാനെത്തിയപ്പോഴാണ് യുവാവ് ആക്രമണത്തിനിരയായത്. വേദന കൊണ്ട് പുളയുന്ന യുവാവിനെ തുടരെത്തുടരെ മർദ്ദിക്കുന്ന

Continue Reading
Kerala Kerala Mex Kerala mx National
1 min read
50

ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോ​ഗമിക്കുന്നു; ആദ്യ ഫലസൂചനകളിൽ ബിജെപി മുന്നിൽ

February 8, 2025
0

ന്യൂഡൽഹി: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോ​ഗമിക്കുന്നു. ആദ്യ ഫലസൂചനകൾ അനുസരിച്ച് ബിജെപിയാണ് മുന്നിൽ. ഡൽഹി മുഖ്യമന്ത്രി അതിഷിയും മുൻ മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടിയുടെ ദേശീയ കൺവീനറുമായ അരവിന്ദ് കെജ്രിവാൾ പിന്നിലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളിലും ഡൽഹിയിൽ വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയ ആം ആദ്മി പാർട്ടിക്ക് ഇക്കുറി അധികാരം നഷ്ടമാകുമെന്നാണ് എക്സിറ്റ് പോൾ പ്രവചനങ്ങൾ. 27 വർഷത്തിനു ശേഷം രാജ്യതലസ്ഥാനത്ത് ശക്തമായ തിരിച്ചുവരവിനാണ് ബിജെപി

Continue Reading
Kerala Kerala Mex Kerala mx National
1 min read
47

മുൻ ഹൈക്കോടതി ജഡ്ജിയുടെ പ്രസം​ഗം വിവാദമാകുന്നു

February 8, 2025
0

ചെന്നൈ: വിധിന്യായങ്ങളെല്ലാം പുറപ്പെടുവിച്ചത് താനല്ല, ദൈവമാണെന്ന മുൻ ഹൈക്കോടതി ജഡ്ജിയുടെ പരാമർശം വിവാദമാകുന്നു. മദ്രാസ് ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് എം. സൊക്കലിംഗമാണ് ദൈവമായ മുരുകനാണ് വിധികളെല്ലാം പറഞ്ഞതെന്ന് പ്രസം​ഗിച്ച് വിവാദ നായകനായിരിക്കുന്നത്. മദ്രാസ് ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് എം. സൊക്കലിംഗം, ശിവഗംഗ ജില്ലയിലെ കാരൈക്കുടിയിൽ നടന്ന ചടങ്ങിൽ പ്രസം​ഗിക്കവെയാണ് വിവാദ പരാമർശം നടത്തിയത്. ചടങ്ങിലെ മുഖ്യാതിഥിയായിരുന്നു സൊക്കലിംഗം. 28 വർഷമായി ജുഡീഷ്യറിക്കൊപ്പം സഞ്ചരിച്ച താൻ ഒരു ലക്ഷത്തിലധികം

Continue Reading
Kerala Kerala Mex Kerala mx
1 min read
52

കേരളത്തിലെ ഇടത് – വലത് നേതാക്കൾക്ക് അനന്തുകൃഷ്ണൻ നൽകിയത് ലക്ഷങ്ങൾ; പാതിവില തട്ടിപ്പിന്റെ മാസ്റ്റർ ബ്രെയിൻ തേടി പൊലീസ്

February 8, 2025
0

മൂവാറ്റുപുഴ: കേരളത്തിലെ ഇടത് – വലത് നേതാക്കൾക്ക് താൻ ലക്ഷക്കണക്കിന് രൂപ നൽകിയിട്ടുണ്ടെന്ന് പാതിവിലത്തട്ടിപ്പ് കേസിൽ പിടിയിലായ അനന്തുകൃഷ്ണൻ. സഹകരണസംഘം അക്കൗണ്ടുകളിലൂടെയാണ് രാഷ്ട്രീയ നേതാക്കൾക്ക് പണം നൽകിയതെന്നും ഇയാൾ മൂവാറ്റുപുഴ പൊലീസിന് നൽകിയ മൊഴിയിൽ വ്യക്തമാക്കുന്നു. തെരഞ്ഞെടുപ്പ് ഫണ്ടായാണ് പണം നൽകിയതെന്നാണ് ഇയാളുടെ വെളിപ്പെടുത്തൽ. ലോക്സഭാ തെരഞ്ഞെടുപ്പിന് 90 ലക്ഷം രൂപയാണ് സംഭാവനയായി നൽകിയതെന്നും ഇയാൾ മൊഴിനൽകി. രാഷ്ട്രീയ നേതാക്കൾക്ക് സഹകരണസംഘം അക്കൗണ്ടുകളിലൂടെ പണം നൽകിയെന്നാണ് അനന്തുകൃഷ്ണന്റെ വെളിപ്പെടുത്തൽ. കഴിഞ്ഞ

Continue Reading
Kerala Kerala Mex Kerala mx
0 min read
46

ബാലരാമപുരത്ത് കൊല്ലപ്പെട്ട രണ്ടു വയസ്സുകാരിയുടെ അമ്മ പൊലീസിനെ വട്ടംകറക്കുന്നു

February 8, 2025
0

തിരുവനന്തപുരം: ബാലരാമപുരത്ത് കൊല്ലപ്പെട്ട രണ്ടു വയസ്സുകാരിയുടെ അമ്മ ശ്രീതു ചോദ്യം ചെയ്യലിനിടെ മൊഴിമാറ്റുന്നത് പൊലീസിന് തലവേദനയാകുന്നു. തൊഴിൽ തട്ടിപ്പ് കേസിലാണ് ശ്രീതുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ, ഇവർ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ദേവസ്വം ബോർഡിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തു എന്ന പരാതിയാണ് ശ്രീതുവിനെതിരെയുള്ളത്. ദേവസ്വം ബോർഡിലെ ഉദ്യോ​ഗസ്ഥയെന്നായിരുന്നു ഇവർ സ്വയം പരിചയപ്പെടുത്തിയിരുന്നത്. എന്നാൽ, കരാർ അടിസ്ഥാനത്തിൽ പോലും ശ്രീതു ജോലി ചെയ്തിട്ടില്ലെന്ന് തിരുവിതാംകൂർ ദേവസ്വം

Continue Reading
Kerala Kerala Mex Kerala mx World
0 min read
54

രാജ്യത്തിന്റെ സുരക്ഷയ്ക്കുനേരെ ആക്രമണമുണ്ടായാൽ തിരിച്ചടിക്കാൻ മടിക്കില്ല; ട്രംപിന് മുന്നറിയിപ്പുമായി ഇറാന്റെ പരമോന്നത നേതാവ്

February 8, 2025
0

ടെഹ്റാൻ: തങ്ങൾക്കുനേരെ ഇനിയും ഭീഷണി തുടർന്നാൽ തിരിച്ചടിക്കാൻ യാതൊരു മടിയുമുണ്ടാവില്ലെന്ന് അമേരിക്കക്ക് ഇറാന്റെ മുന്നറിയിപ്പ്. ഇറാനെതിരെ ഉപരോധം ഏർപ്പെടുത്തുന്ന എക്സിക്യൂട്ടീവ് ഉത്തരവിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവെച്ച പശ്ചാത്തലത്തിലാണ് ഇറാന്റെ മുന്നറിയിപ്പ്. അമേരിക്കയുമായി ചർച്ചനടത്തുന്നത് ബുദ്ധിപരമോ മാന്യമോ അല്ലെന്നും ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമീനി പറഞ്ഞു.1979ലെ ഇറാനിയൻ വിപ്ലവത്തിന്റെ വാർഷിക പരിപാടിയുടെ ഭാ​ഗമായി സൈനിക കമാൻഡർമാരുമായി സംസാരിക്കവെയാണ് അമേരിക്കയെ ആക്രമിക്കാനും മടിക്കില്ലെന്ന് ഖമീനി വ്യക്തമാക്കിയത്. അവർ

Continue Reading
Kerala Kerala Mex Kerala mx National
1 min read
68

വളർത്തുപുത്രനെന്ന അവകാശവാദത്തിന് സ്ഥിരീകരണമില്ല; രത്തൻ ടാറ്റയുടെ വിൽപത്രം കോടതികയറുമോ?

February 8, 2025
0

മുംബൈ: രത്തൻ ടാറ്റയുടെ വിൽപത്രം കോടതി കയറുമെന്ന അഭ്യൂ​​ഹം ശക്തമാകുന്നു. കഴിഞ്ഞ ദിവസമാണ് രത്തൻ ടാറ്റയുടെ വിൽപത്രം തുറന്നത്. രത്തൻ ടാറ്റയുടെ വിശ്വസ്തനായ മോഹിനി മോഹൻ ദത്തയ്ക്ക് തന്റെ സ്വത്തിന്റെ മൂന്നിലൊന്നും നൽകണമെന്നാണ് രത്തൻ ടാറ്റ വിൽപത്രത്തിൽ പറഞ്ഞിരിക്കുന്നത്. ടാറ്റ ഗ്രൂപ്പിലെ മുൻ ജീവനക്കാരനാണ് എഴുപത്തിനാലുകാരനായ മോഹിനി മോഹൻ ദത്ത. അത്ര വലിയ അടുപ്പമില്ലാത്ത മോഹിനി മോഹൻ ദത്തക്ക് 650 കോടിയോളം രൂപ രത്തൻ ടാറ്റ നീക്കിവെച്ചതിൽ കുടുംബാം​ഗങ്ങളും അമ്പരപ്പിലാണ്.

Continue Reading
Kerala Kerala Mex Kerala mx National
0 min read
44

മൈസൂരുവി‌ൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞു; മലയാളി യുവതിക്ക് ദാരുണാന്ത്യം

February 8, 2025
0

മാനന്തവാടി: മൈസൂരുവി‌ലുണ്ടായ വാ​ഹനാപകടത്തിൽ മലയാളി യുവതിക്ക് ദാരുണാന്ത്യം. മാനന്തവാടി സ്വദേശിനിയായ നൃത്ത അധ്യാപിക അലീഷ ആണ് മരിച്ചത്. റിട്ടയർഡ് പൊലീസ് ഉദ്യോഗസ്ഥനായ ശാന്തി നഗറിലെ ജോസിയുടെയും, റീനയുടെയും മകളാണ് അലീഷ. വ്യാഴാഴ്ച അർധരാത്രിയോടെയാണ് അലീഷയും ഭർത്താവ് ജോബിനും സഞ്ചരിച്ച കാർ അപകടത്തിൽപെട്ടത്. ബെംഗളൂരുവിലെ നൃത്ത പരിപാടിക്കായി പോകവെ ഇരുവരും സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അലീഷയെ മൈസൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർ ചികിത്സയ്ക്കായി അലീഷയെ നാട്ടിലേക്ക്

Continue Reading