Your Image Description Your Image Description

ടെമ്പോ ട്രാവലർ വിമാനത്തിൽ ഇടിച്ച് അപകടം. ബംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. ഇന്നലെ ഉച്ചയോടെയാണ് നിർത്തിയിട്ട ഇൻഡിഗോ വിമാനത്തിൽ ടെമ്പോ ട്രാവലർ ഇടിച്ചത്.

ടെമ്പോ ട്രാവലർ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്ന് കരുതുന്നു. വിമാനത്താവളത്തിലെ എയർ സൈഡിൽ പാർക്കിംഗ് ബേ (71 ആൽഫ) ഇന്നലെ ഉച്ചയ്ക്ക് 12.15 ഓടെയാണ് ടെമ്പോ ട്രാവലർ ഇൻഡിഗോ വിമാനത്തിൽ ഇടിച്ചത്.സംഭവത്തിൽ ആളപായമോ ആർക്കെങ്കിലും പരിക്കേൽക്കുകയോ ചെയ്തിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *