Your Image Description Your Image Description

ആലപ്പുഴ മണ്ഡലത്തെ സംബന്ധിച്ചിടത്തോളം സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങളാണ് നടന്നുവരുന്നതെന്ന് പി. പി ചിത്തരഞ്ജൻ എംഎൽഎ പറഞ്ഞു. ശേഷിക്കുന്ന വികസന പദ്ധതികൾക്കായി 17 കോടി രൂപ ബഡ്ജറ്റിൽ വക കൊള്ളിച്ചിട്ടുണ്ട്. പൊതുമേഖല മരുന്നു നിർമ്മാണ കമ്പനിയായ കെഎസ്ഡിപിയുടെ വികസനത്തിന്‌ 20 കോടി രൂപയും കടലോര ഉൾനാടൻ മത്സ്യബന്ധന മേഖലയ്ക്ക് 121 കോടി രൂപയും അനുവദിച്ച് ജനകീയ ബഡ്ജറ്റ് അവതരിപ്പിച്ച ധനകാര്യ മന്ത്രി കെ എൻ ബാലഗോപാലിനെ അഭിനന്ദിക്കുന്നു. മണ്ഡലത്തിൽ 8 പദ്ധതികൾക്കായി 17 കോടി രൂപ അനുവദിച്ച് 20% തുക വകയിരുത്തി ബാക്കി പദ്ധതികൾക്ക് 100 രൂപ ടോക്കൺ തുകയും വകയിരുത്തിയിട്ടുണ്ടെന്നും പി. പി ചിത്തരഞ്ജൻ എംഎൽഎ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *