Your Image Description Your Image Description

മനാമ: ബഹ്റൈനിലെ ജുഫൈറിൽ ഫുഡ് ട്രക്കിന് തീപിടിച്ചു. വ്യാഴാഴ്ചയായിരുന്നു സംഭവം. സിവിൽ ഡിഫൻസിന്റെ സന്ദർഭോചിതമായ ഇടപെടലിൽ തീ നിയന്ത്രണ വിധേയമാകുകയും വലിയ അപകടത്തിലേക്ക് പോകുന്നത് തടയുകയും ചെയ്തു. പ്രദേശത്ത് മറ്റ് ട്രാക്കുകളുമുണ്ടായിരുന്നു. തീപിടുത്തത്തിൽ ആളപായമില്ലെന്നാണ് റിപ്പോർട്ട്.

എന്നാൽ തീപിടുത്തമുണ്ടാകാനുള്ള കാരണം എന്താണെന്ന് വ്യക്തത വന്നിട്ടില്ല. ഗ്യാ​സ് സി​ലി​ണ്ട​റി​ന്‍റെ ചോ​ർ​ച്ച​യോ പെ​ട്രോ​ൾ ചോ​ർ​ച്ച​യോ മൂ​ലം പ്രദേ​ശ​ത്ത് ട്ര​ക്കു​ക​ളി​ൽ തീ ​പിടിക്കുന്ന സംഭവങ്ങൾ മുൻപും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതുകൂടാതെ അശ്രദ്ധയും തീപിടുത്തത്തിന് കാരണമാകാറുണ്ട്. കൂടുതൽ അപകടങ്ങൾ ഒഴിവാക്കാനായി കുടുംബങ്ങളടക്കം എത്തുന്ന ഇത്തരം സ്ഥലങ്ങളിൽ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയ സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *