Your Image Description Your Image Description

പാലക്കാട്: സിനിമാ സെറ്റിൽ നടൻ ഷൈൻ ടോം ചാക്കോ മോശമായി പെരുമാറിയെന്ന് വെളിപ്പെടുത്തിയ നടി വിൻസിക്ക് പൂർണ പിന്തുണയെന്ന് മന്ത്രി എംബി രാജേഷ്. വിൻസിയുമായി ഇന്നലെ സംസാരിച്ചുവെന്ന് എംബി രാജേഷ് പറഞ്ഞു. അന്വേഷണ നടപടികളുമായി സഹകരിക്കുമെന്ന് വിൻസി പറഞ്ഞു. തുറന്ന് പറഞ്ഞതിന് സിനിമ പ്രവർത്തകർ ഒറ്റപ്പെടുത്തുന്ന പ്രവണത ശരിയല്ലെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. ലഹരിക്കെതിരെ ഉരുക്കു മുഷ്ടി പ്രയോഗിക്കും. സിനിമ സെറ്റുകളിൽ എക്സൈസ് പരിശോധന കർശനമാക്കും. എല്ലായിടത്തും പരിശോധന ഉണ്ടാകുമെന്നും മന്ത്രി പറ‍ഞ്ഞു.

അതേസമയം ഷൈ​ൻ ടോം ​ചാ​ക്കോ വി​ഷ​യ​ത്തി​ൽ തി​ങ്ക​ളാ​ഴ്ച ഫി​ലിം ചേം​ബ​ർ കൊ​ച്ചി​യി​ൽ യോ​ഗം ചേ​രും. വി​വാ​ദ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഷൈ​നി​നെ സി​നി​മ​ക​ളി​ൽ നി​ന്ന് മാ​റ്റി നി​ർ​ത്താ​ൻ സി​നി​മാ സം​ഘ​ട​ന​ക​ളോ​ട് ശി​പാ​ർ​ശ ചെ​യ്‌​തേ​ക്കും.യോ​ഗ​ത്തി​ൽ സൂ​ത്ര​വാ​ക്യം സി​നി​മ​യു​ടെ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​രും, സി​നി​മ​യി​ലെ ഐ​സി​സി അം​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രും പ​ങ്കെ​ടു​ക്കും. വി​ൻ​സി​യെ​യും ഷൈ​ൻ ടോം ​ചാ​ക്കോ​യെ​യും കേ​ട്ട ശേ​ഷ​മാ​യി​രി​ക്കും ന​ട​പ​ടി.

Leave a Reply

Your email address will not be published. Required fields are marked *