Cinema Kerala Kerala Mex Kerala mx Look back New year entertainment
1 min read
88

ധനുഷ് ചിത്രം ‘ഇഡ്ഡലി കടൈ’യുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററുകൾ പുറത്ത്

5 months ago
0

ധനുഷ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഇഡ്ഡലി കടൈ’യുടെഫസ്റ്റ്‌ലുക്ക് പോസ്റ്ററുകൾ പുറത്ത്.ധനുഷ് തന്നെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം പിരീഡ് ഡ്രാമ ഴോണറിലാണ് എത്തുന്നത്. ഷൂട്ടിംഗ് പുരോഗമിക്കുന്ന ചിത്രത്തിന്റെ രണ്ട് ഫസ്റ്റ്‌ലുക്ക് പോസ്റ്ററുകളാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. ഇതില്‍ ഒന്നില്‍ അല്‍പ്പം പ്രായമായ ധനുഷും ഒന്നില്‍ തീര്‍ത്തും ചെറുപ്പമായ ധനുഷുമാണ് പ്രത്യക്ഷപ്പെടുന്നത്. 2022ല്‍ റിലീസ് ചെയ്ത് കേരളത്തിലടക്കം വന്‍ ഹിറ്റായി മാറിയ ദേശീയ അവാര്‍ഡ് അടക്കം നേടിയ ‘തിരുച്ചിദ്രമ്പലം’എന്ന ചിത്രത്തിന് ശേഷം

Continue Reading
Kerala Kerala Mex Kerala mx Look back New year trends World
0 min read
108

പുതുവത്സര ദിനത്തിലും ആക്രമണം തുടർന്ന്​ ഇസ്രായേല്‍; മരിച്ചവരിൽ ഭൂരിഭാഗവും കുട്ടികൾ

5 months ago
0

ഗാസ: പുതുവത്സര ദിനത്തിലും ഗാസയിൽ ഇസ്രേയലിന്റെ കനത്ത ആക്രമണം തുടരുകയാണ്. വടക്കൻ ജബലിയയിലും ബുറൈജ്​ അഭയാർഥി ക്യാമ്പിന്​ നേരെയുമായിരുന്നു ആക്രമണം. 17 പേർ മരിക്കുകയും നിരവധി പേർക്ക്​ പരിക്കേൽക്കുകയും ചെയ്തു. ജബലിയയിൽ 15 പേരാണ്​ ആക്രമണത്തിൽ മരിച്ചത്​. ഇതിൽ ഭൂരിഭാഗം പേരും കുട്ടികളാണെന്ന്​ ‘അൽ ജസീറ’ റിപ്പോർട്ട്​ ചെയ്യുന്നു. ഹമാസ് പോരാളികൾ​ വീണ്ടും സംഘടിക്കുന്നതിനാലാണ്​​ ആക്രമണം നടത്തിയതെന്നാണ്​​​ ഇസ്രായേൽ ആരോപിക്കുന്നത്​. എന്നാൽ വടക്കൻ ഗാസയിൽ നിന്ന്​ ജനങ്ങളെ പൂർണമായും ഒഴിപ്പിച്ച്​

Continue Reading
Cinema Kerala Kerala Mex Kerala mx Look back New year entertainment
1 min read
66

ലോകം വാഴ്ത്തിയ ചിത്രം , പക്ഷേ സിനിമ കാണാൻ തിയേറ്ററിൽ ആളില്ല ; സിദ്ധാര്‍ത്ഥ്

5 months ago
0

ചെന്നൈ: ലോക ശ്രെദ്ധ നേടിയ പായല്‍ കപാഡിയയുടെ ചിത്രം ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് ‘ ഇന്ത്യയില്‍ വേണ്ടപോലെ സ്വീകരിക്കപ്പെട്ടില്ലെന്ന് നടന്‍ സിദ്ധാര്‍ത്ഥ്. ഓള്‍ വി ഇമാജിന്‍ അസ് ലൈറ്റ് തിയേറ്ററുകളില്‍ റിലീസ് ചെയ്തത് പലര്‍ക്കും അറിയില്ലായിരുന്നു. ഇത് കാഴ്ചക്കാരുടെ എണ്ണം കുറയാന്‍ കാരണമായി. അതിന്റെ സംവിധായിക തന്നെയാണ് ഇക്കാര്യം പറഞ്ഞതെന്നും സിദ്ധാര്‍ത്ഥ് പറഞ്ഞു. അന്താരാഷ്ട്ര അംഗീകാരം ലഭിച്ചിട്ടും ഇന്ത്യയില്‍ മികച്ച സ്‌ക്രീന്‍ കൗണ്ട് നേടുന്നതില്‍ ചിത്രം പരാജയപ്പെട്ടു.

Continue Reading
Kerala Kerala Mex Kerala mx
1 min read
48

റെക്കോർഡ് മദ്യവിൽപ്പന; പുതുവത്സരത്തിൽ മലയാളി കുടിച്ചു തീർത്തത് 712.96 കോടിയുടെ മദ്യം

5 months ago
0

കൊച്ചി: ക്രിസ്തുമസ് – പുതുവത്സര മദ്യ വിൽപ്പനയിൽ ഇത്തവണ റെക്കോർഡ് വില്പന. കഴിഞ്ഞ വർഷം വിറ്റത് 697.05 കോടിയുടെ മദ്യം ആയിരുന്നെങ്കിൽ ഈ വർഷം 712.96 കോടിയുടെ മദ്യ വിൽപ്പനയാണ് നടന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മദ്യം വിറ്റത് പാലാരിവട്ടം ഔട്ട്ലെറ്റിലാണ്. രണ്ടാമത് തിരുവനന്തപുരം പവർഹൗസ് ഔട്ലെറ്റാണ്. ഇന്നലെ മാത്രം 108 കോടിയുടെ മദ്യമാണ് വിറ്റത്. ക്രിസ്മസ് ദിനത്തിലെയും തലേ ദിവസത്തെയും മദ്യ വില്‍പനയുടെ കണക്കുകൾ ബീവറേജസ് കോര്‍പ്പറേഷൻ കഴിഞ്ഞ

Continue Reading
Kerala Kerala Mex Kerala mx Pathanamthitta
0 min read
106

സ്കൂട്ടറിൽ പിക്കപ്പ് വാൻ ഇടിച്ചു; യുവാവിന് ദാരുണാന്ത്യം, ഭാര്യക്കും കുഞ്ഞിനും പരിക്ക്

5 months ago
0

പത്തനംതിട്ട: സ്കൂട്ടറിൽ പിക്കപ്പ് വാൻ ഇടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. പത്തനംതിട്ട നരിയാപുരത്താണ് അപകടം നടന്നത്. മാവേലിക്കര സ്വദേശി അഖിൽ കൃഷ്ണൻ ആണ് മരിച്ചത്. അഖിലിനൊപ്പം ബൈക്കിൽ സഞ്ചരിച്ചിരുന്ന ഭാര്യ ഐശ്വര്യയ്ക്കും കുഞ്ഞിനും പരിക്കേറ്റു. ഇതിൽ ഐശ്വര്യയുടെ പരിക്ക് ​ഗുരുതരമാണ്. ഇവരെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്കൂട്ടറിൽ നിന്ന് തെറിച്ചുവീണ ദമ്പതികളുടെ രണ്ടര വയസ്സുള്ള മകളുടെ പരിക്ക് ഗുരുതരമല്ല. വള്ളിക്കോടുള്ള ഐശ്വര്യയുടെ വീട്ടിൽ പോയി മടങ്ങിവരും വഴിയായിരുന്നു അപകടം.

Continue Reading
Kerala Kerala Mex Kerala mx Look back New year Sports Sports
0 min read
125

എന്തുകൊണ്ട് സോഷ്യൽ മീഡിയയിൽ സജീവമല്ല; ഉത്തരവുമായി ധോണി

5 months ago
0

മുംബൈ: സമൂഹ മാധ്യമങ്ങളിൽ സജീവമല്ലല്ലോ എന്ന ചോദ്യത്തിന് ഉത്തരവുമായി മഹേന്ദ്ര സിങ് ധോണി. താൻ സമൂഹമാധ്യമങ്ങളുടെ വലിയൊരു ഫാനല്ല. തന്റെ മാനേജർമാർ എ​പ്പോഴും സമൂഹമാധ്യമങ്ങളിൽ സജീവമാകാൻ പറയും, മികച്ച രീതിയിൽ ക്രിക്കറ്റ് കളിക്കുന്നിടത്തോളം കാലം തനിക്ക് അതിന്റെ ആവശ്യമില്ലെന്ന് ധോണി പറഞ്ഞു. 2004ലാണ് കളി തുടങ്ങുന്നത്. അന്ന് ട്വിറ്റർ അത്ര സജീവമായിട്ടില്ല. പിന്നീട് ഇൻസ്റ്റഗ്രാം വന്നു. ഇതിനിടെ തനിക്ക് നിരവധി മാനേജർമാരും വന്നു. അവരെല്ലാം സോഷ്യൽ മീഡിയയിൽ സജീവമാകണമെന്നും പി.ആർ

Continue Reading
Cinema Kerala Kerala Mex Kerala mx Look back New year entertainment
1 min read
75

കോമഡി സ്‌പോര്‍ട്‌സ് ഡ്രാമ; ‘ആലപ്പുഴ ജിംഖാന’യുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്

5 months ago
0

യുവതാരങ്ങളായ നസ്ലിന്‍, ഗണപതി, ലുക്ക്മാന്‍ അവറാന്‍, അനഘ രവി എന്നിവരെ അണിനിരത്തി ഖാലിദ് റഹ്‌മാന്‍ ഒരുക്കുന്ന ‘ആലപ്പുഴ ജിംഖാന’യുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്. പ്ലാന്‍ ബി മോഷന്‍ പിക്‌ചേര്‍സിന്റെ ബാനറില്‍ ഖാലിദ് റഹ്‌മാന്‍, ജോബിന്‍ ജോര്‍ജ്, സമീര്‍ കാരാട്ട്, സുബീഷ് കണ്ണഞ്ചേരി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. പ്ലാന്‍ ബി മോഷന്‍ പിക്ചര്‍സിന്റെ ആദ്യ നിര്‍മ്മാണ സംരംഭമാണിത്. ഖാലിദ് റഹ്‌മാനും ശ്രീനി ശശീന്ദ്രനും ചേര്‍ന്ന് തിരക്കഥ രചിച്ച ചിത്രത്തിനായ് സംഭാഷണങ്ങള്‍

Continue Reading
Kerala Kerala Mex Kerala mx World
1 min read
111

അമേരിക്കയിൽ ന്യൂ ഇയർ ആഘോഷത്തിനിടയിൽ ജനക്കൂട്ടത്തിലേക്ക് ട്രക്ക് ഓടിച്ചു കയറ്റി; 10 മരണം

5 months ago
0

വാഷിങ്ടന്‍: ജനക്കൂട്ടത്തിടയിലേക്ക് ട്രക്ക് ഓടിച്ചു കയറ്റി അപകടം. അമേരിക്കയിലെ ന്യൂ ഓര്‍ലിയന്‍സിലാണ് അപകടം നടന്നത്. സംഭവത്തിൽ 10 പേര്‍ കൊല്ലപ്പെട്ടു. 35 പേര്‍ക്ക് പരുക്കേറ്റു. ട്രക്ക് ഡ്രൈവര്‍ ജനക്കൂട്ടത്തിന് നേരെ വെടിയുതിര്‍ത്തുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇയാള്‍ കൊല്ലപ്പെട്ടുവെന്നാണ് സൂചന. പുതുവത്സരം ആഘോഷിക്കുകയായിരുന്ന ജനങ്ങള്‍ക്ക് നേരെയായിരുന്നു ആക്രമണം. പരിക്കേറ്റവരെ പ്രദേശത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (എഫ്ബിഐ) കേസ് ഏറ്റെടുത്തിട്ടുണ്ടെന്നും അന്വേഷണം തുടങ്ങിയെന്നും ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവത്തില്‍ പരിക്കേറ്റ

Continue Reading
Kerala Kerala Mex Kerala mx
0 min read
47

ബൈക്കിൻ്റെ ബ്രേക്ക് പൊട്ടി കൊക്കയിൽ വീണു; ഗുരുതരമായി പരിക്കേറ്റ യുവാവ് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ചു

5 months ago
0

പാലക്കാട്: ബൈക്കിന്റെ ബ്രേക്ക് നഷ്ടമായി കൊക്കയിലേക്ക് വീണ് ഗുരുതര പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. എടത്തനാട്ടുകര ചുണ്ടോട്ട്കുന്ന് ആദിവാസി നഗറിലെ ചുടലപൊട്ടി വിജയന്റെ മകൻ വിഷ്ണുവാണ് (24) മരിച്ചത്. ഡിസംബർ 27നാണ് അപകടം ഉണ്ടായത്. അന്ന് വൈകുന്നേരം അഞ്ചുമണിക്ക് എടത്തനാട്ടുകര മുണ്ടകുളത്തുനിന്ന് പൊൻപാറ ഭാഗത്തേക്ക് വരുന്നതിനിടെ ബൈക്കിന്റെ ബ്രേക്ക് പൊട്ടിയതിനാൽ റോഡിൽ നിന്ന് തെന്നി വനത്തിന്റെ താഴ്ഭാഗത്തേക്ക് തെറിച്ചു വീഴുകയായിരുന്നു. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച വൈകുന്നേരം

Continue Reading
Ernakulam Health Kerala Kerala Mex Kerala mx
1 min read
75

എറണാകുളം ജില്ലാ ആയുര്‍വേദ ആശുപത്രി ഇ – ഹോസ്പിറ്റല്‍ സംവിധാനത്തിലേക്ക്

5 months ago
0

എറണാകുളം: എറണാകുളം ജില്ലാ ആയുര്‍വേദ ആശുപത്രിയിൽ ഇ – ഹോസ്പിറ്റല്‍ സംവിധാനം പ്രാവര്‍ത്തികമാകുന്നു. ഇനിമുതൽകേന്ദ്ര സര്‍ക്കാരിന്റെ ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ മിഷന്റെ സേവനങ്ങള്‍ എറണാകുളം സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയിലും ലഭ്യമാകും. ആദ്യഘട്ടത്തില്‍ ആശുപത്രിയിലെ ഒ.പി രജിസ്‌ട്രേഷനാണ് ഓണ്‍ലൈനാക്കുന്നത്. രോഗികളുടെ സൗകര്യത്തിന് ഏത് സമയത്ത് ഏത് ഡോക്ടറെ ഓപി യില്‍ കാണുന്നതിനും സ്ഥാപനത്തില്‍ എത്തി രജിസ്റ്റര്‍ ചെയ്യുന്നത് പോലെ മുന്‍കൂട്ടി ഓണ്‍ലൈനായും രജിസ്റ്റര്‍ ചെയ്യുവാന്‍ ഇതിലൂടെ സാധിക്കും. സ്ഥാപനത്തില്‍ ഉള്ള മരുന്നുകള്‍

Continue Reading