ഐശ്വര്യ റായിക്ക് പാകിസ്ഥാനിൽ ഒരു അപര സുന്ദരി
Cinema Kerala Mex Kerala mx Look back New year entertainment
0 min read
14

ഐശ്വര്യ റായിക്ക് പാകിസ്ഥാനിൽ ഒരു അപര സുന്ദരി

December 12, 2024
0

സിനിമ താരങ്ങളുമായി സാദൃശ്യം തോന്നിപ്പിക്കുന്ന ഒരുപാട് ആളുകളുണ്ട്. ചിലരുടെ ചിത്രങ്ങളും, വീഡിയോകളും പുറത്തു വരാറുമുണ്ട്. നടി സ്നേഹ ഉല്ലാൽ, ഇൻഫ്ലുവൻസർ ആഷിത സിങ് എന്നിവർ ഐശ്വര്യ റായിയുമായി സാദൃശ്യമുള്ളവരാണ്. അക്കൂട്ടത്തിലേക്ക് പുതിയ ഒരാൾകൂടി കഴിഞ്ഞ ദിവസമെത്തി. പാകിസ്താനിൽ നിന്നുള്ള വ്യവസായിയായ കൻവാൾ ചീമയാണത്. ഇമ്പാക്ട് മീറ്ററെന്ന സ്ഥാപനത്തിന്റെ സിഇഒ ആയ കൻവാളിന് ഐശ്വര്യയുമായി അപാര സാദൃശ്യമാണുള്ളത്. മുഖസാമ്യത്തിന് പുറമേ നടത്തവും സംസാരവും ഐശ്വര്യ റായിയെ പോലെയാണെന്നാണ് സോഷ്യൽ മീഡിയുടെ കണ്ടുപിടിത്തം.

Continue Reading
Cinema Kerala Mex Kerala mx Look back New year entertainment
1 min read
20

ധനുഷ് നല്ലൊരു സുഹൃത്തായിരുന്നു;വിവാദങ്ങളിൽ പ്രതികരിച്ച് നയൻ‌താര

December 12, 2024
0

ധനുഷുമായുള്ള തര്‍ക്കത്തില്‍ വിശദീകരണവുമായി നയൻതാര. ഡോക്യുമെന്‍ററിക്ക് വേണ്ടിയുള്ള പ്രചാരണ സ്റ്റണ്ട് ആയിരുന്നില്ല. ധനുഷിന്റെ പ്രശ്‌നം അറിയാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടെന്നും ധനുഷ് സംസാരിക്കാൻ തയാറായില്ലെന്നും നയൻതാര. മൂന്ന് സെക്കന്റ് ദൃശ്യങ്ങള്‍ക്ക് 10കോടിയുടെ കോപിറൈറ്റ് നോട്ടിസയച്ച ധനുഷിനെതിരെ ആഞ്ഞടിച്ച് നയന്‍താര നേരത്തേയും രംഗത്തെത്തിയിരുന്നു. ആരാധകർക്കു മുൻപിൽ കാണിക്കുന്ന നിഷ്കളങ്കമുഖമല്ല യഥാർഥത്തിൽ ധനുഷിനുള്ളതെന്നും വൈരാഗ്യബുദ്ധിയോടെ പെരുമാറുന്ന വ്യക്തിയാണെന്നും നയൻതാര പറയുന്നു. ധനുഷ് നിർമിച്ച ‘നാനും റൗഡി താൻ’ എന്ന ചിത്രത്തിന്റെ അണിയറ ദൃശ്യങ്ങൾ നടിയുടെ

Continue Reading
വ്യാജ വാർത്തകൾക്കെതിരെ നിയമനടപടിയുമായി സായി പല്ലവി
Cinema Kerala Mex Kerala mx Look back New year entertainment
0 min read
16

വ്യാജ വാർത്തകൾക്കെതിരെ നിയമനടപടിയുമായി സായി പല്ലവി

December 12, 2024
0

ഇന്ത്യ ഒട്ടാകെ ആരാധകരുള്ള തെന്നിന്ത്യൻ താരസുന്ദരിയാണ് സായ് പല്ലവി.നിലവിൽ നിതേഷ് തിവാരിയുടെ സംവിധാനത്തിലൊരുങ്ങുന്ന രൺബീർ കപൂർ നായകനാകുന്ന രാമായണത്തിലാണ് നടി അഭിനയിക്കുന്നത്.പലപ്പോഴും പൊതു വേദികളിലും അഭിമുഖങ്ങളിലും വളരെ ശാന്തമായി പ്രതികരിക്കുന്ന പ്രകൃതമാണ് നടിക്ക്. സാധാരണയായി തന്നെ കുറിച്ച് വരുന്ന വ്യാജവാർത്തകളിലോ അഭ്യൂഹങ്ങളിലോ നടി പ്രതികരിക്കാറില്ല. എന്നാൽ രാമായണം സിനിമയുമായി ബന്ധപ്പെട്ട് പ്രമുഖ തമിഴ് മാധ്യമ വാർത്തയോട് പ്രതികരിച്ചിരിക്കുകയാണ് താരം ഇപ്പോൾ. ഇതിഹാസമായ രാമയാണത്തെ അടിസ്ഥാനമാക്കിയുള്ള ഹിന്ദി ചിത്രത്തിൽ സീതയായി അഭിനയിക്കുന്നതിനായി

Continue Reading
ആരാധികയുടെ മരണം…അറസ്റ്റ് തടയണം, എഫ്ഐആർ റദ്ദാക്കാൻ അല്ലു അർജുൻ…
Cinema Kerala Mex Kerala mx Look back New year entertainment
0 min read
18

ആരാധികയുടെ മരണം…അറസ്റ്റ് തടയണം, എഫ്ഐആർ റദ്ദാക്കാൻ അല്ലു അർജുൻ…

December 12, 2024
0

പുഷ്പ 2 ൻറെ പ്രീമിയറിനിടെ ശ്വാസം മുട്ടി ഒരു സ്ത്രീ മരിച്ച സംഭവത്തിൽ തനിക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടൻ അല്ലു അർജുൻ തെലങ്കാന ഹൈക്കോടതിയെ സമീപിച്ചു. ഡിസംബർ 4 ന് രാത്രിയാണ് ഹൈദരാബാദ് സന്ധ്യ തിയേറ്ററിൽ പുഷ്പ 2 പ്രീമിയറിനിടെ അല്ലു അർജുൻ എത്തിയപ്പോൾ വൻ ജനക്കൂട്ടം തടിച്ചുകൂടിയതിനെത്തുടർന്ന് 35 കാരിയായ ആരതി എന്ന സ്ത്രീ മരിച്ചു, എട്ട് വയസ്സുള്ള മകൻ ഇപ്പോഴും ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്.

Continue Reading
നടിയെ ആക്രമിച്ച കേസിൽ നിർണായക നീക്കവുമായി അതിജീവിത
Cinema Kerala Kerala Mex Kerala mx Look back New year entertainment
0 min read
30

നടിയെ ആക്രമിച്ച കേസിൽ നിർണായക നീക്കവുമായി അതിജീവിത

December 12, 2024
0

അന്തിമവാദം തുറന്ന കോടതിയിൽ വേണമെന്ന് ആവശ്യപ്പെട്ട് അതിജീവിത വിചാരണ കോടതിയിൽ ഹർജി നൽകി. അടച്ചിട്ട കോടതിയിലെ വാദം അവസാനിപ്പിക്കണമെന്നാണ് ഹർജിയിലെ ആവശ്യം. അന്തിമവാദം തുടങ്ങിയതിന് പിന്നാലെയാണ് ഈ ആവശ്യവുമായി അതിജീവിത വിചാരണക്കോടതിയെ സമീപിച്ചിരിക്കുന്നത്. മെമ്മറി കാർഡ് നിയമവിരുദ്ധമായി പരിശോധിച്ച സംഭവത്തിൽ നേരത്തെ അതിജീവിത കോടതിയിൽ അവിശ്വാസം രേഖപ്പെടുത്തിയിരുന്നു. താൻ ഇരയല്ല അതിജീവിതയാണെന്ന നിലപാട് തുടക്കം മുതൽ സ്വീകരിച്ച നടി ഇപ്പോൾ അന്തിമവാദം തുറന്ന കോടതിയിൽ നടക്കട്ടെ എന്ന നിലപാട് സ്വീകരിക്കുന്നതിന്

Continue Reading
ഇത് പ്രണയസാഫല്യം; നടൻ രാജേഷ് മാധവനും ദീപ്തിയും വിവാഹിതരായി
Cinema Kerala Kerala Mex Kerala mx Look back New year entertainment
1 min read
17

ഇത് പ്രണയസാഫല്യം; നടൻ രാജേഷ് മാധവനും ദീപ്തിയും വിവാഹിതരായി

December 12, 2024
0

മലയാള ചലച്ചിത്ര നടനും സംവിധായകനുമായ രാജേഷ് മാധവൻ വിവാഹിതനായി. അസോസിയേറ്റ് ഡയറക്ടറും പ്രൊഡക്ഷൻ ഡിസൈനറുമായ ദീപ്തി കാരാട്ടാണ് വധു. ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ ആയിരുന്നു രാജേഷിന്റെയും ദീപ്തിയുടെയും വിവാഹം. ഇവരുടെ വിവാഹ ഫോട്ടോകളും റിസപ്ഷൻ വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. നിരവധി പേരാണ് ദമ്പതികൾക്ക് ആശംസകളുമായി രം​ഗത്തെത്തിയത്. ‘ന്നാ താൻ കേസ് കൊട്’ എന്ന കുഞ്ചാക്കോ ബോബൻ ചിത്രത്തിലെ അസോസിയേറ്റ് ഡയറക്ടർമാരിൽ ഒരാളായിരുന്നു ദീപ്തി കാരാട്ട്. ഈ ചിത്രത്തിൽ രാജേഷ്

Continue Reading
വ്യാജ വാർത്തകളെ നിയമപരമായി നേരിടും ; മുന്നറിയിപ്പുമായി സായി പല്ലവി
Cinema Kerala Mex Kerala mx Look back New year entertainment
1 min read
29

വ്യാജ വാർത്തകളെ നിയമപരമായി നേരിടും ; മുന്നറിയിപ്പുമായി സായി പല്ലവി

December 12, 2024
0

വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവരെ കുറിച്ച് രൂക്ഷ പ്രതികരണവുമായി സായി പല്ലവി. എക്സിൽ പങ്കുവെച്ച കുറുപ്പിലൂടെയാണ് സായി പല്ലവിയുടെ പ്രതികരണം. ‘മിക്കവാറും എല്ലാ സമയത്തും, അടിസ്ഥാനരഹിതമായ അഭ്യൂഹങ്ങളും കെട്ടിച്ചമച്ച നുണകളും തെറ്റായ പ്രസ്താവനകളും ഉദ്ദേശ്യത്തോടെയോ അല്ലാതെയോ പ്രചരിക്കുന്നത് കാണുമ്പോഴെല്ലാം നിശബ്ദത പാലിക്കാനാണ് ശ്രമിച്ചിരുന്നത്. എന്നാല്‍ ഇത് സ്ഥിരമായി സംഭവിക്കുമ്പോള്‍ പ്രതികരിക്കേണ്ടിയിരിക്കുന്നു. പ്രതികരിക്കാതെ ഇത് നിര്‍ത്തുമെന്ന് തോന്നുന്നില്ല. പ്രത്യേകിച്ച് എന്റെ സിനിമകളുടെ പ്രധാനപ്പെട്ട സമയത്ത്. അടുത്ത തവണ എന്റെ പേരില്‍ ഏതെങ്കിലും ‘പ്രശസ്ത’

Continue Reading
‘ഇതിലെ തിരയെ’ ; ധ്യാന്‍ ശ്രീനിവാസൻ ചിത്രം ഐഡി’യിലെ രണ്ടാമത്തെ ഗാനമെത്തി
Cinema Kerala Mex Kerala mx Look back New year entertainment
1 min read
29

‘ഇതിലെ തിരയെ’ ; ധ്യാന്‍ ശ്രീനിവാസൻ ചിത്രം ഐഡി’യിലെ രണ്ടാമത്തെ ഗാനമെത്തി

December 12, 2024
0

ധ്യാൻ ശ്രീനിവാസൻ ചിത്രം ‘ഐഡി’യിലെ രണ്ടാമത്തെ ഗാനം റിലീസായി. നവാഗതനായ അരുണ്‍ ശിവവിലാസം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ദി ഫേക്ക്’ എന്ന ടാഗ് ലൈനില്‍ വരുന്ന ചിത്രത്തില്‍ ദിവ്യ പിള്ളയാണ് നായിക. ഇന്ദ്രന്‍സ്, ഷാലു റഹീം എന്നിവരും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളാവുന്നു. അജീഷ് ദാസന്റെ വരികളില്‍ ‘ഇതിലെ തിരയെ…’ എന്ന് തുടങ്ങുന്ന ഗാനത്തിന് നിഹാല്‍ സാദിഖ് ആണ് സംഗീതം നല്‍കിയിരിക്കുന്നത്. സൂരജ് സന്തോഷ്, ഹനാന്‍ ഷാ എന്നിവര്‍ക്കൊപ്പം നിഹാല്‍ സാദിഖും

Continue Reading
സൂര്യ നായകനാകുന്ന അമൽ നീരദ് ചിത്രം; പ്രതീക്ഷയോടെ കാതോർത്ത് ആരാധകർ
Cinema Kerala Mex Kerala mx Look back New year entertainment
1 min read
29

സൂര്യ നായകനാകുന്ന അമൽ നീരദ് ചിത്രം; പ്രതീക്ഷയോടെ കാതോർത്ത് ആരാധകർ

December 12, 2024
0

മലയാളികളുടെ മനംകവർന്ന മാസ് സംവിധായകൻ അമല്‍ നീരദിന്റെ സിനിമയില്‍ സൂര്യ നായകനാവാനുള്ള സാധ്യതയെന്ന് റിപ്പോര്‍ട്ട്. 40 ദിവസം കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കുന്ന സിനിമ ആയിരിക്കും ഇതെന്നും പ്രമുഖ ട്രാക്കര്‍മാരായ ലെറ്റ്‌സ് ഒടിടി ഗ്ലോബല്‍ ആണ് ഇക്കാര്യം ആദ്യം എക്‌സില്‍ പോസ്റ്റ് ചെയ്തത്. ഇത് ഒരു മലയാളം/ തമിഴ് ബൈലിംഗ്വല്‍ ആയിരിക്കുമെന്നും അവര്‍ കുറിച്ചിരിക്കുന്നു. അതേസമയം അമല്‍ നീരദും സൂര്യയും ഒരുമിച്ചെത്തുന്ന ഒരു ചിത്രത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ 2021 മുതല്‍ ഉണ്ട്. തന്റെ

Continue Reading
കുടുംബ പ്രശ്നം, കലഹം, വിവാദം; ഒടുവിൽ നടന്‍ മോഹന്‍ ബാബു ആശുപത്രിയില്‍
Cinema Kerala Mex Kerala mx Look back New year entertainment
0 min read
29

കുടുംബ പ്രശ്നം, കലഹം, വിവാദം; ഒടുവിൽ നടന്‍ മോഹന്‍ ബാബു ആശുപത്രിയില്‍

December 11, 2024
0

ഹൈദരാബാദ്: കുടുംബത്തിലെ പ്രശ്‌നങ്ങൾ വലിയ പൊട്ടിത്തെറിയിൽ കലാശിച്ചതിന് പിന്നാലെ തെലുഗു നടൻ മോഹൻ ബാബുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് ചൊവ്വാഴ്ച വൈകീട്ടോടെയാണ് നടനെ ഹൈദരാബാദിലെ കോണ്ടിനെന്റൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഉയർന്ന രക്തസമ്മർദം, ശരീരവേദന തുടങ്ങിയവയാണ് നടനുള്ള ആരോഗ്യപ്രശ്നങ്ങളെന്നും അദ്ദേഹത്തിന് മികച്ച ചികിത്സ ലഭ്യമാക്കുന്നുണ്ടെന്നും ആശുപത്രി അധികൃതർ പറഞ്ഞു. മോഹൻബാബുവും മകൻ മനോജ് മഞ്ചുവുമായുള്ള കുടുംബകലഹം തിങ്കളാഴ്ച വലിയ പൊട്ടിത്തെറിയിലെത്തിയിരുന്നു. ജാൽപ്പള്ളിയിലെ തന്റെ വീട് കൈവശപ്പെടുത്താൻ മകൻ മനോജും മരുമകളും ചേർന്ന്

Continue Reading