Your Image Description Your Image Description

1996-ൽ ചിത്രീകരിച്ച ഒരു സിനിമയ്ക്ക് ഒന്നോ രണ്ടോ തവണയല്ല, 47 തവണ ചുംബനരംഗം റീടേക്ക് ചെയ്യേണ്ടി വന്നിട്ടുണ്ട്. 90 കളിൽ, ഇന്‍റിമേറ്റ് രംഗങ്ങൾ വലിയ കാര്യമായി കണക്കാക്കപ്പെട്ടിരുന്നു. അത്തരമൊരു സാഹചര്യത്തിൽ ഒരു നടിക്ക് 47 തവണ ചുംബനരംഗം അവതരിപ്പിക്കേണ്ടി വന്നത് അന്ന് വലിയ വാര്‍ത്തയായിരുന്നു.

പിന്നീട് ഈ ചിത്രം സൂപ്പർഹിറ്റായി മാറുകയും ചെയ്തു. രാജാ ഹിന്ദുസ്ഥാനി ആണ് ഈ ചിത്രം. 1996 നവംബർ 15 ന് പുറത്തിറങ്ങിയ ചിത്രത്തില്‍ ആമിർ ഖാനും കരിഷ്മ കപൂറുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ആമിർ ഖാന്‍റെയും കരിഷ്മ കപൂറിന്‍റെയും ചിത്രത്തിലെ ലിപ് ലോക്ക് രംഗം ഇപ്പോഴും വളരെ ഐക്കോണിക്കായി ആഘോഷിക്കപ്പെടുന്ന ഒന്നാണ്.

Also Read: നടൻ സോനു സൂദിനെതിരെ ലുധിയാന കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു

ഊട്ടിയിൽ ഈ രംഗം ചിത്രീകരിക്കുമ്പോൾ കടുത്ത തണുപ്പുള്ള കാലാവസ്ഥയായിരുന്നു. ഷൂട്ടിംഗിനിടെ താനും ആമിർ ഖാനും തണുപ്പ് കാരണം തുടർച്ചയായി വിറയ്ക്കുകയായിരുന്നുവെന്ന് കരിഷ്മ കപൂർ പിന്നീട് വെളിപ്പെടുത്തിയിരുന്നു. അതിനാല്‍ തന്നെ ഈ ലിപ് ലോക് രംഗം പൂർണ്ണമായും പകർത്താൻ 47 റീടേക്കുകൾ ആവശ്യമായി വന്നു. ഒരു ടാക്സി ഡ്രൈവറുടെയും സമ്പന്നയായ പെൺകുട്ടിയുടെയും പ്രണയകഥയാണ് ചിത്രത്തിന്‍റെ കഥ.

Leave a Reply

Your email address will not be published. Required fields are marked *