Your Image Description Your Image Description

തിരുവനന്തപുരം പ്രസ് ക്ലബ് മീഡിയ ഫുട്ബാൾ ലീഗ് ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. മുൻ എം.പി പന്ന്യൻ രവീന്ദ്രൻ, ഗതാഗത കമ്മിഷണർ സി.എച്ച്. നാഗരാജു, മുൻ ഇന്ത്യൻ ഹാൻഡ്ബാൾ താരം ആനി മാത്യൂ, കേരളത്തിൻ്റെ മുൻ ഗോൾ കീപ്പർ മൊയ്ദീൻ ഹുസൈൻ, പ്രസ് ക്ലബ് പ്രസിഡൻ്റ് പി.ആർ.പ്രവീൺ, സെക്രട്ടറി എം.രാധാകൃഷ്ണൻ , ട്രഷറർ വി.വിനീഷ്, സ്പോർട്സ് കമ്മിറ്റി കൺവീനർ ജോയ് നായർ എന്നിവർ സംസാരിച്ചു.

കിക്കോഫിനെ തുടർന്ന് ഐപിഎസ് ഓഫീസര്‍മാരുടെ ടീമും പ്രസ് ക്ലബ് ടീമും തമ്മിൽ നടന്ന പ്രദര്‍ശനമത്സരത്തില്‍ പ്രസ് ക്ലബ് ടീമിന് ജയം.(സ്‌കോര്‍ 4-2). പ്രസ് ക്ലബ് ടീമിനായി അനീഷ് (2) , അമല്‍, അനന്തു എന്നിവര്‍ ഗോളുകള്‍ നേടി. ടീം ഐപിഎസി നായി എസ്എപി കമാന്‍ഡന്റ് കെ എസ് ഷഹന്‍ഷാ, ഗവര്‍ണറുടെ എഡിസി മോഹിത് റാവത് എന്നിവരാണ് ഗോളടിച്ചത്.
ഐപിഎസ് ടീമിന് വേണ്ടി ഗതാഗത കമ്മീഷണര്‍ സിഎച്ച് നാഗരാജു,ഡിഐജി തോംസണ്‍ ജോസ്, വിജിലന്‍സ് എസ്പി കെ കാര്‍ത്തിക്, കോസ്റ്റല്‍ എഐജി പദം സിംഗ്, തിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി വിജയ് ഭരത് റെഡ്ഡി, എഎസ്പിമാരായ നകുല്‍ ദേശ്മുഖ്, കാര്‍ത്തിക് എന്നിവര്‍ കളത്തിലിറങ്ങി.

Leave a Reply

Your email address will not be published. Required fields are marked *