Your Image Description Your Image Description

കൊല്ലം: കൊല്ലം കുന്നത്തൂർ പഞ്ചായത്തിലെ പാകിസ്താൻ മുക്കി​ന്റെ പേര് മാറ്റാൻ തീരുമാനമായി. ഇന്ന് ചേർന്ന പഞ്ചായത്ത് കമ്മിറ്റി യോ​ഗത്തിലാണ് പേര് മാറ്റാൻ തീരുമാനമായത്. ബിജെപി അം​ഗങ്ങളാണ് പാകിസ്താൻ മുക്കിന്റെ പേരുമാറ്റണമെന്ന ആവശ്യം യോ​ഗത്തിൽ ഉന്നയിച്ചത്. ഐവർകാല എന്ന പേരിലാണ് സ്ഥലം അറിയപ്പെടുക.

പഞ്ചായത്ത് കമ്മിറ്റി യോ​ഗത്തിലെ 17 അം​ഗങ്ങളിൽ 16 പേരും നിർദ്ദേശത്തെ അനുകൂലിച്ചു. എന്നാൽ സിപിഎമ്മിന്റെ അം​ഗം ഇതിനെ എതിർത്തു. യോ​ഗത്തിന്റെ മിനിറ്റിസ് സംസ്ഥാന സർക്കാരിന്റെ അം​ഗീകാരത്തിനായി സമർപ്പിക്കും. തുടർന്ന് സർക്കാർ അനുമതിയോടെ ഔദ്യോ​ഗികമായി പേര് നീക്കം ചെയ്യും.

ശത്രുരാജ്യമായ പാകിസ്താന്റെ പേരിൽ സ്വന്തം നാട് അറിയപ്പെടുന്നത് നാണക്കേടാണെന്നും പേരുമാറ്റണമെന്നും പ്രദേശവാസികൾ ആവശ്യപ്പട്ടിരുന്നു. കൊല്ലം-പത്തനംതിട്ട അതിർത്തിയായ കടമ്പനാട്ട് നിന്നും രണ്ട് കിലോ മിറ്റർ അകലെയാണ് പാകിസ്താൻ മുക്ക്. ഐവർക്കവല പടിഞ്ഞാറ്- വടക്ക് വാർഡിലാണ് ഈ സ്ഥലം. ഏഴ് പതിറ്റാണ്ടായി സ്ഥലം പാകിസ്താൻ മുക്ക് എന്നാണ് അറിയപ്പെടുന്നത്. ഇടയ്‌ക്ക് പേരുമാറ്റാനുള്ള ശ്രമം നടന്നിരുന്നു. ശാന്തിസ്ഥാൻ എന്ന പേരാണ് പ്രദേശവാസികൾ നിർദ്ദേശിച്ചത്. രാഷ്‌ട്രീക്കാർ മറ്റ് പല പേരുകളും മുന്നോട്ട് വച്ചു. പക്ഷെ അതൊന്നും പ്രാബല്യത്തിൽ വന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *