Your Image Description Your Image Description

ചുഴലിക്കാറ്റ്  ദുരന്തമുണ്ടായാല്‍ നേരിടുന്നതിനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി ജില്ലയിൽ ഏപ്രിൽ 11 ന് മോക്ഡ്രിൽ നടത്തും. ഇതുമായി ബന്ധപ്പെട്ട് ദേശീയ ദുരന്ത നിവാരണ അതോറിറ്റി വിളിച്ചുചേർത്ത   ഓൺലൈൻ യോഗത്തിൽ ജില്ലാ ദുരന്ത നിവാരണ വകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുത്തു. 

ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തില്‍  ഫറോക്ക്‌  ഐഒസിഎൽ, ബേപ്പൂർ ഹാർബർ എന്നിവിടങ്ങളിലാണ്  മോക്ഡ്രിൽ നടത്തുക. മോക്ഡ്രില്ലിന്  മുന്നോടിയായി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് പ്രവർത്തനങ്ങൾ നടത്തുന്നതിനെ കുറിച്ചും സജ്ജീകരണങ്ങൾ ഏർപ്പെടുത്തുന്നതിനെ കുറിച്ചും യോഗം ചർച്ച ചെയ്തു.

യോഗത്തിൽ ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ ഇ അനിത കുമാരി, തദ്ദേശ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ കെ സരുൺ, ജില്ലാ ഹസാർഡ് അനലിസ്റ്റ് പി അശ്വതി, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *