Your Image Description Your Image Description

ചെ​ന്നൈ: പ്ര​ശ​സ്ത ന​ട​ൻ ര​വി​കു​മാ​ർ അ​ന്ത​രി​ച്ചു. വെള്ളിയാഴ്ച രാവിലെ 10.30 ന് ചെന്നൈയിലായിരുന്നു അന്ത്യം. അര്‍ബുദരോഗത്തെ തുടര്‍ന്ന ചികിത്സയിലായിരുന്നു.നൂ​റി​ല​ധി​കം മ​ല​യാ​ള ച​ല​ച്ചി​ത്ര​ങ്ങ​ളി​ലും നി​ര​വ​ധി ത​മി​ഴ് ചി​ത്ര​ങ്ങ​ളി​ലും ടെ​ലി​വി​ഷ​ൻ പ​ര​മ്പ​ര​ക​ളി​ലും അ​ഭി​ന​യി​ച്ചി​ട്ടു​ള്ള ന​ട​നാ​ണ് ര​വി​കു​മാ​ർ.

തൃ​ശൂ​ർ സ്വ​ദേ​ശി​ക​ളാ​യ കെ.​എം.​കെ.​മേ​നോ​ന്‍റെ​യും ആ​ർ.​ഭാ​ര​തി​യു​ടെ​യും മ​ക​നാ​യ ര​വി​കു​മാ​ർ ചെ​ന്നൈ​യി​ലാ​ണ് ജ​നി​ച്ച​ത്. 1967- ൽ ​ഇ​ന്ദു​ലേ​ഖ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​യി​രു​ന്നു അ​ര​ങ്ങേ​റ്റം.

ലിസ, അവളുടെ രാവുകള്‍, അങ്ങാടി, സര്‍പ്പം, തീക്കടല്‍, അനുപല്ലവി തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍.ആ​റാ​ട്ട്, സി​ബി​ഐ 5 എ​ന്നീ സി​നി​മ​ക​ളി​ലാ​ണ് അ​ദ്ദേ​ഹം അ​വ​സാ​ന​മാ​യി അ​ഭി​ന​യി​ച്ച​ത്.

Leave a Reply

Your email address will not be published. Required fields are marked *