Your Image Description Your Image Description

മണാലി: തന്റെ ജന്മനാടായ ഹിമാചല്‍ പ്രദേശിലെ മണാലിയില്‍ കഫേ ആരംഭിച്ചിരിക്കുകയാണ് ബോളിവുഡ് താരവും ബിജെപി എംപിയുമായ കങ്കണ റണാവത്ത്. ദി മൗണ്ടന്‍ സ്റ്റോറി എന്നാണ് കഫേയ്ക്ക് നല്‍കിയിരിക്കുന്ന പേര്. ‘ഹിമാലയത്തിന്റെ മടിത്തട്ടില്‍ എന്റെ ചെറിയ കഫേ, കുട്ടിക്കാലത്തെ ഒരു സ്വപ്നം യാഥാര്‍ഥ്യമായിരിക്കുന്നു. ദി മൗണ്ടെയ്ന്‍ സ്റ്റോറി, ഇതൊരു സ്‌നേഹത്തിന്റെ കഥയാണ്’ എന്ന് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോയ്‌ക്കൊപ്പം കങ്കണ കുറിച്ചു.

മഞ്ഞുമൂടിയ, പര്‍വതങ്ങളാല്‍ ചുറ്റപ്പെട്ട മനോഹരമായ പ്രദേശത്താണ് കഫേയുള്ളത്. റസ്റ്റോറന്റിന്റെ ഇന്റീരിയര്‍ ഘടന വീഡിയോയില്‍ കാണാം. ഹിമാചല്‍പ്രദേശിലെ പുരാതനമായ ഫര്‍ണിച്ചറുകളാണ് കഫേയിലൊരുക്കിയിരിക്കുന്നത്. കഫേ തേടിയെത്തുന്നവര്‍ക്കായി മനോഹരമായ ഹിമാലയന്‍ കാഴ്ച്ചകളും കങ്കണ ഉറപ്പുനല്‍കുന്നു. ഫെബ്രുവരി 14-ന് വാലന്റൈന്‍സ് ദിനത്തിലാണ് കഫേ തുറക്കുക.

Leave a Reply

Your email address will not be published. Required fields are marked *