Your Image Description Your Image Description

തീയേറ്റർ റിലീസിന് ശേഷം ഫെബ്രുവരി മാസം വിവിധ ഒടിടി പ്ലാറ്റ്‌ഫോമുകളിലൂടെ റിലീസിനെത്തുന്ന ഏറ്റവും പുതിയ 10 ചിത്രങ്ങൾ നോക്കാം

മാർക്കോ

ഹനീഫ് അദേനി- ഉണ്ണി മുകുന്ദന്‍ ടീമിന്റെ ‘മാര്‍ക്കോ’ ഒടിടി റിലീസിനൊരുങ്ങുകയാണ്. സോണി ലിവിലൂടെയാണ് ചിത്രം ഒടിടിയിലേക്ക് എത്തുന്നത്. തിയേറ്റർ റിലീസിനു മുന്നോടിയായി സെൻസർ ബോർഡ് ഡിലീറ്റ് ചെയ്തു മാറ്റിയ സീനുകൾ കൂടി ഉള്‍പ്പെടുത്തിയ പതിപ്പാണ് ഒടിടിയില്‍ എത്തുക. ഫെബ്രുവരി 14 മുതൽ സോണി ലിവിൽ ചിത്രം സ്ട്രീമിങ് ആരംഭിക്കും.

രേഖാചിത്രം

ആസിഫ് അലി, അനശ്വര രാജൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്ത രേഖാചിത്രം ഈ മാസം ഒടിടിയിൽ എത്തും. സോണി ലിവ് ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയത്. ഫെബ്രുവരിയിൽ രേഖാചിത്രം ഒടിടിയിൽ എത്തുമെന്ന് റിപ്പോർട്ടുണ്ടെങ്കിലും റിലീസ് തീയതിയെ കുറിച്ച് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും പുറത്തുവന്നിട്ടില്ല.

മിസ്സിസ്

മലയാളചിത്രം ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ്റെ ഹിന്ദി റീമേക്കായ ‘മിസ്സിസ്’ ഒടിടിയിലേക്ക്. സന്യ മൽഹോത്രയാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഫെബ്രുവരി 7-ന് സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ Zee5-ൽ ‘മിസ്സിസ്’ സ്ട്രീമിംഗ് ആരംഭിക്കും.

വല്യേട്ടൻ

രഞ്ജിത്തിന്റെ തിരക്കഥയിൽ മമ്മൂട്ടിയെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ബ്ലോക്ബസ്റ്റർ ചിത്രമായ ‘വല്യേട്ടൻ’ അടുത്തിടെയാണ് റി-റിലീസിനു എത്തിയത്. ചിത്രം 4കെ മികവിൽ ഒടിടിയിലേക്കും എത്തുകയാണ്. ഫെബ്രുവരി 7 മുതൽ മനോരമ മാക്സിൽ വല്യേട്ടൻ സ്ട്രീമിംഗ് ആരംഭിക്കും.

ഡാകു മഹാരാജ

നന്ദമുരി ബാലകൃഷ്‍ണ നായകനായ ഡാകു മഹാരാജ് ഇതിനകം തന്നെ 100 കോടി ക്ലബ്ബിൽ ഇടം നേടി കഴിഞ്ഞു. തിയേറ്ററിൽ വിജയകുതിപ്പ് തുടരുന്ന ചിത്രം മൂന്നുദിവസം കഴിഞ്ഞാൽ ഒടിടിയിലേക്ക് എത്തുകയാണ്.

മദ്രാസ്കാരൻ

ഷെയ്ൻ നിഗത്തിനെ നായകനാക്കി വാലി മോഹൻ ദാസ് സംവിധാനം ചെയ്ത തമിഴ് ചിത്രം ‘മദ്രാസ്കാരൻ’ ഒടിടിയിലേക്ക്. കലൈയരസൻ, തെലുങ്ക് നടി നിഹാരിക കൊനിദേല, ഐശ്വര്യ ദത്ത, കരുണാസ്, പാണ്ഡിരാജന്‍, സൂപ്പര്‍ സുബ്ബരയന്‍, ഗീത കൈലാസം, ലല്ലു, ദീപ ശങ്കര്‍, ഉദയരാജ് എന്നിവരും ചിത്രത്തിലുണ്ട്. ആഹാ തമിഴി-ലൂടെ ഫെബ്രുവരി 7ന് ചിത്രം സ്ട്രീമിങ് ആരംഭിക്കും.

അനുജ

പ്രിയങ്ക ചോപ്രയുടെയും ഗുണീത് മോംഗയുടെയും പിന്തുണയോടെ എത്തിയ ഓസ്കാർ നോമിനേറ്റഡ് ലൈവ്-ആക്ഷൻ ഷോർട്ട് ഫിലിം അനുജ ഒടിടി റിലീസിനൊരുങ്ങുന്നു. ചിത്രം ഫെബ്രുവരി 5ന് നെറ്റ്ഫ്ലിക്സിൽ പ്രീമിയർ ചെയ്യും.

ബദാ നാം കരേംഗെ

റിതിക് ഘൻഷാനിയും ആയിഷ കദുസ്‌കറും അഭിനയിച്ച സൂരജ് ബർജാത്യയുടെ ആദ്യ ഡിജിറ്റൽ സംരംഭം ബദാ നാം കരേംഗെ ഒടിടിയിലേക്ക്. ഫെബ്രുവരി 7 മുതൽ സോണിലിവിൽ സ്ട്രീമിംഗ് ആരംഭിക്കും.

ചാൽചിത്രോ: ദി ഫ്രെയിം ഫാറ്റേൽ

പ്രതിം ഡി ഗുപ്ത സംവിധാനം ചെയ്ത ബംഗാളി ക്രൈം ത്രില്ലറായ ചാൽചിത്രോ: ദി ഫ്രെയിം ഫാറ്റേൽ ഒടിടിയിലേകക്. കൊൽക്കത്ത നഗരത്തെ പിടിച്ചുകുലുക്കിയ ഒരു കൊലപാതക പരമ്പര അന്വേഷിക്കുന്ന നാല് പോലീസ് ഉദ്യോഗസ്ഥരുടെ കഥയാണ് ചിത്രം പറയുന്നത്. 2025 ഫെബ്രുവരി 7 മുതൽ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ ഹോയ്‌ചോയിൽ (Hoichoi) സ്ട്രീമിംഗ് ആരംഭിക്കും.

കോബാലി

രവി പ്രകാശ് അഭിനയിച്ച തെലുങ്ക് ത്രില്ലർ ചിത്രം കോബാലി ഒടിടിയിലേക്ക്. 2025 ഫെബ്രുവരി 4 മുതൽ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ ചിത്രം സ്ട്രീമിംഗ് ആരംഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *