Your Image Description Your Image Description

മുംബൈ: സമൂഹ മാധ്യമങ്ങളിൽ സജീവമല്ലല്ലോ എന്ന ചോദ്യത്തിന് ഉത്തരവുമായി മഹേന്ദ്ര സിങ് ധോണി. താൻ സമൂഹമാധ്യമങ്ങളുടെ വലിയൊരു ഫാനല്ല. തന്റെ മാനേജർമാർ എ​പ്പോഴും സമൂഹമാധ്യമങ്ങളിൽ സജീവമാകാൻ പറയും, മികച്ച രീതിയിൽ ക്രിക്കറ്റ് കളിക്കുന്നിടത്തോളം കാലം തനിക്ക് അതിന്റെ ആവശ്യമില്ലെന്ന് ധോണി പറഞ്ഞു.

2004ലാണ് കളി തുടങ്ങുന്നത്. അന്ന് ട്വിറ്റർ അത്ര സജീവമായിട്ടില്ല. പിന്നീട് ഇൻസ്റ്റഗ്രാം വന്നു. ഇതിനിടെ തനിക്ക് നിരവധി മാനേജർമാരും വന്നു. അവരെല്ലാം സോഷ്യൽ മീഡിയയിൽ സജീവമാകണമെന്നും പി.ആർ വർക്ക് ചെയ്യണമെന്നും ആവശ്യപ്പെട്ടു. എന്നാൽ നന്നായി കളിക്കുന്നിടത്തോളം കാലം തനിക്ക് അതിന്റെ ആവശ്യമില്ലെന്ന മറുപടിയാണ് അവർക്കെല്ലാം നൽകിയതെന്ന് ധോണി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *