Your Image Description Your Image Description

നമ്മുടെ വ്യക്തിശുചിത്വ ശീലങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് ടൂത്ത് ബ്രഷിങ്. നാം ബ്രഷ് ചെയ്യുമ്പോള്‍ മാസങ്ങള്‍ക്കുള്ളില്‍ തന്നെ ബ്രഷിന്റെ ബ്രസ്സില്‍സ് തേഞ്ഞു നശിക്കും. വിവിധ തരം മോഡലുകളില്‍ ഇന്ന് ടൂത്ത് ബ്രഷ് വിപണിയില്‍ ലഭ്യമാണ്. എന്നാൽ ടൂത്ത് ബ്രഷ് ഉപയോ​ഗിക്കുമ്പോൾ ഏറ്റവും കൂടുതൽ ആളുകൾ ചെയ്യുന്ന അബദ്ധമാണ് ദീർഘനാൾ ഓരേ ടൂത്ത് ബ്രഷ് ഉപയോ​ഗിക്കുന്നത്. എത്ര നാൾ കഴിഞ്ഞാലും അവ മാറ്റാൻ കൂട്ടാക്കാറില്ല. ഒരു ബ്രഷ് വാങ്ങിയാൽ അതിന്റെ ബ്രസ്സില്‍സ് തേഞ്ഞ് തീരുന്നത് വരെ ഉപയോഗിക്കുന്നവരും നമ്മുക്ക് ചുറ്റുമുണ്ട്.

എന്നാൽ അവയിൽ ബാക്ടീരിയ, വൈറസ് തുടങ്ങിയ രോ​ഗാണുക്കൾ നീണ്ടു നിൽക്കാനുള്ള സാധ്യത കൂടുതലാണ്. പ്രത്യേകിച്ച് ജലദോഷം, പനി, വൈറൽ അണുബാധ പോലുള്ള പകർച്ചവ്യാധികള്‍ക്ക് ശേഷം. ആരോ​ഗ്യവി​ദ​ഗ്ധനായ ഡോ. സൂദ് കഴിഞ്ഞ ദിവസം ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച വിഡിയോയിൽ ജലദോഷം പോലുള്ള പകർച്ചവ്യാധികൾക്ക് ശേഷം ടൂത്ത് ബ്രഷ് വീണ്ടും ഉപയോഗിക്കുന്നത് വീണ്ടും അണുബാധയിലേക്കോ മറ്റുള്ളവരിലേക്ക് പകരുന്നതിനോ കാരണമാകാം. അതിനാൽ പനിയോ ജലദോഷമോ മറ്റ് വൈറസ് രോഗങ്ങൾക്ക് ശേഷം ടൂത്ത് ബ്രഷ് മാറ്റുന്നത് തന്നെയാണ് ഉചിതം. കൂടാതെ ഓറൽ സർജറി, റൂട്ട് കനാൽ തെറാപ്പി, അല്ലെങ്കിൽ മോണരോഗത്തിനുള്ള ചികിത്സ തുടങ്ങിയ ചില ദന്ത ചികിത്സകള്‍ക്ക് ശേഷവും ടൂത്ത് ബ്രഷ് മാറ്റേണ്ടത് വളരെ പ്രധാനമാണ്.

Leave a Reply

Your email address will not be published. Required fields are marked *