Your Image Description Your Image Description

റിയാദ്: സൗദി അധികൃതർ രാജ്യത്തുടനീളം മയക്കുമരുന്നുമായി ബന്ധപ്പെട്ട നിരവധി അറസ്റ്റുകൾ നടത്തിയതായി വാർത്ത ഏജൻസി വ്യാഴാഴ്ച റിപ്പോർട്ട് ചെയ്തു. തബൂക്ക് മേഖലയിലെ ഹലത്ത് അമ്മാർ സെക്ടറിൽ അതിർത്തി ഗാർഡ് ലാൻഡ് പട്രോളിംഗ് നടത്തിയ പരിശോധനയിൽ 352,275 ആംഫെറ്റാമൈൻ ഗുളികകളുടെ കള്ളക്കടത്താണ് പിടികൂടിയത്. അതേസമയം അസീറിന്റെ അൽ-റബോഹ് സെക്ടറിൽ, 50 കിലോഗ്രാം ഖത്തർ മയക്കുമരുന്നുമായി രണ്ട് എത്യോപ്യക്കാരെ അധികൃതർ അറസ്റ്റ് ചെയ്തു. മറ്റൊരു ഓപ്പറേഷനിൽ 120 കിലോഗ്രാം ഖത്തർ മയക്കുമരുന്ന് കടത്തുന്ന നാല് എത്യോപ്യക്കാരെ അറസ്റ്റ് ചെയ്തതായി സൗദി പ്രസ് ഏജൻസി ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞ ദിവസം അസീറിലെ അൽ റബോഹ് മേഖലയിൽ നിന്നും കടത്താൻ ശ്രമിച്ച 540 കിലോ ഖാത്ത് അതിർത്തി സുരക്ഷാ സേന പിടികൂടി. അതെ സമയം, ഇതേ പ്രദേശത്തു നിന്ന് വ്യത്യസ്ത സംഭവങ്ങളിലായി കടത്താൻ ശ്രമിച്ച ഖാത്ത് പിടികൂടിയിട്ടുണ്ട്. 25 കിലോഗ്രാം ഖാത്ത് കടത്തിയതിന് രണ്ട് എത്യോപ്യക്കാരെയും 66 കിലോഗ്രാം ഖാത്ത് കടത്തിയതിന് മൂന്ന് യമനികളെയും അധികൃതർ അറസ്റ്റ് ചെയ്തു. ജസാൻ മേഖലയിലെ അൽ തവ്വാൽ പ്രദേശത്തു നിന്ന് 51.4 കിലോ​ഗ്രാം ഹാഷിഷും പിടികൂടിയതായി അധികൃതർ അറിയിച്ചു. ലാൻഡ് പട്രോളിംഗ് നടത്തിയ പരിശോധനയിലാണ് ഇത് പിടികൂടാനായത്.

റിയാദിൽ നിന്നും 1.6 കിലോഗ്രാം ഷാബുവുമായി രണ്ട് പാകിസ്ഥാനികളെയും ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക് കൺട്രോൾ അറസ്റ്റ് ചെയ്തിരുന്നു. ജിദ്ദയിൽ ആറ് കിലോ ഹാഷിഷുമായി നാല് പേരെയും അറസ്റ്റ് ചെയ്തിരുന്നു. ഒരു എത്യോപ്യൻ, രണ്ട് യമനികൾ, ഒരു പലസ്തീനി എന്നിവരാണ് പിടിയിലായത്. 30 കിലോ ഹാഷിഷുമായി അസിറിൽ ഒരു പൗരനെയും ആംഫെറ്റാമൈൻ വിൽപ്പന നടത്തിയതിന് ജൗഫ് മേഖലയിൽ മറ്റൊരു പൗരനെയും ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തിരുന്നു.

പ്രാഥമിക നിയമ നടപടിക്രമങ്ങൾ പൂർത്തിയാക്കി, പിടിച്ചെടുത്ത എല്ലാ വസ്തുക്കളും ബന്ധപ്പെട്ട സ്ഥാപനങ്ങൾക്ക് കൈമാറിയതായി ബന്ധപ്പെട്ടവർ അറിയിച്ചു. മക്ക, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ മയക്കുമരുന്ന് കടത്ത് അല്ലെങ്കിൽ വിൽപ്പനയെക്കുറിച്ച് 911 എന്ന നമ്പറിലും മറ്റ് പ്രദേശങ്ങളിൽ 999 എന്ന നമ്പറിലും വിളിച്ച് അറിയിക്കണമെന്ന് അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. അതേസമയം സൗദി വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ വെള്ളിയാഴ്ച സിറിയ സന്ദർശിച്ചു. രാജ്യത്തെ രാഷ്ട്രീയ മാറ്റത്തിനു ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ യാത്രയായിരുന്നു അത്. സിറിയയുടെ യഥാർത്ഥ നേതാവായ അഹമ്മദ് അൽ-ഷറയുമായി പ്രിൻസ് ഫൈസൽ ഡമാസ്കസിൽ കൂടിക്കാഴ്ച നടത്തി.

Leave a Reply

Your email address will not be published. Required fields are marked *