Your Image Description Your Image Description

എറണാകുളം: എറണാകുളം ജില്ലാ ആയുര്‍വേദ ആശുപത്രിയിൽ ഇ – ഹോസ്പിറ്റല്‍ സംവിധാനം പ്രാവര്‍ത്തികമാകുന്നു. ഇനിമുതൽകേന്ദ്ര സര്‍ക്കാരിന്റെ ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ മിഷന്റെ സേവനങ്ങള്‍ എറണാകുളം സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയിലും ലഭ്യമാകും.

ആദ്യഘട്ടത്തില്‍ ആശുപത്രിയിലെ ഒ.പി രജിസ്‌ട്രേഷനാണ് ഓണ്‍ലൈനാക്കുന്നത്. രോഗികളുടെ സൗകര്യത്തിന് ഏത് സമയത്ത് ഏത് ഡോക്ടറെ ഓപി യില്‍ കാണുന്നതിനും സ്ഥാപനത്തില്‍ എത്തി രജിസ്റ്റര്‍ ചെയ്യുന്നത് പോലെ മുന്‍കൂട്ടി ഓണ്‍ലൈനായും രജിസ്റ്റര്‍ ചെയ്യുവാന്‍ ഇതിലൂടെ സാധിക്കും.

സ്ഥാപനത്തില്‍ ഉള്ള മരുന്നുകള്‍ ഉള്‍പ്പെടെ മനസ്സിലാക്കി രോഗികള്‍ക്ക് മരുന്ന് നിര്‍ദേശിക്കുവാനും നിര്‍ദ്ദേശങ്ങള്‍ പ്രിന്റ് ചെയ്ത് നല്‍കുവാനും ഏതു തരം ചികിത്സകള്‍ക്ക് വിധേയമായിട്ടുണ്ടെന്ന് മനസ്സിലാക്കുവാനും തുടര്‍ ചികിത്സ ആവശ്യമുള്ളവരെ മോണിട്ടര്‍ ചെയ്യുവാനും സാധിക്കും. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ക്യൂ നിയന്ത്രണങ്ങള്‍ ബാധകമാകില്ല.

Leave a Reply

Your email address will not be published. Required fields are marked *