Your Image Description Your Image Description

വധുവിന് താലി ചാർത്തി 15-ാം മിനിട്ടിൽ വരൻ കുഴഞ്ഞു വീണു മരിച്ചു. ഹൃദയാഘാതമായിരുന്നു കാരണം. കർണാടകയിലെ ബാ​ഗൽകോട്ടിലെ ജാംഖണ്ഡിയിലാണ് ദാരുണമായ സംഭവം. കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തിൽ ഒന്നായ ദമ്പതികളുടെ ഭാവി സ്വപ്നങ്ങൾ തകർക്കുന്നതായിരുന്നു ആ ദുരന്തം. ആ നാടിനും ഇനിയും പ്രവീണിന്റെ(26) വിയോ​ഗം വിശ്വസിക്കാനായിട്ടില്ല. ഇന്ന് രാവിലെയായിരുന്നു സംഭവം. വധുവിന്റെ കഴുത്തിൽ താലി കെട്ടി 15-ാം മിനിട്ടിലാണ് പ്രവീൺ ഹൃദയാഘാതത്തെ തുട‍ർന്ന് കുഴഞ്ഞു വീണത്.

ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വധു പ്രവീണിന്റെ അമ്മാവന്റെ മകളായിരുന്നു. ബെല​ഗാവി ജില്ലയിലെ പാർത്ഥന ഹള്ളിയിൽ നിന്നുള്ളയാളാണ് യുവതി. ജാംഖണ്ഡിയിലെ നന്ദികേശ്വർ കല്യാണ മണ്ഡപത്തിലായിരുന്നു ഇവരുടെ വിവാഹം. നവദമ്പതികളെ ആശിർവദിക്കാൻ നിരവധി പേരാണ് മണ്ഡപത്തിലെത്തിയിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *