Your Image Description Your Image Description

ധനുഷ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഇഡ്ഡലി കടൈ’യുടെഫസ്റ്റ്‌ലുക്ക് പോസ്റ്ററുകൾ പുറത്ത്.ധനുഷ് തന്നെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം പിരീഡ് ഡ്രാമ ഴോണറിലാണ് എത്തുന്നത്. ഷൂട്ടിംഗ് പുരോഗമിക്കുന്ന ചിത്രത്തിന്റെ രണ്ട് ഫസ്റ്റ്‌ലുക്ക് പോസ്റ്ററുകളാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. ഇതില്‍ ഒന്നില്‍ അല്‍പ്പം പ്രായമായ ധനുഷും ഒന്നില്‍ തീര്‍ത്തും ചെറുപ്പമായ ധനുഷുമാണ് പ്രത്യക്ഷപ്പെടുന്നത്.

2022ല്‍ റിലീസ് ചെയ്ത് കേരളത്തിലടക്കം വന്‍ ഹിറ്റായി മാറിയ ദേശീയ അവാര്‍ഡ് അടക്കം നേടിയ ‘തിരുച്ചിദ്രമ്പലം’എന്ന ചിത്രത്തിന് ശേഷം ധനുഷും നിത്യ മേനനും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രം കൂടിയാണ് ‘ഇഡ്ഡലി കടൈ’.ഡൗണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ ആകാശ് ഭാസ്‌കരനും ധനുഷും ചേര്‍ന്നാണ് ‘ഇഡ്ഡലി കടൈ’ നിര്‍മിക്കുന്നത്. ഡൗണ്‍ പിക്‌ചേഴ്‌സിന്റെ ആദ്യ നിര്‍മാണസംരംഭം കൂടിയാണിത്.

ജി വി പ്രകാശ് കുമാറാണ് സംഗീതം. ധനുഷ് സംവിധാനം ചെയ്യുന്ന നാലമത്തെ ചിത്രമാണ് ഇഡ്ഡലി കടൈ. ഏപ്രില്‍ 10 നായിരിക്കും ചിത്രം റിലീസ് ചെയ്യുക എന്നാണ് ഫസ്റ്റലുക്ക് പോസ്റ്റര്‍ പറയുന്നത്. ധനുഷിന്റെ വണ്ടര്‍ബാര്‍ ഫിലിംസും നിര്‍മ്മാണ പങ്കാളിയായ ചിത്രം വിതരണം ചെയ്യുന്നത് റെഡ് ജൈന്റ് ഫിലിംസാണ്.

Leave a Reply

Your email address will not be published. Required fields are marked *