Your Image Description Your Image Description

ലഖ്‌നൗ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് തോല്‍വി. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് 12 റണ്‍സിനാണ് മുംബൈയെ തോല്‍പ്പിച്ചത്. 31 പന്തില്‍ 60 റണ്‍സെടുത്ത ഓപ്പണര്‍ മിച്ചല്‍ മാര്‍ഷിനെ സ്വന്തം പന്തില്‍ ക്യാച്ചെടുത്ത് പുറത്താക്കിയ വിഘ്‌നേഷിനും ഹാര്‍ദിക് പാണ്ഡ്യയുടെ അഞ്ചുവിക്കറ്റ് നേട്ടത്തിനും ലഖ്‌നൗവിന്റെ കുതിപ്പ് തടയാനായില്ല. ലഖ്നൗ സൂപ്പര്‍ ജയന്റ്‌സിന്റെ 203 റണ്‍സ് ടോട്ടല്‍ പിന്തുടര്‍ന്ന മുംബൈ 20 ഓവറില്‍ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സാണ് നേടിയത്. മുംബൈയ്ക്ക് വേണ്ടി സൂര്യകുമാര്‍ യാദവ് 67 റണ്‍സും നമാന്‍ ദിര്‍ 46 റണ്‍സും നേടി. തിലക് വര്‍മ 25 റണ്‍സും ഹര്‍ദിക് പാണ്ഡ്യ 28 റണ്‍സും നേടി.

അതെസമയം ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ലഖ്നൗ 20 ഓവറില്‍ 203 റണ്‍സ് നേടി. മിച്ചല്‍ മാര്‍ഷ്, എയ്ഡന്‍ മാര്‍ക്രം എന്നിവരുടെ അര്‍ധ സെഞ്ച്വറികളാണ് ലഖ്നൗവിന് തുണയായത്. മിച്ചല്‍ മാര്‍ഷ് 1 പന്തില്‍ രണ്ട് സിക്സറും ഒമ്പത് ഫോറുകളും അടക്കം 60 റണ്‍സുമായി പുറത്തായി. മാര്‍ക്രം 38 പന്തില്‍ നാല് സിക്സറും രണ്ട് ഫോറുകളും അടക്കം 53 റണ്‍സ് നേടി. 19 പന്തില്‍ 30 റണ്‍സെടുത്ത് ആയുഷ് ബദോനിയും 14 പന്തില്‍ 27 റണ്‍സെടുത്ത് ഡേവിഡ് മില്ലറും ഭേദപ്പെട്ട പ്രകടനം നടത്തി. റിഷഭ് പന്ത് വീണ്ടും നിരാശപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *