വിവാഹബന്ധം വേർപ്പെടുത്താൻ നിർബന്ധിച്ചു : യുവതിയുടെ മരണത്തിൽ ഭർത്താവിനെതിരെ കേസ്
Kerala Kerala Mex Kerala mx Thrissur
1 min read
38

വിവാഹബന്ധം വേർപ്പെടുത്താൻ നിർബന്ധിച്ചു : യുവതിയുടെ മരണത്തിൽ ഭർത്താവിനെതിരെ കേസ്

July 28, 2024
0

തൃശൂർ : വിവാഹബന്ധം വേർപ്പെടുത്താൻ നിർബന്ധിച്ചത്തിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവിനെതിരെ കേസ്.തൃശൂര്‍ പുതുക്കാട് യുവതി ജീവനൊടുക്കിയ സംഭവത്തിലാണ് ഭര്‍ത്താവിനെതിരെ പൊലീസ് കേസെടുത്തത് . വടക്കേ തൊറവ് പട്ടത്ത് വീട്ടില്‍ അനഘ (25)യെ വിവാഹ ബന്ധമൊഴിയാന്‍ ഭര്‍ത്താവ് ആനന്ദ് നിര്‍ബന്ധിച്ചിരുന്നതായും ഇതിനെ തുടര്‍ന്നാണ് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നും പൊലീസ് കണ്ടെത്തി. ഒന്നരമാസം മുന്‍പാണ് അനഘ ബന്ധുവിന്റെ വീട്ടിൽ വച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചത്. ആനന്ദുമായുള്ള ബന്ധം അനഘയുടെ വീട്ടുകാര്‍ അംഗീകരിച്ചിരുന്നില്ല. ആറു

Continue Reading
വന്ദേഭാരത് എക്‌സ്‌പ്രസിലെ പ്രഭാത ഭക്ഷണത്തിൽ പാറ്റയെ കണ്ടതായി പരാതി
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
38

വന്ദേഭാരത് എക്‌സ്‌പ്രസിലെ പ്രഭാത ഭക്ഷണത്തിൽ പാറ്റയെ കണ്ടതായി പരാതി

July 28, 2024
0

തിരുവനന്തപുരം : വന്ദേഭാരത് എക്‌സ്‌പ്രസിൽ പ്രഭാതഭക്ഷണത്തിൽ പാറ്റയെ കണ്ടതായി പരാതി. തിരുവനന്തപുരത്ത് നിന്നും കാസർകോടേക്ക് പുറപ്പെട്ട വന്ദേഭാരതിലാണ് പാറ്റകളെ കണ്ടതായി പരാതി ലഭിച്ചത് . ചെങ്ങന്നൂരിൽ നിന്നും കയറിയ കുടുംബo കഴിക്കാൻ വാങ്ങിച്ച ഭക്ഷണത്തിലാണ് പാറ്റയെ കണ്ടത്. കഴിക്കാൻ പൊതി തുറന്നപ്പോൾ പാറ്റകൾ ഇറങ്ങിവന്നതായാണ് പരാതി. അതേസമയം, ഭക്ഷണപൊതിയിൽ അല്ല ട്രെയിനിലാണ് പാറ്റയെന്നാണ് കാറ്ററിംഗ് വിഭാഗത്തിന്റെ വിശദീകരണം. ഭക്ഷണം പാക്ക് ചെയ്‌തപ്പോഴുള്ള വീഴ്‌ചയല്ലെന്നും ട്രെയിനിന്റെ സ്‌റ്റോറേജ് യൂണിറ്റിൽ പാറ്റകൾ കയറിയതാണെന്നും

Continue Reading
ഫേസ്ബുക്കില്‍ മുസ്‌ലിംകളെ അധിക്ഷേപിക്കുന്ന പോസ്റ്റ് : ബി.ജെ.പി നേതാവടക്കം രണ്ടു പേര്‍ പിടിയിൽ
Crime Kerala Kerala Mex Kerala mx National
1 min read
48

ഫേസ്ബുക്കില്‍ മുസ്‌ലിംകളെ അധിക്ഷേപിക്കുന്ന പോസ്റ്റ് : ബി.ജെ.പി നേതാവടക്കം രണ്ടു പേര്‍ പിടിയിൽ

July 28, 2024
0

ബെംഗളൂരു; ഫേസ്ബുക്കില്‍ മുസ്‌ലിംകളെ അധിക്ഷേപിക്കുന്ന പോസ്റ്റ് പങ്കുവെച്ച ബി.ജെ.പി നേതാവടക്കം രണ്ടു പേര്‍ പിടിയിൽ. കർണാടകയിലെ കോലാർ ജില്ലയില്‍ സാമൂഹിക മാധ്യമമായ ഫേസ്ബുക്കിലൂടെയാണ് മുസ്‌ലിംകളെ അധിക്ഷേപിക്കുന്ന പോസ്റ്റ് പങ്കുച്ചതിന് ബി.ജെ.പി നേതാവടക്കം രണ്ടു പേർ അറസ്റ്റിലായത് .പ്രാദേശിക ബി.ജെ.പി നേതാവായ നവീൻ ജയിൻ, വ്യാപാരിയായ ചേതൻ ഭാട്ടിയ എന്നിവരാണ് പിടിയിലായത്. മുസ്‌ലിംകളെ നികുതി അടയ്ക്കുന്ന വിഷയത്തില്‍ അധിക്ഷേപിക്കുന്ന രീതിയിലുള്ള കാർട്ടൂണ്‍ ചിത്രമാണ് ജൂലൈ 26ന് ഫേസ്ബുക്കില്‍ ഇവർ അപ്‌ലോഡ് ചെയ്തത്.

Continue Reading
സാനിറ്റൈസര്‍ ഒഴിച്ച്‌ മാലിന്യം കത്തിക്കുന്നതിനിടെ അപകടം : വീട്ടമ്മ പൊള്ളലേറ്റ് മരിച്ചു
Kerala Kerala Mex Kerala mx Kozhikode
1 min read
41

സാനിറ്റൈസര്‍ ഒഴിച്ച്‌ മാലിന്യം കത്തിക്കുന്നതിനിടെ അപകടം : വീട്ടമ്മ പൊള്ളലേറ്റ് മരിച്ചു

July 28, 2024
0

കോഴിക്കോട്: സാനിറ്റൈസര്‍ ഒഴിച്ച്‌ മാലിന്യം കത്തിക്കുന്നതിനിടെ ഉണ്ടായ അപകടത്തിൽ വീട്ടമ്മ പൊള്ളലേറ്റ് മരിച്ചു. സാനിറ്റൈസര്‍ ഒഴിച്ച്‌ മാലിന്യം കത്തിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് വീട്ടമ്മയ്ക്ക് പൊള്ളലേറ്റത് . പയ്യോളി ഐ പി സി റോഡിലെ ഷാസ് മന്‍സിലില്‍ നഫീസ(48) ആണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം വീടിന്റെ പരിസരത്ത് അടിച്ചുവാരി കൂട്ടിയിട്ട മാലിന്യങ്ങള്‍ കഴിഞ്ഞ ദിവസം കത്തിക്കാനായി വീട്ടിലുണ്ടായിരുന്ന സാനിറ്റൈസര്‍ ഒഴിക്കുന്നതിനിടെയായിരുന്നു പൊള്ളലേറ്റത്. ഭര്‍ത്താവ്: കുഞ്ഞമ്മദ്. മക്കള്‍: മുഹമ്മദ് ഷഹാന്‍,

Continue Reading
ആദിവാസി യുവതിക്ക് കുത്തേറ്റു ; ഭർത്താവ് അറസ്റ്റിൽ
Crime Idukki Kerala Kerala Mex Kerala mx
1 min read
44

ആദിവാസി യുവതിക്ക് കുത്തേറ്റു ; ഭർത്താവ് അറസ്റ്റിൽ

July 28, 2024
0

ഇടുക്കി: അടിമാലിയിലെ ആദിവാസി യുവതി കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. അഞ്ചാംമൈല്‍കുടി സ്വദേശി ജലജയെയാണ് കുത്തേറ്റ് മരിച്ച നിലയിൽ കാണാപ്പെട്ടത് . കൊലപാതകമാണെന്ന സംശയത്തിൽ ജലജയുടെ ഭര്‍ത്താവ് ബാലകൃഷ്ണനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട് . ജലജ ബാലകൃഷ്ണന്റെ രണ്ടാം ഭാര്യയാണ് . ഇയാളുടെ  ആദ്യ ഭാര്യയിലെ മകളുമായി ജലജ സാമ്പത്തികമായി ഇടപാടുകള്‍ നടത്തിയിരുന്നു. തുടർന്ന് ഇവർക്കിടയിൽ ഇതേച്ചൊല്ലിയുള്ള തര്‍ക്കമാണോ കൊലപാതകത്തിലേക്ക് പിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത് . പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍

Continue Reading
ഓൺലൈൻ മീഡിയകൾക്ക് അക്രെഡിറ്റേഷൻ: മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ
Cinema Kerala Kerala Mex Kerala mx
1 min read
50

ഓൺലൈൻ മീഡിയകൾക്ക് അക്രെഡിറ്റേഷൻ: മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ

July 28, 2024
0

കൊച്ചി: നിർമാതാക്കളുടെ സംഘടന പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ, ഓൺലൈൻ മീഡിയകൾക്ക് അക്രെഡിറ്റേഷൻ ഏർപ്പെടുത്താൻ ഒരുങ്ങുന്നു .സംബന്ധിച്ചുള്ള രേഖകൾ സമർപ്പിക്കുവാനുള്ള സമയം രണ്ടാഴ്ചത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്. ഇതുവരെ 20-ഓളം ഓൺലൈൻ മീഡിയകളാണ് അക്രെഡിറ്റേഷന് അപേക്ഷിച്ചത്. ആദ്യം അപേക്ഷ സമർപ്പിച്ചത് കാൻചാനൽ മീഡിയയാണ്. ഇവർ സമർപ്പിച്ച രേഖകൾ അസോസിയേഷൻ ജോയിന്റ് സെക്രട്ടറി സന്ദീപ് സേനൻ സ്വീകരിച്ചു. തുടർന്ന് അക്രെഡിറ്റേഷൻ നൽകുന്നത് , ജനറൽബോഡിയിലെ സൂക്ഷ്മപരിശോധനയ്ക്കു ശേഷമാകും. ലോഗോ ട്രേഡ് മാർക്ക്, ഉദ്യം പോർട്ടലിന്റെയും ജി.എസ്.ടി.യുടെയും

Continue Reading
‘ സിപിഎമ്മും പിണറായി വിജയനും ശൈലി മാറ്റേണ്ട കാര്യമില്ല പിണറായിയുടെ ശൈലിയുമായി ജനങ്ങൾ താദാത്മ്യപ്പെട്ടു. അത് മാറ്റാൻ കഴിയില്ല’, മൂന്നാം ഊഴവും പിണറായി സർക്കാർ തുടരുo ‘ വെള്ളാപ്പള്ളി നടേശൻ
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
34

‘ സിപിഎമ്മും പിണറായി വിജയനും ശൈലി മാറ്റേണ്ട കാര്യമില്ല പിണറായിയുടെ ശൈലിയുമായി ജനങ്ങൾ താദാത്മ്യപ്പെട്ടു. അത് മാറ്റാൻ കഴിയില്ല’, മൂന്നാം ഊഴവും പിണറായി സർക്കാർ തുടരുo ‘ വെള്ളാപ്പള്ളി നടേശൻ

July 28, 2024
0

തിരുവനന്തപുരം: സിപിഎമ്മും പിണറായി വിജയനും ശൈലി മാറ്റേണ്ട കാര്യമില്ലെന്ന് എസ്.എൻ.ഡി.പി.യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എല്ലാവരും പിണറായിയുടെ ശൈലി മാറ്റണമെന്നാണ് പറയുന്നത്. എന്നാൽ പിണറായി ശൈലി മാറ്റേണ്ട യാതൊരു കാര്യവുമില്ലെന്ന് അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത് . ‘പിണറായി ഇതേ ശൈലിയിൽനിന്നാണ് ആദ്യത്തെ അഞ്ചു വർഷം ഭരിച്ചത്. എല്ലാവരും വിമർശിച്ചിട്ടും ആ ശൈലി മാറ്റിയില്ല. രണ്ടാമതും അഞ്ചുവർഷത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു. അപ്പോഴും അതേ ശൈലിയിൽ തുടരുന്നു.

Continue Reading
45,000 ശമ്പളത്തിൽ മെഡിക്കൽ കോളേജിൽ ജോലി നേടാം,ഇതാ ഒഴിവുകൾ ഇങ്ങനെ
Career Kerala Kerala Mex Kerala mx
1 min read
46

45,000 ശമ്പളത്തിൽ മെഡിക്കൽ കോളേജിൽ ജോലി നേടാം,ഇതാ ഒഴിവുകൾ ഇങ്ങനെ

July 28, 2024
0

  വയനാട് സർക്കാർ മെഡിക്കൽ കോളേജിൽ വിവിധ വകുപ്പുകളിലായി ട്യൂട്ടർ / ഡെമോൺസ്ട്രേറ്റർ, ജൂനിയർ റസിഡന്റ് എന്നീ തസ്തികകളിൽ നിലവിലുള്ള ഒഴിവുകളിലേക്ക് പ്രതിമാസം 45,000 രൂപ ഏകീകൃത ശമ്പളത്തിൽ (Consolidated Pay) കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് നിയമനം നടത്തുന്നു. എംബിബിഎസ് യോഗ്യതയും, ടിസിഎംസി / കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ (Permanent) രജിസ്ട്രേഷനുമുള്ള ഡോക്ടർമാർക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാവുന്നതാണ്. താല്പര്യമുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ (SSlC

Continue Reading
സർക്കാർ വകുപ്പില്‍ കാനഡയില്‍ ജോലി: വരൂ ഒഴിവുകള്‍ അറിയാം, എങ്ങനെ അപേക്ഷിക്കാമെന്ന് നോക്കാം
Career Kerala Kerala Mex Kerala mx
1 min read
53

സർക്കാർ വകുപ്പില്‍ കാനഡയില്‍ ജോലി: വരൂ ഒഴിവുകള്‍ അറിയാം, എങ്ങനെ അപേക്ഷിക്കാമെന്ന് നോക്കാം

July 28, 2024
0

കോവിഡാനന്തരം ഇന്ത്യയില്‍ നിന്നും കാനഡയിലേക്ക് വലിയ രീതിയിലുള്ള കുടിയേറ്റമായിരുന്നു കണ്ടത്. എന്നാല്‍ അടുത്ത കാലത്ത് ഈ പ്രവണതയില്‍ അല്‍പം ഇടിവ് വന്നിട്ടുണ്ട്. കാനഡ സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്കൊപ്പം തന്നെ രാജ്യത്തെ രൂക്ഷമായ തൊഴില്‍ പ്രതിസന്ധിയും കുടിയേറ്റം കുറയാന്‍ പ്രധാന കാരണമായി. ഇതിനോടകം കാനഡയില്‍ എത്തിയവരും തൊഴില്‍ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ കാനഡയിലെ ഓരോ സാഹചര്യവും അവിടെയുള്ളവർ അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്. അത്തരത്തില്‍ കാനഡയില്‍ ഇപ്പോള്‍ വന്നിരിക്കുന്ന ഏതാനും ഒഴിവുകളെക്കുറിച്ചാണ് ഇവിടെ

Continue Reading
കൊല്ലത്ത്  ഗർഭണിയായ കുതിരയോട്  അഞ്ചം​ഗ സംഘത്തിന്റെ  ക്രൂരത
Crime Ernakulam Kerala Kerala Mex Kerala mx
1 min read
41

കൊല്ലത്ത് ഗർഭണിയായ കുതിരയോട് അഞ്ചം​ഗ സംഘത്തിന്റെ ക്രൂരത

July 28, 2024
0

  പള്ളിമുക്ക് : കൊല്ലത്ത് ഗർഭണിയായ കുതിരയോട് ക്രൂരത. പള്ളിമുക്കിൽ ക്ഷേത്ര പരിസരത്ത് കെട്ടിയിട്ടിരുന്ന ​ഗർഭണിയായ കുതിരയെയാണ് ക്രൂരമായി ആക്രമിച്ചത് . കാറിൽ വന്ന അഞ്ചം​ഗ സംഘമാണ് കുതിരയെ ആക്രമിച്ചത് . മുഖത്തും കാലുകൾക്കും പരിക്കേറ്റ കുതിരയെ അടുത്തുള്ള മൃ​ഗാശുപത്രിയിൽ ചികിത്സയിലാണ്. പള്ളിമുക്ക് സ്വദേശി ഷാനവാസിന്റെ കുതിരയാണ് ആക്രമിക്കപ്പെട്ടത് . സിസിടിവി ദൃശ്യങ്ങളിൽ നിന്നും മൂന്നു പേരെ തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു. പ്രതികൾക്ക് മൃ​ഗങ്ങളെ വേദനിപ്പിച്ച് ആനന്ദം കണ്ടെത്തുന്ന സ്വഭാവമുണ്ടെന്നും

Continue Reading