Your Image Description Your Image Description

പോസ്റ്റ് സ്റ്റഡി വർക്ക് വിസയുടെ കാര്യത്തില്‍ പുതിയ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ് കാനഡ ഗവൺമെൻറ്.ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) നടപ്പിലാക്കുന്ന പോസ്റ്റ്-ഗ്രാജുവേഷൻ വർക്ക് പെർമിറ്റ് (PGWP) പ്രോഗ്രാമിനായുള്ള പുതിയ നിയമങ്ങൾ നവംബർ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.പഠനം കഴിഞ്ഞ് കാനഡയില്‍ ജോലി നേടന്നുവരുടെ ക്വാളിറ്റി ഉറപ്പ് വരുത്തകയെന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് കനേഡിയന്‍ സർക്കാർ വ്യക്തമാക്കുന്നുണ്ടെങ്കിലും കുടിയേറ്റ നിയന്ത്രണത്തിന്റെ ഭാഗമാണ് പുതിയ നിയമം എന്നാണ് വിലയിരുത്തപ്പെടുന്നത്.

അപ്‌ഡേറ്റ് ചെയ്ത ഭാഷാ ആവശ്യകതകൾ, ഭാഷാ പ്രാവീണ്യം തുടങ്ങിയവ പുതിയ നിയന്ത്രണങ്ങളിൽ ഉള്‍പ്പെടുന്നു. സി എൽ ബി സ്കോർ 7 വേണമെന്ന പുതിയ നിയമം നിർബന്ധമാക്കിയിട്ടുണ്ട്. സി ഇ എൽ പി ഐ പി, ഐ ഇ എൽ ടി എസ്, പി ടി ഇ സ്കോർ പരീക്ഷാഫലങ്ങൾ പരിഗണിക്കുമെങ്കിലും എല്ലാത്തിനും ശരാശരിയും ഉയർന്ന നിലവാരത്തിലുള്ള യോഗ്യത ഉണ്ടായിരിക്കണം.

പുതുക്കിയ പി ജി ഡബ്ല്യു പി നിയന്ത്രണങ്ങളുടെ ഭാഗമായി, അപേക്ഷകർ ഇപ്പോൾ അപേക്ഷ സമർപ്പിക്കുമ്പോൾ അവരുടെ ഭാഷാ പ്രാവീണ്യം തെളിയിക്കുന്നതിനായുള്ള യോഗ്യതകള്‍ കാണിക്കണം. ഇംഗ്ലീഷിന്, കനേഡിയൻ ലാംഗ്വേജ് ബെഞ്ച്മാർക്ക് (CLB) ഉപയോഗിക്കും. അതേസമയം ഫ്രഞ്ച് പ്രാവീണ്യം എന്‍ സി എല്‍ സി ഉപയോഗിച്ചായിരിക്കും വിലയിരുത്തുക.

കൂടാതെ ഇനിമുതൽ പുതുതായി പോസ്റ്റ് സ്റ്റഡി വർക്ക് വിസയ്ക്ക് അപേക്ഷ നല്‍കുമ്പോള്‍ രാജ്യത്ത് ദീർഘകാല തൊഴിലാളി ക്ഷാമമുള്ള മേഖലകളായിരിക്കും പരിഗണിക്കുക. അതായത് ക്ഷാമമുള്ള ടെക്നോളജി, എൻജിനീയറിങ് ആൻഡ് മാത്തമാറ്റിക്സ്, വ്യാപാരം, കൃഷി, അഗ്രി ഫുഡ്, ആരോഗ്യം, സയൻസ് എന്നിവയ്ക്ക് മുന്‍തൂക്കം ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *