Your Image Description Your Image Description

കൊച്ചി: എറണാകുളം വടക്കൻ പറവൂരിൽ വീട്ടമ്മയെ പൊലീസ് മർദിച്ചെന്ന് പരാതി. വീട്ടിൽ മകൻ ലഹരിമരുന്ന് സൂക്ഷിച്ചിട്ടുണ്ടെന്ന് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പറവൂർ സിഐയുടെ നേതൃത്വത്തിലെത്തിയ സംഘത്തിനെതിരെയാണ് വീട്ടമ്മയുടെ പരാതി. വീട്ടിൽ നിന്ന് ലഹരിമരുന്ന് ഒന്നും കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിരുന്നില്ല. എന്നാൽ, തെളിവുണ്ടെന്നും മകനെ കസ്റ്റഡിയിലെടുക്കണമെന്നും ആവശ്യപ്പെട്ടതോടെ വീട്ടമ്മ പ്രതിരോധിച്ചു. ഇതോടെ രോഗബാധിതയായ വീട്ടമ്മയെ പൊലീസ് പിടിച്ചു തള്ളിയെന്നാണ് ആരോപണം.

സംഘത്തിൽ വനിതാ പൊലീസ് ഉണ്ടായിരുന്നില്ലെന്ന് കുടുംബം പറയുന്നു. മകനെ കസ്റ്റഡിയിലെടുക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടപ്പോഴാണ് അമ്മ ഇടപെട്ട് തടയാൻ ശ്രമിച്ചത്. ഈ സമയത്ത് അമ്മയ്ക്ക് മർദനമേറ്റെന്നാണ് കുടുംബം പറയുന്നത്. അതേസമയം, സംഭവത്തിൽ പ്രതികരണവുമായി വടക്കൻ പറവൂർ പൊലീസ് രം​ഗത്തെത്തി. മർദനം നടന്നിട്ടില്ലെന്ന്പൊലീസ് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *