Your Image Description Your Image Description

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഗാസയിൽ ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണത്തിൽ കുറഞ്ഞത് 45 പേർ കൊല്ലപ്പെട്ടുവെന്ന് പാലസ്തീൻ വൃത്തങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇസ്രായേൽ സൈന്യം എൻക്ലേവിൻ്റെ വടക്കൻ ജബാലിയ അഭയാർത്ഥി ക്യാമ്പിൽ റെയ്ഡ് നടത്തിയതായും അധികൃതർ അറിയിച്ചു. ജബാലിയയിൽ നിന്ന് ഹമാസ് പോരാളികൾ കൂടുതൽ ആക്രമണം നടത്തുന്നത് തടയാനും അവർ വീണ്ടും സംഘടിക്കുന്നത് തടയാനുമാണ് ഇപ്പോൾ അഞ്ചാം ദിവസമായ റെയ്ഡ് നടത്തുന്നതെന്ന് ഇസ്രായേൽ സൈന്യം പറയുന്നു.

ജബാലിയയിലെയും സമീപ പ്രദേശങ്ങളിലെയും നിവാസികൾക്ക് പലതവണ പലായനം ചെയ്യാൻ ഉത്തരവിട്ടിട്ടുണ്ടെങ്കിലും ഗാസ മുനമ്പിൽ പലായനം ചെയ്യാൻ സുരക്ഷിതമായ സ്ഥലങ്ങളൊന്നുമില്ലെന്ന് പലസ്തീൻ, യുഎൻ ഉദ്യോഗസ്ഥർ പറയുന്നു.ജബാലിയയിലും വടക്കൻ ഗാസയിലെ മറ്റ് പ്രദേശങ്ങളിലും ഡസൻ കണക്കിന് ഫലസ്തീനികൾ കൊല്ലപ്പെട്ടിട്ടുണ്ടാകാമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ ലഭിച്ചിട്ടുണ്ടെന്നും എന്നാൽ ഇസ്രായേൽ ബോംബാക്രമണം കാരണം അവരിലേക്ക് എത്താൻ കഴിയുന്നില്ലെന്നും പലസ്തിൻ സിവിൽ എമർജൻസി സർവീസ് അറിയിച്ചു.

കുറഞ്ഞത് 400,000 ആളുകളെങ്കിലും പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് പലസ്തീൻ അഭയാർഥികൾക്കായുള്ള യുഎൻ സഹായ ഏജൻസിയായ യുഎൻആർഡബ്ല്യുഎയുടെ തലവൻ ഫിലിപ്പ് ലസാരിനി പറഞ്ഞത്.ഇസ്രായേൽ അധികാരികളുടെ സമീപകാല പലായന ഉത്തരവുകൾ ആളുകളെ വീണ്ടും പലായനം ചെയ്യാൻ നിർബന്ധിക്കുകയാണെന്നും ഗാസയിൽ ഒരിടത്തും സുരക്ഷിതമല്ലെന്ന് അവർക്ക് നന്നായി അറിയാവുന്നതിനാൽ പലരും പലായനത്തിലാണെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

വടക്കൻ ഗാസയിലെ മൂന്ന് ആശുപത്രികളോട് സൈന്യം ഒഴിപ്പിക്കാൻ ഉത്തരവിട്ടതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. നൂറുകണക്കിന് രോഗികളും ഡോക്ടർമാരും ഇവിടെ കുടുങ്ങിക്കിടക്കുന്നതായും ആശുപത്രികൾക്ക് ചുറ്റുമുള്ള ഇസ്രായേലി ഉപരോധം കാരണം ഡസൻ കണക്കിന് രോഗികളുടെ ജീവൻ അപകടത്തിലാണെന്നും മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ഇസ്രായേലിൻ്റെ ആക്രമണത്തിൽ ഇതുവരെ 42,000 പലസ്തീനികൾ കൊല്ലപ്പെട്ടതായാണ് സ്ഥിരീകരിക്കാത്ത കണക്കുകൾ. ഗാസയിലെ 2.3 ദശലക്ഷം ജനങ്ങളിൽ ഭൂരിഭാഗവും പലായനം ചെയ്തിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *