Your Image Description Your Image Description

കോഴിക്കോട്: സാനിറ്റൈസര്‍ ഒഴിച്ച്‌ മാലിന്യം കത്തിക്കുന്നതിനിടെ ഉണ്ടായ അപകടത്തിൽ വീട്ടമ്മ പൊള്ളലേറ്റ് മരിച്ചു. സാനിറ്റൈസര്‍ ഒഴിച്ച്‌ മാലിന്യം കത്തിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് വീട്ടമ്മയ്ക്ക് പൊള്ളലേറ്റത് . പയ്യോളി ഐ പി സി റോഡിലെ ഷാസ് മന്‍സിലില്‍ നഫീസ(48) ആണ് മരിച്ചത്.

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം

വീടിന്റെ പരിസരത്ത് അടിച്ചുവാരി കൂട്ടിയിട്ട മാലിന്യങ്ങള്‍ കഴിഞ്ഞ ദിവസം കത്തിക്കാനായി വീട്ടിലുണ്ടായിരുന്ന സാനിറ്റൈസര്‍ ഒഴിക്കുന്നതിനിടെയായിരുന്നു പൊള്ളലേറ്റത്. ഭര്‍ത്താവ്: കുഞ്ഞമ്മദ്. മക്കള്‍: മുഹമ്മദ് ഷഹാന്‍, ഒമര്‍ ശാമില്‍, ഷഹനാസ്. മരുമക്കള്‍: ഇര്‍ഷത്ത്, ഉമ്മുല്‍ ഹൈര്‍.

 

 

 

 

 

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *