Your Image Description Your Image Description

കൊച്ചി: നിർമാതാക്കളുടെ സംഘടന പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ, ഓൺലൈൻ മീഡിയകൾക്ക് അക്രെഡിറ്റേഷൻ ഏർപ്പെടുത്താൻ ഒരുങ്ങുന്നു .സംബന്ധിച്ചുള്ള രേഖകൾ സമർപ്പിക്കുവാനുള്ള സമയം രണ്ടാഴ്ചത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്.

ഇതുവരെ 20-ഓളം ഓൺലൈൻ മീഡിയകളാണ് അക്രെഡിറ്റേഷന് അപേക്ഷിച്ചത്. ആദ്യം അപേക്ഷ സമർപ്പിച്ചത് കാൻചാനൽ മീഡിയയാണ്. ഇവർ സമർപ്പിച്ച രേഖകൾ അസോസിയേഷൻ ജോയിന്റ് സെക്രട്ടറി സന്ദീപ് സേനൻ സ്വീകരിച്ചു. തുടർന്ന് അക്രെഡിറ്റേഷൻ നൽകുന്നത് , ജനറൽബോഡിയിലെ സൂക്ഷ്മപരിശോധനയ്ക്കു ശേഷമാകും. ലോഗോ ട്രേഡ് മാർക്ക്, ഉദ്യം പോർട്ടലിന്റെയും ജി.എസ്.ടി.യുടെയും രജിസ്‌ട്രേഷൻ, ഔദ്യോഗിക വെബ്‌സൈറ്റ് വിവരങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും അക്രെഡിറ്റേഷൻ അനുവദിക്കുന്നത്.

 

 

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *