Your Image Description Your Image Description

ബെംഗളൂരു; ഫേസ്ബുക്കില്‍ മുസ്‌ലിംകളെ അധിക്ഷേപിക്കുന്ന പോസ്റ്റ് പങ്കുവെച്ച ബി.ജെ.പി നേതാവടക്കം രണ്ടു പേര്‍ പിടിയിൽ. കർണാടകയിലെ കോലാർ ജില്ലയില്‍ സാമൂഹിക മാധ്യമമായ ഫേസ്ബുക്കിലൂടെയാണ് മുസ്‌ലിംകളെ അധിക്ഷേപിക്കുന്ന പോസ്റ്റ് പങ്കുച്ചതിന് ബി.ജെ.പി നേതാവടക്കം രണ്ടു പേർ അറസ്റ്റിലായത് .പ്രാദേശിക ബി.ജെ.പി നേതാവായ നവീൻ ജയിൻ, വ്യാപാരിയായ ചേതൻ ഭാട്ടിയ എന്നിവരാണ് പിടിയിലായത്.

മുസ്‌ലിംകളെ നികുതി അടയ്ക്കുന്ന വിഷയത്തില്‍ അധിക്ഷേപിക്കുന്ന രീതിയിലുള്ള കാർട്ടൂണ്‍ ചിത്രമാണ് ജൂലൈ 26ന് ഫേസ്ബുക്കില്‍ ഇവർ അപ്‌ലോഡ് ചെയ്തത്. ’ഗർഭിണികളായ രണ്ട് ഭാര്യമാരോടൊപ്പം തൊപ്പിയും ജുബ്ബയുമണിഞ്ഞു നടന്നുവരുന്ന ഒരു മുസ്‌ലിം യുവാവ്, ഇയാളുടെ കൈയില്‍ ഒരു നവജാത ശിശുവും പിന്നില്‍ മറ്റൊരു കുഞ്ഞും’- ഇതായിരുന്നു ചിത്രത്തിലുണ്ടായിരുന്നത്.

‘ജൂലൈ 31 അടുത്തുവരുന്നു. നിങ്ങളുടെ നികുതി സമയബന്ധിതമായി അടയ്ക്കുക. എല്ലാത്തിനുമുപരി, നിങ്ങളുടെ നികുതികള്‍ മറ്റൊളുടെ സബ്‌സിഡിയാണ്’- എന്നായിരുന്നു ഈ ചിത്രത്തില്‍ എഴുതിയിരുന്നത്.

തുടർന്ന് പോസ്റ്റ് വിവാദമായി.പിന്നാലെ വലിയ പ്രതിഷേധത്തിന് കാരണമാവുകയും ചെയ്തു. നൂറുകണക്കിന് മുസ്‌ലിം സമുദായാംഗങ്ങള്‍, പ്രതികളെ അറസ്റ്റ് ചെയ്യണമെന്നും ഇരുവരും മാപ്പ് പറയണമെന്നും ആവശ്യപ്പെട്ട് കൊണ്ട് റോബർട്ട്സണ്‍പേട്ട് പൊലീസ് സ്റ്റേഷനലിൽ വെള്ളിയാഴ്ച രാത്രി തടിച്ചുകൂടിയിരുന്നു .

ഈ വിഷയത്തിൽ ഡിവൈ.എസ്.പി പാണ്ഡുരംഗ സ്ഥലത്തെത്തുകയും സമുദായ നേതാക്കളുമായി ചർച്ച നടത്തുകയും ഇരുവരെയും അറസ്റ്റ് ചെയ്യാമെന്ന് ഉറപ്പുനല്‍കുകയും ചെയ്തു.ശേഷം ഇരുവരെയും പിടികൂടുകയും ഇക്കാര്യം പ്രതിഷേധക്കാരെ അറിയിക്കുകയും സമാധാനപരമായി പിരിഞ്ഞുപോവാൻ അഭ്യർഥിക്കുയും ചെയ്തതതിന്റെ അടിസ്ഥാനത്തിലാണ്പ്രതിഷേധം അവസാനിച്ചത്.

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *