കോഴിക്കോട് നിയന്ത്രണം നഷ്ടപ്പെട്ട് സ്കൂട്ടറിൽ നിന്ന് വീണ യുവാവ് ബസ്സിന്‌ മുന്നിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു
Kerala Kerala Mex Kerala mx Kozhikode
1 min read
34

കോഴിക്കോട് നിയന്ത്രണം നഷ്ടപ്പെട്ട് സ്കൂട്ടറിൽ നിന്ന് വീണ യുവാവ് ബസ്സിന്‌ മുന്നിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു

June 23, 2024
0

കോഴിക്കോട് നിയന്ത്രണം നഷ്ടപ്പെട്ട് സ്കൂട്ടറിൽ നിന്ന് വീണ യുവാവ് ബസ്സിന്‌ മുന്നിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. വേഗതയില്‍ വരുന്ന ബസിന് മുന്നിലേക്കാണ് ഇയാൾ സ്‌കൂട്ടറില്‍ നിന്നും തെന്നി വീണത്.കോഴിക്കോട് മാവൂര്‍ പുല്‍പ്പറമ്പിലാണ് സംഭവം നടന്നത് . വീഴ്ച കണ്ട ബസ് ഡ്രൈവര്‍ റോഡരികിലെ വീട്ടുവഴിയിലേക്ക് വെട്ടിച്ചുകയറ്റുന്നത് സിസിടിവി ദൃശ്യങ്ങളിൽ ഉണ്ട് . അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ ആ യുവാവിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് നാട്ടുകാര്‍.

Continue Reading
കോട്ടയത്ത്  ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; 16 പേര്‍ക്ക് പരിക്കേറ്റു.
Kerala Kerala Mex Kerala mx Kottayam
1 min read
37

കോട്ടയത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; 16 പേര്‍ക്ക് പരിക്കേറ്റു.

June 22, 2024
0

പാലാ-തൊടുപുഴ റോഡില്‍ വച്ച് ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഉണ്ടായ അപകടത്തിൽ 16 പേര്‍ക്ക് പരിക്കേറ്റു. സൂരജ് ട്രാവല്‍സിന്റെ ബസ്സാണ് ബെംഗളൂരുവില്‍നിന്ന്‌ തിരുവല്ലയിലേക്ക് വരുകയായിരുന്ന സമയത്ത് അപകടത്തില്‍പ്പെട്ടത്. ശനിയാഴ്ച ഉച്ചയ്ക്ക് 12.20 -ഓടെ പാല കുറിഞ്ഞി കുഴുവേലി വളവിലാണ് അപകടം നടന്നത്. അപകടത്തിൽ പരിക്കേറ്റവരില്‍ ഡ്രൈവറടക്കം മൂന്നു പേരെ തൊടുപുഴയിലെ വിവിധ ആശുപത്രികളിലേക്ക് മാറ്റി . ബെംഗളൂരു-തിരുവല്ല അന്തഃസംസ്ഥാന സര്‍വീസ് നടത്തുന്ന സ്വകാര്യ ബസാണ് അപകടത്തിൽ പെട്ടത് . 20 യാത്രക്കാരുമായിട്ടാണ്

Continue Reading
നീറ്റ് ചോദ്യപേപ്പർ ചോർച്ച: അഞ്ചുപേരെ അറസ്റ്റ് ചെയ്തു , ഇതുവരെ ആകെ പിടിയിലായത്‌ 18 പേർ
Kerala Kerala Mex Kerala mx
1 min read
32

നീറ്റ് ചോദ്യപേപ്പർ ചോർച്ച: അഞ്ചുപേരെ അറസ്റ്റ് ചെയ്തു , ഇതുവരെ ആകെ പിടിയിലായത്‌ 18 പേർ

June 22, 2024
0

പട്ന: നീറ്റ് ചോദ്യ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് അഞ്ചു പേരെ അറസ്റ്റ് ചെയ്‌തു . സാമ്പത്തിക കുറ്റന്വേഷണ വിഭാഗമാണ് അഞ്ചുപേരെ (Economic Offences Unit (EOU)) അറസ്റ്റ് ചെയ്തതായുള്ള ഇന്ത്യ ടുഡേയുടെ റിപ്പോർട്ട് പുറത്ത് വന്നത് . ജാർഖണ്ഡിലെ ദിയോഗഢിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നത് . ഇതോടെ ഈ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 18 എന്നാണ് വിവരം. ചോദ്യം

Continue Reading
പരീക്ഷാ നടത്തിപ്പ് പഠിക്കാൻ ഉന്നതതലസമിതി രൂപീകരിക്കാൻ തീരുമാനo
Kerala Kerala Mex Kerala mx
1 min read
36

പരീക്ഷാ നടത്തിപ്പ് പഠിക്കാൻ ഉന്നതതലസമിതി രൂപീകരിക്കാൻ തീരുമാനo

June 22, 2024
0

ന്യൂഡല്‍ഹി: പരീക്ഷാ നടത്തിപ്പ് പഠിക്കാൻ ഉന്നതതലസമിതി രൂപീകരിക്കാൻ തീരുമാനo. പരീക്ഷകളുടെ സുതാര്യവും സുഗമവുമായ നടത്തിപ്പ് ഉറപ്പാക്കാൻ വേണ്ടിയാണ് കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയം വിദഗ്ധരുടെ ഉന്നതതലസമിതി രൂപവത്കരിച്ചത് . പരീക്ഷ നടത്തിപ്പ് രീതിയില്‍ മാറ്റങ്ങളും ഡാറ്റ സുരക്ഷിതത്വത്തിനുള്ള പ്രോട്ടോക്കോളും എന്‍.ടി.എയുടെ നടത്തിപ്പും ഘടനയും സംബന്ധിച്ചും നിര്‍ദേശങ്ങള്‍ നല്‍കാനാണ് സമിതിയോട് ആവശ്യപ്പെട്ടത്. സമിതിക്ക് രണ്ടുമാസത്തെ സമയമാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അനുവദിച്ചിരിക്കുന്നത്. സമിതി അധ്യക്ഷന്‍. ഐ.എസ്.ആര്‍.ഒ. മുന്‍ ചെയര്‍മാന്‍ കെ. രാധാകൃഷ്ണനാണ് . എയിംസ് മുന്‍

Continue Reading
ഉപഗ്രഹ ഇന്റര്‍നെറ്റ് ഡിഷ് ആന്റിന അവതരിപ്പിച്ച് സ്‌പേസ് എക്‌സ്
Kerala Kerala Mex Kerala mx
1 min read
29

ഉപഗ്രഹ ഇന്റര്‍നെറ്റ് ഡിഷ് ആന്റിന അവതരിപ്പിച്ച് സ്‌പേസ് എക്‌സ്

June 22, 2024
0

അനായാസം കൊണ്ടുനടക്കാന്‍ സാധിക്കുന്ന ഉപഗ്രഹ ഇന്റര്‍നെറ്റ് ഡിഷ് ആന്റിന അവതരിപ്പിച്ച് സ്‌പേസ് എക്‌സ്. ഒരു ബാഗില്‍ കൊണ്ടു നടക്കാന്‍ സാധിക്കുന്ന അത്രതന്നെ വലിപ്പത്തിലുള്ള സ്റ്റാര്‍ലിങ്ക് മിനി’ ഡിഷ് ആന്റിനയാണ് സ്‌പേസ് എക്‌സ് അവതരിപ്പിച്ചിരിക്കുന്നത് . സ്റ്റാര്‍ലിങ്ക് മിനി കിറ്റിന് ഡോളറിൽ 599 ആണ് വില. ഈ ആന്റിനയുടെ പ്രത്യേകത എന്തെന്നാൽ എളുപ്പത്തിൽ എവിടെയും കൊണ്ടു നടക്കാം എന്നുള്ളതാണ് സ്റ്റാര്‍ലിങ്ക് മിനിയുടെ നേട്ടം. സ്റ്റാര്‍ലിങ്ക് മിനി ഡിഷിന് ഒരു ലാപ്‌ടോപ്പിന്റെ വലിപ്പം

Continue Reading
പുതിയ മാറ്റങ്ങളുമായി ‘ഗൂഗിള്‍ , ‘ഗൂഗിള്‍ മാപ്സ് ടൈംലൈന്‍’ സ്വകാര്യമാക്കാന്‍ ഗൂഗിള്‍
Kerala Kerala Mex Kerala mx Tech
1 min read
71

പുതിയ മാറ്റങ്ങളുമായി ‘ഗൂഗിള്‍ , ‘ഗൂഗിള്‍ മാപ്സ് ടൈംലൈന്‍’ സ്വകാര്യമാക്കാന്‍ ഗൂഗിള്‍

June 22, 2024
0

കോഴിക്കോട്: പുതിയ മാറ്റങ്ങളുമായി ‘ഗൂഗിള്‍ , ‘ഗൂഗിള്‍ മാപ്സ് ടൈംലൈന്‍’ സ്വകാര്യമാക്കാന്‍ ഗൂഗിള്‍ ഒരുങ്ങുന്നു . നിങ്ങള്‍ ഓരോദിവസം എവിടെയൊക്കെ പോകുന്നു, ഏതൊക്കെ ചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തുന്നു എന്ന വിവരം ശേഖരിച്ച് സൂക്ഷിക്കുന്നതാണ് ഗൂഗിള്‍ നിര്‍ത്തുന്നത് . ഉപയോക്താവിന്റെ സ്വകാര്യത ഉറപ്പാക്കുന്നതിനുവേണ്ടിയാണ് ‘ഗൂഗിള്‍ മാപ്സ് ടൈംലൈന്‍’ വെബില്‍ ലഭ്യമാകുന്നത് നിര്‍ത്തുന്നത്. അതേസമയം അതത് മൊബൈല്‍ ഫോണില്‍ മാത്രം ഈ സേവനം ലഭ്യമാകും. ഈ സേവനം ഡിസംബര്‍ ഒന്നോടെ പൂര്‍ണമായി നടപ്പിലാക്കും

Continue Reading
അ‌വന്തികയ്ക്ക് മന്ത്രി സമ്മാനിച്ച സൈക്കിളും മോഷണം പോയി; ഒറ്റദിവസം കൊണ്ട് പോലീസ് കണ്ടുപിടിച്ച് നൽകി
Ernakulam Kerala Kerala Mex Kerala mx
1 min read
42

അ‌വന്തികയ്ക്ക് മന്ത്രി സമ്മാനിച്ച സൈക്കിളും മോഷണം പോയി; ഒറ്റദിവസം കൊണ്ട് പോലീസ് കണ്ടുപിടിച്ച് നൽകി

June 22, 2024
0

കൊച്ചി: അ‌വന്തികയ്ക്ക് മന്ത്രി സമ്മാനിച്ച സൈക്കിളും മോഷണം പോയി, ഒറ്റദിവസം കൊണ്ട് പോലീസ് കണ്ടുപിടിച്ച് നൽകി. വിദ്യഭ്യാസമന്ത്രി മോഷണം പോയ സൈക്കിളിനു പകരം സമ്മാനിച്ച സൈക്കിളും മോഷണം പോയെങ്കിലും ഇത്തവണ അ‌വന്തികയ്ക്ക് വിഷമിക്കേണ്ടി വന്നില്ല .ഒരു ദിവസംകൊണ്ട് പാലാരിവട്ടം പോലീസ് മന്ത്രി നൽകിയ സൈക്കിൾ കണ്ടുപിടിക്കുകയായിരുന്നു . മോഷ്ടാവായ ആലപ്പുഴ ആറാട്ടുവഴി സ്വദേശി ഷാജിയും പിടിയിലായിട്ടുണ്ട്. ഇത്തവണ എസ്.എസ്.എൽ.സിയ്ക്ക് എല്ലാ വിഷയങ്ങൾക്കും എറണാകുളം ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽനിന്ന്

Continue Reading
കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലെ കാൻ്റീനിലെ ഭക്ഷണത്തിൽ പുഴുവിനെ കണ്ടതായി പരാതി
Kerala Kerala Mex Kerala mx Kottayam
1 min read
36

കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലെ കാൻ്റീനിലെ ഭക്ഷണത്തിൽ പുഴുവിനെ കണ്ടതായി പരാതി

June 22, 2024
0

കോട്ടയം: കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ കാന്റീനിലെ ഭക്ഷണത്തിൽ പുഴുവിനെ ലഭിച്ചതായി പരാതി . ആശുപത്രിയിലെ കാൻ്റീനിൽ നിന്ന് ശനിയാഴ്ച വാങ്ങിയ ബിരിയാണിയിലാണ് പുഴുവിനെ കണ്ടെത്തിയത്. കാന്റീൻ വളരെ മോശം രീതിയിലാണ് പ്രവർത്തിച്ചിരുന്നതെന്നും സൂപ്രണ്ടിന് രേഖാമൂലം പരാതി നൽകിയാതായും ആശുപത്രിയിൽ ചികിത്സയിലുള്ള യുവാവ് പറ‍ഞ്ഞു. കാന്റീൻ നടത്തിയിരുന്നത് പോസ്റ്റ്മോർട്ടം മുറിയോട് ചേർന്നാണ് . ജീവനക്കാർക്ക് ഹെൽത്ത് കാർഡ് ഇല്ലാതെയായിരുന്നു പ്രവർത്തനമെന്നും കാന്റീൻ അടച്ചു പൂട്ടിയതായും പഞ്ചായത്ത്‌ അധികൃതർ വ്യക്തമാക്കി.  

Continue Reading
രണ്ടുവയസ്സുകാരി കൈവരിയില്ലാത്ത ഗോവണിയില്‍നിന്ന് വീണ് മരിച്ചു
Kerala Kerala Mex Kerala mx Pathanamthitta
1 min read
38

രണ്ടുവയസ്സുകാരി കൈവരിയില്ലാത്ത ഗോവണിയില്‍നിന്ന് വീണ് മരിച്ചു

June 22, 2024
0

കോന്നി: രണ്ടുവയസ്സുകാരി കൈവരിയില്ലാത്ത ഗോവണിയില്‍നിന്ന് വീണ് മരിച്ചു.വീടിന് പിന്നിലെ ടെറസിലേക്കുള്ള ഗോവണിയില്‍നിന്നാണ് രണ്ടുവയസ്സുകാരി മരിച്ചത് . കോന്നി മാങ്കുളം പള്ളിമുരുപ്പേല്‍ വീട്ടില്‍ ഷെബീറിന്റേയും സബീനയുടേയും മകള്‍ അസ്ര മറിയം ആണ് മരിച്ചത്. 11.30-ഓടെ ശനിയാഴ്ച രാവിലെയാണ് സംഭവം. ഗോവണിയില്‍ ആ സമയം കുട്ടി ഒറ്റയ്ക്കാണ് ഉണ്ടായിരുന്നത്. ഒരു വശത്ത് കൈവരിയില്ലാത്ത ഗോവണിയായിരുന്നു. കുട്ടിയുടെ അമ്മ തുണി അലക്കിക്കൊണ്ടു നില്‍ക്കുമ്പോഴാണ് കുട്ടി പടി കയറിയത്. അപ്പോൾ കുട്ടിയോട് ഇറങ്ങി വരാന്‍ പറഞ്ഞപ്പോള്‍

Continue Reading
എട്ടാംക്ലാസ് വിദ്യാര്‍ഥിയെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
37

എട്ടാംക്ലാസ് വിദ്യാര്‍ഥിയെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി

June 22, 2024
0

തിരുവനന്തപുരം: : വെള്ളറടയിലെ എട്ടാംക്ലാസ് വിദ്യാര്‍ഥിയെയാണ് വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത് . വെള്ളറട അമ്പലം സ്വദേശികളായ അരുളാനന്ദകുമാര്‍-ഷൈനി ദമ്പതിമാരുടെ മകന്‍ അഖിലേഷ് കുമാറി(13)നെയാണ് വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം വീട്ടിലെ ജനലില്‍ തൂങ്ങിനില്‍ക്കുന്ന നിലയിലാണ് കാണപ്പെട്ടത്. കൂടാതെ ഒരു കൈ തുണികൊണ്ട് കെട്ടിയനിലയിലായിരുന്നു. കുട്ടിയുടെ മരണത്തിൽ ദുരൂഹതയുള്ളതിനാല്‍ ഡിവൈ.എസ്.പി. അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. വാഴിച്ചല്‍ സ്‌കൂളിലെ എട്ടാംക്ലാസ് വിദ്യാര്‍ഥിയാണ് മരിച്ച അഖിലേഷ് കുമാര്‍

Continue Reading