Your Image Description Your Image Description

പാലാ-തൊടുപുഴ റോഡില്‍ വച്ച് ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഉണ്ടായ അപകടത്തിൽ 16 പേര്‍ക്ക് പരിക്കേറ്റു. സൂരജ് ട്രാവല്‍സിന്റെ ബസ്സാണ് ബെംഗളൂരുവില്‍നിന്ന്‌ തിരുവല്ലയിലേക്ക് വരുകയായിരുന്ന സമയത്ത് അപകടത്തില്‍പ്പെട്ടത്. ശനിയാഴ്ച ഉച്ചയ്ക്ക് 12.20 -ഓടെ പാല കുറിഞ്ഞി കുഴുവേലി വളവിലാണ് അപകടം നടന്നത്.

അപകടത്തിൽ പരിക്കേറ്റവരില്‍ ഡ്രൈവറടക്കം മൂന്നു പേരെ തൊടുപുഴയിലെ വിവിധ ആശുപത്രികളിലേക്ക് മാറ്റി .

ബെംഗളൂരു-തിരുവല്ല അന്തഃസംസ്ഥാന സര്‍വീസ് നടത്തുന്ന സ്വകാര്യ ബസാണ് അപകടത്തിൽ പെട്ടത് . 20 യാത്രക്കാരുമായിട്ടാണ് ബസ് പുറപ്പെട്ടത് . കൊടുംവളവും കുത്തനെയുള്ള ഇറക്കവുമുള്ള പ്രദേശമായതിനാല്‍ ഇവിടെ അപകടം പതിവാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. അതിനാൽ വളവ് ഇറങ്ങി വന്ന ബസ് നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു. സമീപത്തായി അന്‍പതടി താഴ്ചയുള്ള കുഴിയുണ്ടായിരുന്നു. എന്നാൽ ബസ് മറിഞ്ഞ് റോഡിലെ ക്രാഷ് ബാരിയറില്‍ ഇടിച്ച് നിന്നത് കൊണ്ട് ദുരന്തം ഒഴിവാക്കി. അപകടത്തെ തുടർന്ന് സമീപമുണ്ടായിരുന്ന ഒരു വൈദ്യുത പോസ്റ്റും ഒടിഞ്ഞിട്ടുണ്ട്..

Leave a Reply

Your email address will not be published. Required fields are marked *