Your Image Description Your Image Description

കോട്ടയം: കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ കാന്റീനിലെ ഭക്ഷണത്തിൽ പുഴുവിനെ ലഭിച്ചതായി പരാതി . ആശുപത്രിയിലെ കാൻ്റീനിൽ നിന്ന് ശനിയാഴ്ച വാങ്ങിയ ബിരിയാണിയിലാണ് പുഴുവിനെ കണ്ടെത്തിയത്. കാന്റീൻ വളരെ മോശം രീതിയിലാണ് പ്രവർത്തിച്ചിരുന്നതെന്നും സൂപ്രണ്ടിന് രേഖാമൂലം പരാതി നൽകിയാതായും ആശുപത്രിയിൽ ചികിത്സയിലുള്ള യുവാവ് പറ‍ഞ്ഞു.

കാന്റീൻ നടത്തിയിരുന്നത് പോസ്റ്റ്മോർട്ടം മുറിയോട് ചേർന്നാണ് . ജീവനക്കാർക്ക് ഹെൽത്ത് കാർഡ് ഇല്ലാതെയായിരുന്നു പ്രവർത്തനമെന്നും കാന്റീൻ അടച്ചു പൂട്ടിയതായും പഞ്ചായത്ത്‌ അധികൃതർ വ്യക്തമാക്കി.

 

Leave a Reply

Your email address will not be published. Required fields are marked *