Your Image Description Your Image Description

കോന്നി: രണ്ടുവയസ്സുകാരി കൈവരിയില്ലാത്ത ഗോവണിയില്‍നിന്ന് വീണ് മരിച്ചു.വീടിന് പിന്നിലെ ടെറസിലേക്കുള്ള ഗോവണിയില്‍നിന്നാണ് രണ്ടുവയസ്സുകാരി മരിച്ചത് . കോന്നി മാങ്കുളം പള്ളിമുരുപ്പേല്‍ വീട്ടില്‍ ഷെബീറിന്റേയും സബീനയുടേയും മകള്‍ അസ്ര മറിയം ആണ് മരിച്ചത്. 11.30-ഓടെ ശനിയാഴ്ച രാവിലെയാണ് സംഭവം.

ഗോവണിയില്‍ ആ സമയം കുട്ടി ഒറ്റയ്ക്കാണ് ഉണ്ടായിരുന്നത്. ഒരു വശത്ത് കൈവരിയില്ലാത്ത ഗോവണിയായിരുന്നു. കുട്ടിയുടെ അമ്മ തുണി അലക്കിക്കൊണ്ടു നില്‍ക്കുമ്പോഴാണ് കുട്ടി പടി കയറിയത്. അപ്പോൾ കുട്ടിയോട് ഇറങ്ങി വരാന്‍ പറഞ്ഞപ്പോള്‍ കുട്ടി കാല്‍ തെന്നി വീഴുകയായിരുന്നു. ഉടൻ കോന്നിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല .

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *