Your Image Description Your Image Description

തിരുവനന്തപുരം: : വെള്ളറടയിലെ എട്ടാംക്ലാസ് വിദ്യാര്‍ഥിയെയാണ് വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത് . വെള്ളറട അമ്പലം സ്വദേശികളായ അരുളാനന്ദകുമാര്‍-ഷൈനി ദമ്പതിമാരുടെ മകന്‍ അഖിലേഷ് കുമാറി(13)നെയാണ് വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

മൃതദേഹം വീട്ടിലെ ജനലില്‍ തൂങ്ങിനില്‍ക്കുന്ന നിലയിലാണ് കാണപ്പെട്ടത്. കൂടാതെ ഒരു കൈ തുണികൊണ്ട് കെട്ടിയനിലയിലായിരുന്നു. കുട്ടിയുടെ മരണത്തിൽ ദുരൂഹതയുള്ളതിനാല്‍ ഡിവൈ.എസ്.പി. അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. വാഴിച്ചല്‍ സ്‌കൂളിലെ എട്ടാംക്ലാസ് വിദ്യാര്‍ഥിയാണ് മരിച്ച അഖിലേഷ് കുമാര്‍

Leave a Reply

Your email address will not be published. Required fields are marked *